Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖിയ ചാമ്പിയൻസ് ലീഗ് സെമിപോരാട്ടങ്ങൾ മെയ് നാലിന്

ഖിയ ചാമ്പിയൻസ് ലീഗ് സെമിപോരാട്ടങ്ങൾ മെയ് നാലിന്

സിറ്റി എക്‌സ്‌ചേഞ്ച് റിയ ഐ എം ഇ ആറാമത് ഖിയ ചാമ്പിയൻസ് ലീഗ് ഫുട്‌ബോൾ സെമിഫൈനൽമത്സരങ്ങൾ മെയ് 4 വെള്ളിയാഴ്ച ദോഹ സ്പോർട്സ് സ്റ്റേഡിയത്തിൽ വെച് നടക്കും .ദോഹ സ്റ്റേഡിയത്തിൽ നടന്ന ക്വർട്ടർ മത്സരങ്ങളിൽ ആദ്യ മത്സരത്തിൽ കരുത്തരായ21st സെഞ്ച്വറി കെയർ ആൻ ക്യൂർ മാക് ഖത്തറിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽപരാജയപ്പെടുത്തി യുണൈറ്റഡ് കേരള എഫ്സി സെമിപ്രവേശനം നേടി.

മുഴുവൻ സമയംഅവസാനിക്കുമ്പോൾ രണ്ടുഗോൾ വീതം നേടി ഇരുടീമുകളും സമനില പിടിച്ചെങ്കിലും ടൈംബ്രേക്കറിൽ ഭാഗ്യം യുണൈറ്റഡ് കേരളക്കൊപ്പമായിരുന്നു രണ്ടിനെതിരെ 3 ഗോളുകൾവലയിലെത്തിച്ചത്തോടെ ടീം യുണൈറ്റഡ് കേരളം എഫ്സി സെമിയിൽ പ്രവേശിച്ചു.

രണ്ടാം ക്വർട്ടറിൽ ഗ്രൂപ്പ് ജേതാക്കളായെത്തിയ സിറ്റി എക്‌സ്‌ചേഞ്ച് ടീ ടൈം ടിജെ എസ് വി മാപ് ട്രേഡിങ്ങ് FC യെ ഒന്നിനെതിരെ രണ്ടു ഗോളുകൾക് പരാജയപ്പെടുത്തി .ഖിയ ചാമ്പ്യൻസ് ലീഗിലെ കരുത്തരായ സിറ്റി എക്‌സ്‌ചേഞ്ച് ടീ ടൈം ടി ജെ എസ് വിആദ്യ പകുതിയിൽ തന്നെ മൗസൂഫിന്റെ ഗോളിലൂടെ ആധിപത്യമുറപ്പിചിരുന്നു. രണ്ടാംപകുതിയിൽ ശക്തമായ മുന്നേറ്റങ്ങൾ നടത്തിയ മാപ് ട്രേഡിങ്ങ് സമനില ഗോൾനേടിയെങ്കിലും കളിയുടെ അവസാന നിമിഷം ജിജോ ജോസഫിന്റെ തകർപ്പൻ ഫ്രീ കിക്കിലൂടെസിറ്റി എക്‌സ്‌ചേഞ്ച് ടീ ടൈം ടി ജെ എസ് വി സെമിയിൽ പ്രവേശിച്ചു .

ക്വർട്ടറിലെ വാശിയേറിയ മത്സരങ്ങളിൽ ഒന്നായ മൂന്നാം മത്സരത്തിൽ യാസ് ഖത്തർഎതിരില്ലാത്ത രണ്ടു ഗോളുകൾക് സി ടി ടി ഇമാദി എഫ്സിയെ തോൽപ്പിച്ചുമത്സരത്തിന്റെ ആദ്യാവസാനം ശക്തമായ മുന്നേറ്റങ്ങൾ നടത്തി ആക്രമിച്ചുകളിച്ചയാസ് ഖത്തർ താരങ്ങൾക്കുമുന്പിൽ സി ടി ടി ഇമാദി താരങൾക്ക് അടിപതറുന്നകാഴ്ചക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് . യാസ് ഖത്തറിനുവേണ്ടി ഫൈസൽ റഹ്മാൻ57 ,58 മിനുട്ടുനകളിൽ തുടർച്ചയായി രണ്ടു ഗോളുകൾ നേടി .

ക്വർട്ടറിലെ അവസാന മത്സരത്തിൾ വാശിയേറിയ പോരാട്ടത്തിനൊടുവിൽ എതിരില്ലാത്ത ഒരുഗോളിന് ടീം എം ബി എം റുസിയ അഡാസ്ട്ര എഫ്സിയെ അട്ടിമറിച്ചു . മുഴുവൻ സമയംഅവസാനിക്കുമ്പോൾ ഗോൾ രഹിത സമനിലയിലായിരുന്നതിനാൽ അധിക സമായംനൽകുകയായിരുന്നു.എക്‌സ്ട്രാ ടൈമിൽ ഷിഹാദിന്റെ ഷോട്ട് റുസിയ അഡാസ്ട്രയുടെ ഗോൾവല ചലിപ്പിച്ചതോടെ (1 -0 )ന് ടീം എം ബി എം സെമി യോഗ്യത നേടി .

വെള്ളിയാഴ്ച നടക്കുന്ന സെമിഫൈനൽ മത്സരങ്ങളിൽ ആദ്യ മത്സരത്തിൽ യുണൈറ്റഡ് കേരളഎഫ്സി ടീം എംബിഎമ്മിനെയും രണ്ടാം സെമിയിൽ സിറ്റി എക്‌സ്‌ചേഞ്ച് ടി ജെ എസ് വിടീ ടൈം FC യാസ് ഖത്തറിനെയും നേരിടും .

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP