Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമ്മയുടെ കൈയിൽനിന്നും പിടിവിട്ട കുഞ്ഞ് ട്രെയിനിനടിയിലേക്ക് വഴുതിപ്പോയപ്പോൾ ഒരു മാലാഖയെപ്പോലെ പാഞ്ഞെത്തി രക്ഷിച്ചത് ഒരു പൊലീസുകാരൻ; മുംബൈ റെയിൽവേ സ്‌റ്റേഷനിൽ തലനാരിഴയ്ക്ക് ഒഴിവായ അപകടദൃശ്യം ഹൃദയം നിശ്ചലമാക്കുന്നത്

അമ്മയുടെ കൈയിൽനിന്നും പിടിവിട്ട കുഞ്ഞ് ട്രെയിനിനടിയിലേക്ക് വഴുതിപ്പോയപ്പോൾ ഒരു മാലാഖയെപ്പോലെ പാഞ്ഞെത്തി രക്ഷിച്ചത് ഒരു പൊലീസുകാരൻ; മുംബൈ റെയിൽവേ സ്‌റ്റേഷനിൽ തലനാരിഴയ്ക്ക് ഒഴിവായ അപകടദൃശ്യം ഹൃദയം നിശ്ചലമാക്കുന്നത്

മുംബൈ: ഹൃദയം നിന്നുപോകുന്ന ചില നിമിഷങ്ങളുണ്ട്. അത്തരത്തിലൊന്നായിരുന്നു മുംബൈ റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലുണ്ടായത്. ട്രെയിനിൽക്കയറാനുള്ള തിരക്കിനിടെ അച്ഛനമ്മമാർക്കൊപ്പം ഓടുകയായിരുന്ന അഞ്ചുവയസ്സുകാരി അമ്മയുടെ കൈവിട്ട് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയ്ക്കുള്ള വിടവിലേക്ക് വഴുതിവീണു. ഇതുകണ്ട സച്ചിൻ പോൾ എന്ന പൊലീസുകാരൻ, ഒരു നിമിഷാർധംകൊണ്ട് കുട്ടിയുടെ അടുത്തെത്തുകയും കുട്ടിയെ വലിച്ചുകയറ്റുകയും ചെയ്ത ദൃശ്യമാണ് ഈ വീഡിയോയിൽ.

വെള്ളിയാഴ്ചയാണ് സംഭവം. അച്ഛൻ മുഹമ്മദ് ദിൽഷാനും അമ്മയ്ക്കുമൊപ്പം അവധിയാഘോഷിച്ചശേഷം തിരിച്ചുപോവുകയായിരുന്നു ഈ പെൺകുട്ടി. സ്വന്തം നാടായ ഭിവൻഡിയിലേക്ക് പോകാനുള്ള ട്രെയിൻ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവമുണ്ടായത്. നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിൽ അച്ഛനും അമ്മയും കയറി. അമ്മയുടെ കൈയിൽ പിടിച്ചിരുന്ന കുട്ടി കൈയിൽനിന്ന് വിട്ട് താഴേക്കേ വീഴുകയും ചെയ്തു.

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വഴുതിക്കൊണ്ടിരുന്ന കുഞ്ഞിനെ പറന്നെത്തിയാണ് തൊട്ടരികിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സച്ചിൻ പോൾ വലിച്ചെടുത്തത്. ഏതാനും യാത്രക്കാരും ഈ സമയം ഇവരുടെ അടുത്തേക്ക് ഓടിയെത്തി. തിരക്കേറിയ മഹാലക്ഷ്മി റെയിൽവേ സ്‌റ്റേഷനിലാണ് ഈ സംഭവമുണ്ടായത്. സ്‌റ്റേഷനിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം ഇപ്പോൾ വൈറലായി മാറിക്കഴിഞ്ഞു. അപകടത്തിൽ കുട്ടിക്കും പൊലീസുകാരനും നേരീയ പരിക്കുകളേറ്റിട്ടുണ്ട്. എന്നാൽ, അവ സാരമുള്ളതല്ലെന്ന് അധികൃതർ പറഞ്ഞു.

ദിൽഷൻ മുംബൈയിലാണ് വർഷങ്ങളായി താമസമെങ്കിലും ഭാര്യയും കുട്ടിയും അടുത്തിടെയാണ് നഗരത്തിലെത്തിയത്. നഗരത്തിലെ സബർബൻ ട്രെയിനുകളിൽ കയറുന്നതും ഇറങ്ങുന്നതും ഭാര്യക്ക് ഇപ്പോഴും പരിചിതമായിട്ടില്ലെന്നും അതുകൊണ്ടുപറ്റിയ അപകടമാണെന്നും ദിൽഷൻ പറഞ്ഞു. തങ്ങൾ കയറുമ്പോൾ ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. പൊടുന്നനെ അത് മുന്നോട്ടെടുക്കുകയും സ്പീഡിലാവുകയും ചെയ്തു.

ഇതോടെ, ഭാര്യയുടെ ബാലൻസ് തെറ്റുകയും കുട്ടിയിലുള്ള പിടി വിടുകയുമായിരിന്നു. തന്റെ മകളുടെ ജീവൻ രക്ഷിച്ച പൊലീസുകാരനോട് അങ്ങേയറ്റം കടപ്പാടുണ്ടെന്ന് ദിൽഷൻ പറഞ്ഞു. അവസരോചിതമായി ഇടപെടുകയും കുട്ടിയുടെ ജീവൻ രക്ഷിക്കുകയും ചെയ്ത സച്ചിനെ അധികൃതരും അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ്. സച്ചിന് ഉചിതമായ രീതിയിൽ ആദരിക്കുമെന്ന് വെസ്റ്റേൺ റെയിൽവേ ചീഫ് സെക്യൂരിറ്റി കമ്മീഷണർ എ.കെ. സിങ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP