Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ചു കഴിച്ചാൽ മരണപ്പെടുമോ? തിരുവല്ലയിലെ വിദ്യ എന്ന യുവതിയുടെ മരണം നാരങ്ങാവെള്ളം കുടിച്ചതിന് പിന്നാലെ കൊഞ്ച് കറി കഴിച്ചതു കൊണ്ടെന്ന പ്രചാരണത്തിലെ സത്യം എന്താണ്? ഡോ.ഷിനു ശ്യാമളൻ എഴുതുന്നു

കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ചു കഴിച്ചാൽ മരണപ്പെടുമോ?  തിരുവല്ലയിലെ വിദ്യ എന്ന യുവതിയുടെ മരണം നാരങ്ങാവെള്ളം കുടിച്ചതിന് പിന്നാലെ കൊഞ്ച് കറി കഴിച്ചതു കൊണ്ടെന്ന പ്രചാരണത്തിലെ സത്യം എന്താണ്? ഡോ.ഷിനു ശ്യാമളൻ എഴുതുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ചു കുടിച്ചാൽ മരണപ്പെടുമോ? കൊഞ്ചിൽ അല്ലെങ്കിൽ ചെമ്മീനിൽ വളരെ ചെറിയ അളവിൽ ഓർഗാനിക്ക് ആർസെനിക്ക് അടങ്ങിയിട്ടുണ്ട്. കൂടാതെ inorganic ആർസെനിക്ക്(Arsenic) 4 ശതമാനം മാത്രമേ കൊഞ്ചിൽ ഉള്ളു.

അതായത് ഒരു കിലോഗ്രാം കൊഞ്ചിൽ 0.5 മില്ലി ഗ്രാമിൽ താഴെ മാത്രമേ ഇൻഓർഗാനിക്ക് ആർസെനിക് അടങ്ങിയിട്ടുള്ളൂ.100 mg മുതൽ 300 mg ആർസെനിക്ക് എങ്കിലും മനുഷ്യശരീരത്തിൽ ചെന്നാൽ മാത്രമേ മനുഷ്യനെ കൊല്ലാൻ സാധിക്കു.അതായത് 200 കിലോഗ്രാം ചെമ്മീൻ എങ്കിലും കഴിക്കണം അതിലെ ആർസെനിക്ക് മൂലം മരണപ്പെടാൻ.

8 ഗ്രാം ആർസെനിക്ക് കഴിച്ച 23 വയസ്സുള്ള യുവാവ് 8 ദിവസം ജീവിച്ചിരുന്നു. അതുകൊണ്ട് കൊഞ്ചും നാരങ്ങാ വെള്ളവും കുടിച്ചു മരിച്ചതാവില്ല. കോഞ്ചോ, മറ്റു കടൽ മൽസ്യമോ കഴിക്കുമ്പോൾ ചിലർക്ക് അലര്ജി വരാം. അതുമൂലം മരണം സംഭവിക്കാം. പല തവണയായി അമിതമായി ആർസെനിക്ക് ഉള്ളിൽ ചെന്നാൽ തലവേദന,വയറിളക്കം, മുടി കൊഴിച്ചിൽ, അപസ്മാരം, നഖങ്ങളിൽ വെളുത്ത വരകൾ എന്നിവ അനുഭവപ്പെടാം.അമിതമായി മരിക്കുവാനോ മറ്റും ആർസെനിക് ഒറ്റത്തവണ ഉപയോഗിച്ചാൽ ഛർദി, വയറിളക്കം, കോമ, അപസ്മാരം, മരണം സംഭവിക്കാം.

ദയവ് ചെയ്തു ഇത്തരം hoax ഫേസ്‌ബുക്കിൽ പ്രചരിപ്പിക്കരുത്. ജനങ്ങളിൽ പരിഭ്രാന്തി പടർത്തരുത്. ആരോഗ്യ സംബന്ധമായ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ അറിയുവാൻ ശ്രമിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP