Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊൽക്കത്തയോ രാജസ്ഥാനോ?; പ്ലേഓഫിൽ കടക്കുന്നതാരെന്ന് ഇന്നറിയാം; ബട്‌ലർ-സഞ്ജു കരുത്തിൽ രാജസ്ഥാനെത്തുമ്പോൾ സുനിൽ നരൈയ്ൻ-ആന്ദ്രേ റസൽ കൂട്ടുകെട്ടാണ് കൊൽക്കത്തയുടെ ബലം;

കൊൽക്കത്തയോ രാജസ്ഥാനോ?; പ്ലേഓഫിൽ കടക്കുന്നതാരെന്ന് ഇന്നറിയാം; ബട്‌ലർ-സഞ്ജു കരുത്തിൽ രാജസ്ഥാനെത്തുമ്പോൾ സുനിൽ നരൈയ്ൻ-ആന്ദ്രേ റസൽ കൂട്ടുകെട്ടാണ് കൊൽക്കത്തയുടെ ബലം;

കൊൽക്കത്ത: ഇന്ത്യൻ പ്രീമയർ ലീഗിലെ നിർണായകമത്സരത്തിൽ തുല്യ ശക്തികളിന്ന് ഏറ്റുമുട്ടും. രാജസ്ഥാനും കൊൽക്കത്തുക്കും ജയം അനിവാര്യം.തോൽക്കുന്നവർക്ക് പുറത്തേക്കുള്ള വഴി തുറക്കും. നേരിയ മുൻ തൂക്കമുള്ളതുകൊൽക്കത്തയ്ക്കാണ്. അത് റൺനിരക്കിന്റെ കാര്യത്തിലുംആറ് വീതം ജയവും തോൽവിയും. പന്ത്രണ്ട് പോയിന്റുമായി ഒപ്പത്തിനൊപ്പമാണ് കൊൽക്കത്തയും രാജസ്ഥാനും.ഒരുകളി മാത്രം ശേഷിക്കുന്നതിനാൽ തോൽക്കുന്നവർക്ക് പ്ലേ ഓഫ് മോഹം ഉപേക്ഷിക്കാം.

പഞ്ചാബിനെ അടിച്ച് നിലംപരത്തിയാണ് ദിനേശ് കാർത്തിക്കിന്റെ കൊൽക്കത്തയുടെ വരവ്. സുനിൽ നരൈന്റെയും ആന്ദ്രേ റസലിന്റെയും ഓൾറൗണ്ട് മികവ് നിർണായകമാവും. ശുഭ്മാൻഗില്ലും കാർത്തിക്കും ഫോമിൽ. തുടർച്ചയായി 5 അർധശതകങ്ങളടിച്ച് ഐപിഎല്ലിൽ വീരേന്ദ്ര സേവാഗിന്റെ റെക്കോർഡിനൊപ്പമെത്തിയ ജോസ് ബട്ട്ലറുടെ ബാറ്റിങ് കരുത്തിലാണ് അജിങ്ക്യ രഹാനെയുടെ രാജസ്ഥാൻ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങുന്നത്.

67, 51, 82, 95 നോട്ടൗട്ട്, 94 നോട്ടൗട്ട് എന്നിങ്ങനെയാണ് അവസാന അഞ്ച് ഇന്നിങ്സുകളിൽ ബട്ട്ലറുടെ സ്‌കോർ. എന്നാൽ ബട്ട്ലർ കഴിഞ്ഞാൽ ബാറ്റിങ് മുന്നോട്ടു കൊണ്ടുപോകാൻ ആരുമില്ലെന്നത് രാജസ്ഥാന് തിരിച്ചടിയാണ്. സഞ്ജു സാംസൺ, ബെൻ സ്റ്റോക്‌സ്, രഹാനെ സഞ്ജുവും സ്റ്റോക്കുസും ഫോമിലേക്കെത്തിയാൽ കളി മാറും.

ബൗളിംഗാണ് ഇരുടീമിന്റെയും ദൗർബല്യം. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടിൽ ഏറ്റമുട്ടിയപ്പോൾ ജയം, ഏഴ് വിക്കറ്റിന് കൊൽക്കത്തയ്‌ക്കൊപ്പമായിരുന്നു. അതുകൊണ്ടുതന്നെ മധുരപ്രതികാരത്തിനൊപ്പം പ്ലേ ഓഫിലേക്ക് ഒരുചുവടുകൂടി വെക്കുക എന്ന ലക്ഷ്യത്തോടെയാവും രാജസ്ഥാൻ ഇന്ന് കൊൽക്കത്തയിൽ ഇറങ്ങുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP