Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളിടാ...സഞ്ജുവിന്റെ പറക്കും ക്യാച്ച്; ഇത്തരം ക്യാച്ചുകളെടുക്കാൻ മലയാളികൾക്കും പറ്റും; നിർണായക ക്യാച്ചിലൂടെ പുറത്താക്കിയത് ഹാർദ്ദിക്കിനെ; കനത്ത തോൽവിയോടെ മുംബൈയുടെ പ്ലേഓഫ് സാധ്യതകൾ ഏറക്കുറെ അവസാനിച്ചു

മലയാളിടാ...സഞ്ജുവിന്റെ പറക്കും ക്യാച്ച്; ഇത്തരം ക്യാച്ചുകളെടുക്കാൻ മലയാളികൾക്കും പറ്റും; നിർണായക ക്യാച്ചിലൂടെ പുറത്താക്കിയത് ഹാർദ്ദിക്കിനെ; കനത്ത തോൽവിയോടെ മുംബൈയുടെ പ്ലേഓഫ് സാധ്യതകൾ ഏറക്കുറെ അവസാനിച്ചു

വിക്കറ്റിന് പിന്നിൽ മാത്രമല്ല മുന്നിലും തനിക്ക് പറക്കും ക്യാച്ചുകൾ എടുക്കാൻ സാധിക്കുമെന്ന് മലയാളികളുടെ സ്വന്തം സഞ്ജു വി സാംസണ് ഇന്നലെ വീണ്ടും തെളിയിച്ചു. ബാറ്റുകൊണ്ടും ഇന്നലെ നിർണയ പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ സഞ്ജുവിന്റെ ക്യാച്ച് കണ്ട് തലയിൽ കൈവെച്ചിരിക്കുകയാണ് ആരാധകർ. താരത്തിന്റെ കരിയറിലെ തന്നെ മികച്ച ക്യാച്ചുകളിലൊന്നാകും ഹാർദ്ദിക്ക് പാണ്ഡ്യയെ പുറത്താക്കാൻ വേണ്ടിയെടുത്ത ക്യാച്ച്.

മുംബൈ ഇന്ത്യൻസ് ഇന്നിങ്സിലെ അവസാന ഓവറിലായിരുന്നു മലയാളി താരത്തിന്റെ മാസ്മരിക ക്യാച്ച്. ബെൻസ്റ്റോക്ക്സ് എറിഞ്ഞ ബോളിൽ കൂറ്റനടിക്ക് മുതിർന്ന ഹാർദ്ദിക്ക് സഞ്ജുവിന് പിടികൊടുക്കുകയായിരുന്നു. ബൗണ്ടറി ലൈനിന് അടുത്ത് നിന്നു മുൻപിലേക്ക് ഡൈവ് ചെയ്താണ് ട സഞ്ജു ഹാർദ്ദിക്കിനെ പിടികൂടിയത്.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസ് മുംബൈയുടെ ഇന്നിംഗസ് 168 റൺസിലൊതുങ്ങി. 42 പന്തിൽ 60 റൺസെടുത്ത എവിൻ ലൂയിസ് മുംബൈയ്ക്കായി തിളങ്ങിയപ്പോൾ രാജസ്ഥാന്റെ ഹീറോ മറ്റൊരു വിൻഡീസ് താരമായ ജോഫ്ര ആർച്ചറാണ്. നാലോവറിൽ വെറും 16 റൺസ് വഴങ്ങി രണ്ടുവിക്കറ്റാണ് ആർച്ചർ വീഴ്‌ത്തിയത്. ഹർദിക് പാണ്ഡ്യ (36) അവസാനം നടത്തിയ വെടിക്കെട്ടാണ് മുംബൈയ്ക്ക് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ജോസ് ബട്ട്ലറിന്റെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിൽ ജയത്തിലേക്ക് കുതിച്ചു. തുടരെ അഞ്ചാം അർധശതകവും ബട്‌ലർ പിന്നിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP