Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദലിതരുടെ അവകാശങ്ങൾക്കായി പോരാടി ജീവിതം സഫലമാക്കി; മുതിർന്ന കോൺഗ്രസ് നേതാവ് എ.ബാലറാം അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച

ദലിതരുടെ അവകാശങ്ങൾക്കായി പോരാടി ജീവിതം സഫലമാക്കി; മുതിർന്ന കോൺഗ്രസ് നേതാവ് എ.ബാലറാം അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്:മുതിർന്ന കോൺഗ്രസ് നേതാവ് എ.ബാലറാം (79) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഒരാഴ്ചയിലധികമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോൺഗ്രസ് നേതൃനിരയിലെ പ്രമുഖനായിരുന്ന ബാലറാം. ദീർഘകാലം കോഴിക്കോട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായും കെപിസിസി. നിർവ്വാഹക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ കുന്ദമംഗലത്ത് നിന്നും ഒരു തവണ ബാലുശ്ശേരി മണ്ഡലത്തിൽ നിന്നും സംസ്ഥാന നിയമ സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.

പ്രഥമ ജില്ലാ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാലറാം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗം, ജില്ലാ പഞ്ചായത്ത് ഭരണ സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ആർ.ടി.എ.അംഗം, ഡിആർഡിഎ ഗവേണിങ് ബോർഡംഗം, ടെലഫോൺ ഉപദേശക സമിതി അംഗം, പട്ടികജാതി വികസന കോർപ്പറേഷൻ ഡയരക്ടർ, പട്ടികജാതി- പട്ടികവർഗ ഉപദേശക സമിതി അംഗം എന്നീ നിലകളിൽ വിവിധ കേന്ദ്ര - സംസ്ഥാന ബോർഡുകളിലും കോർപ്പറേഷനുകളിലും അംഗമായിരുന്നു.

അടിത്തട്ടിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുഖ്യധാരയിലേക്കെത്തിയ അപൂർവ്വം ദലിത് നേതാക്കളിലൊരാളായിരുന്ന ബലറാം നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഭൂദാന പ്രസ്ഥാനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാരതീയ അധ: കൃതവർഗലീഗ്, ദലിത് കോൺഗ്രസ് എന്നിവയുടെ സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ച എ. ബലറാം ദലിത് സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു.

ബാലാജിയുടെ നിര്യാണ വാർത്തയറിഞ്ഞ് മുൻ ഡിസിസി പ്രസിഡണ്ട് കെ.സി.അബു, മുൻ എംഎ‍ൽഎ യു.സി.രാമൻ എന്നിവരും ഡിസിസി ഭാരവാഹികളും സുഹൃത്തുക്കളും മെഡിക്കൽ കോളേജിൽ എത്തിച്ചേർന്നു.മൃതദേഹം ഡിസിസി ഓഫീസിൽ പൊതുദർശനത്തിനു വെച്ചു.

ഭാര്യ ജാനകി മക്കൾ റീന, റിജേഷ് റാം, റിനീഷ്ബാൽ, മരുമക്കൾ ശങ്കരൻ, അപർണ. സഹോദരങ്ങൾ സുനിതി, സുശീല, റീന.\സംസ്‌കാരം ഇന്ന് (ഞായർ) വൈകുന്നേരം മൂന്നു മണിക്ക് തറവാട്ട് വീട്ടുവളപ്പിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP