Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീ പോടാ....എന്നെ തല്ലെടാ നീ..എന്നെ തല്ലിയാൽ നിനക്ക് നാളെ സസ്‌പെൻഷനാ...; ചെവിപൊട്ടുന്ന അസഭ്യവർഷത്തിൽ പൊലീസുകാരെ കുളിപ്പിച്ച് താലൂക്ക് ഓഫീസ് ജീവനക്കാരൻ; തെറിവിളിയുടെ വീഡിയോ തൊണ്ടിമുതലാക്കി കോതമംഗലം താലൂക്ക് ഓഫീസ് അസിസ്റ്റന്റ് എൽദോസിനെതിരെ കേസെടുത്ത് പൊലീസ്

നീ പോടാ....എന്നെ തല്ലെടാ നീ..എന്നെ തല്ലിയാൽ നിനക്ക് നാളെ സസ്‌പെൻഷനാ...; ചെവിപൊട്ടുന്ന അസഭ്യവർഷത്തിൽ പൊലീസുകാരെ കുളിപ്പിച്ച് താലൂക്ക് ഓഫീസ് ജീവനക്കാരൻ; തെറിവിളിയുടെ വീഡിയോ തൊണ്ടിമുതലാക്കി കോതമംഗലം താലൂക്ക് ഓഫീസ് അസിസ്റ്റന്റ് എൽദോസിനെതിരെ കേസെടുത്ത് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:പൊലീസ് സ്‌റ്റേഷനിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ആസഭ്യം പറഞ്ഞതിന്റെ പേരിൽ താലൂക്ക് ഓഫീസ് ജീവനക്കാരനെതിരെ കോതമംഗലം പൊലീസ് കേസെടുത്തു.കോതമംഗലം താലൂക്ക് ഓഫീസ് അസിസ്റ്റന്റ് എൽദോസിനെതിരെയാണ് കോതമംഗലം പൊലീസ് ഐ പി സി 353,294 (ബി)എന്നീവകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുള്ളത്.

ഭർത്താവ് കൂട്ടുകാരുമൊത്ത് വീട്ടിലിരുന്ന മദ്യപിക്കുകയാണെന്നും കല്യാണപ്രായമായ മകളുമായി കഴിയുന്നതിനാൽ ഇത് ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടി എൽദോസിന്റെ സുഹൃത്തായ സുരേഷിന്റെ ഭാര്യ സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. മദ്യപിക്കാനെത്തുന്നവരിൽ എൽദോസും ഉൾപ്പെട്ടിരുന്നതായി വീട്ടമ്മ മൊഴിനൽകിയെന്നാണ് സൂചന.പരാതിയുടെ അടിസ്ഥാനത്തിൽ സുരേഷിനെയും ഭാര്യയെയും എസ് ഐ ഇന്ന് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു.സുരേഷ് എത്തുമ്പോൾ കൂടെ എൽദോസും ഉണ്ടായിരുന്നു.

സുരേഷിന്റെ ഭാര്യ കാര്യങ്ങൾ വിശദമാക്കവേ കേട്ടുനിന്ന പൊലീസുകാർ എൽദോസിനോട് സ്‌റ്റേഷനിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു.ഇത് പ്രകാരം ഇയാൾ സ്ഥലം വിടുകയും ചെയ്തു.അരമണിക്കൂറോളം കഴിഞ്ഞ് ഇയാൾ വീണ്ടും സ്‌റ്റേഷനിൽ എത്തി എന്നേ ഇറക്കി വിടാൻ നീയാരാടാ... എന്ന് ചോദിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ അസഭ്യം പറഞ്ഞെന്നും ഇതിന്റെ വീഡിയോ ദൃശ്യം കൈവശമുണ്ടെന്നും ഇത് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളതെന്നു എസ് ഐ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP