Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെറുപ്പിന്റെ രാഷ്ട്രീയം ആരേയും ഒരിടത്തും എത്തിക്കുകയില്ല; മോദിക്ക് വിജയം സമ്മാനിക്കുന്നത് മോദി വിരുദ്ധർ; അമിത് ഷായുടെ പിഴയ്ക്കാത്ത തന്ത്രങ്ങളും മോദിയുടെ ജനപ്രീതിയും മറികടക്കാൻ രാഹുൽ മറ്റൊരു ജന്മംകൂടി ജനിക്കേണ്ടി വരുമോ?- ഇൻസ്റ്റന്റ് റെസ്‌പോൺസ്

വെറുപ്പിന്റെ രാഷ്ട്രീയം ആരേയും ഒരിടത്തും എത്തിക്കുകയില്ല; മോദിക്ക് വിജയം സമ്മാനിക്കുന്നത് മോദി വിരുദ്ധർ; അമിത് ഷായുടെ പിഴയ്ക്കാത്ത തന്ത്രങ്ങളും മോദിയുടെ ജനപ്രീതിയും മറികടക്കാൻ രാഹുൽ മറ്റൊരു ജന്മംകൂടി ജനിക്കേണ്ടി വരുമോ?- ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ മലയാളി ഡസ്‌ക്

ർണാടകയിൽ അപ്രതീക്ഷിതമായി ബിജെപി അധികാരത്തിലെത്തുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം കാലേകൂട്ടി പ്രവചിക്കാൻ റിപ്പബ്‌ളിക് ടിവിക്കുപോലും കഴിഞ്ഞില്ല എന്നതിനാലാണ് ഇതിനെ അപ്രതീക്ഷിതം എന്ന് പറയേണ്ടിവരുന്നത്. റിപ്പബ്‌ളിക് അടക്കമുള്ള ചാനലുകൾ നൽകിയ എക്‌സിറ്റ് പോളുകളും സർവേകളും തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരുന്നത്. കോൺഗ്രസിന് മുൻതൂക്കം കിട്ടുമെന്ന് പറഞ്ഞവരും ഉണ്ടായിരുന്നു.

ഇതുതന്നെയാണ് ത്രിപുരയിലും സംഭവിച്ചത്. ഹിമാചൽ ഒഴികെ കഴിഞ്ഞ നാലുവർഷം ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പുകളിലൊക്കെ ബിജെപിയുടെ പരാജയം പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ ബിജെപി തുടർച്ചയായി ഭരണം പിടിക്കുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അധികാരം ഉറപ്പിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിന്റെ പിൻതുടർച്ചാവകാശികളായി അധികാരം കയ്യാളിയിരുന്ന കോൺഗ്രസ് ഇന്ന് മൂന്ന് ചെറു സംസ്ഥാനങ്ങളിൽ ഒതുങ്ങുന്നു. പഞ്ചാബിലും മിസോറാമിലും സംസ്ഥാനമെന്നുപോലും പറയാനാവാത്ത പുതുച്ചേരിയിലും.

എന്തുകൊണ്ടാണ് ബിജെപി തുടർച്ചയായി അധികാരത്തിലെത്തുന്നത് എന്ന് പരിശോധിക്കുമ്പോൾ രണ്ടുകാര്യങ്ങൾ തുറന്നുപറയേണ്ടിവരും. ഒന്ന് അന്ധമായ ബിജെപി-സംഘപരിവാർ-മോദി വിരോധം. രണ്ട് മോദിയും അമിത്ഷായും ചേർന്നുള്ള വളരെ ആസൂത്രിതമായ നീക്കങ്ങൾ. ഇതുരണ്ടും തന്നെയാണ് ബിജെപിയുടെ കാവിക്കൊടി രാജ്യത്തെങ്ങും പാറുന്നതിന്റെ പ്രധാന കാരണം.

വെറുപ്പിന്റെ രാഷ്ട്രീയമാണോ കോൺഗ്രസ്സിനും ബിജെപി തകരണമെന്ന് ആഗ്രഹിക്കുന്ന മറ്റ് രാഷ്ട്രീയകക്ഷികൾക്കും തിരിച്ചടിയായി മാറുന്നത്. ഇപ്പോൾ മോദിയും അമിത്ഷായും ചേർന്നൊരുക്കുന്ന തന്ത്രങ്ങളെ മറികടക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സമീപകാലത്തെങ്ങാനും കഴിയുമോ? ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് പരിശോധിക്കുന്നതും ഈ വിഷയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP