Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആനവണ്ടിയുടെ മരണപാച്ചിലിൽ കൊല്ലങ്കോട് നഷ്ടമായത് ഒരുമാസം മുമ്പ് മാത്രം വിവാഹിതരായ ദമ്പതികളുടെ ജീവൻ; ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഭഗവാന് നന്ദി പറയാൻ പോയ മണികണ്ഠന്റേയും നിഷയുടേയും ജീവൻ പറിച്ചെടുത്തത് ലക്കും ലഗാനുമില്ലാത്ത ഓവർ ടേക്ക്; കണ്ണീരടക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും

ആനവണ്ടിയുടെ മരണപാച്ചിലിൽ കൊല്ലങ്കോട് നഷ്ടമായത് ഒരുമാസം മുമ്പ് മാത്രം വിവാഹിതരായ ദമ്പതികളുടെ ജീവൻ; ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഭഗവാന് നന്ദി പറയാൻ പോയ മണികണ്ഠന്റേയും നിഷയുടേയും ജീവൻ പറിച്ചെടുത്തത് ലക്കും ലഗാനുമില്ലാത്ത ഓവർ ടേക്ക്; കണ്ണീരടക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: തൃശൂർ പൊന്നൂക്കര മതിക്കുന്ന് കോളനിയിൽ ദുഃഖം തളം കെട്ടികിടക്കുകയാണ്. കൊല്ലങ്കോട്ടെ എലവഞ്ചേരി കുമ്പളക്കോട്ടിൽ കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുള്ള നവ ദമ്പതികളുടെ മരണം ഉൾക്കൊള്ളനാവാത്ത വേദനയിലും. ആനവണ്ടിയുടെ അമിത വേഗതയാണ്‌ ദുരന്തമുണ്ടാക്കിയത്.

തൃശൂർ പൊന്നൂക്കര മതിക്കുന്ന് കോളനിയിൽ തെക്കേത്തറ രാമകൃഷ്ണന്റെ മകൻ മണികണ്ഠൻ (32), ഭാര്യ വണ്ടിത്താവളം പൂളക്കാട് വടതോടിൽ കുട്ടുമണിയുടെ മകൾ നിഷ (മല്ലിക 26) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെ കുമ്പളക്കോട് പാലത്തിനടുത്തു വച്ചായിരുന്നു അപകടം. മാർച്ച് 18 നായിരുന്നു ഇവരുടെ വിവാഹം. നിഷ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ വിവാഹം നടന്ന വണ്ടിത്താവളത്തെ ക്ഷേത്രത്തിലേക്കും നിഷയുടെ വീട്ടിലേക്കും പോകാൻ തൃശൂരിൽനിന്നു വരുകയായിരുന്നു ഇവർ. സുഹൃത്ത് ജയ്‌സന്റെ കാറിലായിരുന്നു യാത്ര.

ജീവിതത്തിലെ നിർണ്ണായക നിമിഷം ആഘോഷമാക്കാനുള്ള യാത്ര മരണത്തിലേക്ക് ആയി. ഓവർ ടേക്കായിരുന്നു ദുരന്തമുണ്ടാക്കിയത്. കുമ്പളക്കോട് പാലത്തിനു സമീപം കൊല്ലങ്കോട് ഭാഗത്തേക്കു വന്ന കാർ മറ്റാെരു വാഹനത്തെ മറികടക്കുമ്പോഴായിരുന്നു അപകടംു. പൊള്ളാച്ചിയിൽ നിന്നു തൃശൂരിലേക്കു പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

വാഹനത്തിനകത്തു കുടുങ്ങിയ ദമ്പതികളെ നാട്ടുകാരും ബസ് യാത്രക്കാരും ചേർന്നു പുറത്തെടുക്കുകയായിരുന്നു. നിഷയെ നെന്മാറ സർക്കാർ ആശുപത്രിയിലും മണികണ്ഠനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. കൊല്ലങ്കോട് പൊലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ തൃശൂർ ചെറ്റൂർ കിഴക്കേപ്പുരക്കൽ രാധാകൃഷ്ണനെതിരെ (43) കൊല്ലങ്കോട് പൊലീസ് കേസെടുത്തു.

മധുവിധു തീരുംമുമ്പേ മരണമെത്തി. അതും ആനവണ്ടിയുടെ രീപത്തിൽ. നാൽപത് ദിവസം മുമ്പായിരുന്നു വിവാഹം. ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ സന്തോഷം അതിരുവിട്ടു. അങ്ങനെ മല്ലികയുമൊക്ക് മണികണ്ഠൻ യാത്ര തിരിച്ചു. മടങ്ങി വന്നിട്ട് ചെലവ് നടത്താമെന്ന് എല്ലാവർക്കും ഉറപ്പ് നൽകി. തലേന്നാണ് മല്ലികയെ ഡോക്ടറെ കാണിച്ച് സന്തോഷവാർത്ത ഉറപ്പിച്ചത്. താലിചാർത്തിയ ക്ഷേത്രത്തിലും കൊല്ലങ്കോട്ടെ കുടുംബ ക്ഷേത്രത്തിലേക്കുമായിരുന്നു യാത്ര.

വീട്ടിൽ തന്നെ സ്വർണ്ണപണി നടത്തുകയായിരുന്നു മണികണ്ഠൻ. ഇവിടെ നിരവധി പേർ ജോലി ചെയ്യുന്നുമുണ്ട്. ഇവരെല്ലാം തീരാ ദുഃഖത്തിലാണ് ഇന്ന്. മണികണ്ഠൻ സ്വർണ പണിക്കാരനാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം തൃശൂർ പൊന്നൂക്കര തെക്കേത്തറയിൽ ഇന്ന് സംസ്‌കരിക്കും. മണികണ്ഠന്റെ അമ്മ: തങ്കം. നിഷയുടെ അമ്മ: വേശ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP