Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ മമ്മുട്ടി ആരാധകർ കാത്തിരുന്ന ആ ഗാനമെത്തി; യെരൂശലേം നായകാ... എന്ന അബ്രഹാമിന്റെ സന്തതികളിലെ ഗാനം പുറത്തിറങ്ങി; ശ്രേയാ ജയദീപ് ആലപിച്ച മെലഡിക്ക് ഈണം നൽകിയത് ഗോപി സുന്ദർ

ഒടുവിൽ മമ്മുട്ടി ആരാധകർ കാത്തിരുന്ന ആ ഗാനമെത്തി; യെരൂശലേം നായകാ... എന്ന അബ്രഹാമിന്റെ സന്തതികളിലെ ഗാനം പുറത്തിറങ്ങി; ശ്രേയാ ജയദീപ് ആലപിച്ച മെലഡിക്ക് ഈണം നൽകിയത് ഗോപി സുന്ദർ

തിരുവനന്തപുരം: ഒടുവിൽ ആ ഗാനം എത്തി. മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിലെ 'യെരുശലേം നായകാ...' എന്ന ഗാനം പുറത്തിറങ്ങി. അതിമനോഹരമായ ഈ മെലഡിയാണെന്ന് വിലയിരുത്തിയാണ് ആരാധകർ ഗാനത്തെ വരവേൽക്കുന്നത്. 

ഈണം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. ശ്രേയാ ജയദീപ് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ചിത്രത്തിൽ വലിയ പ്രതീക്ഷയർപ്പിച്ചാണ് ആരാധകർ മമ്മുട്ടി നായകനാകുന്ന പടത്തെ കാത്തിരിക്കുന്നത്.

അതിമനോഹരമെന്ന് പലരും ഗാനത്തെ വിലയിരുത്തിക്കഴിഞ്ഞു. ക്രിസ്ത്യൻ ഭക്തിഗാന ശൈലിയിലാണ് ഗാനം. അർഥവത്തായ വരികളും ഏറ്റവും യോജ്യമായ ഈണവും ചേരുന്ന ഗാനം ആയിരങ്ങളെ ആകർഷിക്കുന്നു. ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഹനീഫ് അദേനിയാണ്.

ദ ഗ്രേറ്റ് ഫാദറിന്റെ സംവിധായകൻ ആയിരുന്നു അദ്ദേഹം ചിത്രം അടുത്തമാസം തീയറ്ററുകളിലെത്തും. കസ്ബ ഒരുക്കിയ ഗുഡ്വിൽ എന്റർടൈന്മെന്റ്‌സാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററിനും നേരത്തെ വലിയ കയ്യടി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരുടെ മനസ്സിൽ ഇടംപിടിക്കാൻ മനോഹരമായ ഗാനവും എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP