Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

104 സീറ്റുകൾ ബിജെപി പിടിച്ചത് വെറും 36.2 ശതമാനം വോട്ടുകളോടെ; 78ൽ ഒതുങ്ങിയ കോൺഗ്രസിന് ലഭിച്ചത് പക്ഷേ 37.9 ശതമാനം വോട്ടുകൾ; 18ശതമാനം വോട്ട് നേടിയ ജെഡിഎസുമായി ചേർന്ന് മത്സരിച്ചിരുന്നെങ്കിൽ ബിജെപി നിലം തൊടാതെ പോയേനെ; ബിഹാർ പരീക്ഷണം വിജയിച്ചിട്ടും പാഠം പഠിക്കാത്ത കോൺഗ്രസ് മനപ്പൂർവ്വം കളഞ്ഞ് കുളിച്ചത് മറ്റൊരു സംസ്ഥാനത്തെ ഭരണം കൂടി

104 സീറ്റുകൾ ബിജെപി പിടിച്ചത് വെറും 36.2 ശതമാനം വോട്ടുകളോടെ; 78ൽ ഒതുങ്ങിയ കോൺഗ്രസിന് ലഭിച്ചത് പക്ഷേ 37.9 ശതമാനം വോട്ടുകൾ; 18ശതമാനം വോട്ട് നേടിയ ജെഡിഎസുമായി ചേർന്ന് മത്സരിച്ചിരുന്നെങ്കിൽ ബിജെപി നിലം തൊടാതെ പോയേനെ; ബിഹാർ പരീക്ഷണം വിജയിച്ചിട്ടും പാഠം പഠിക്കാത്ത കോൺഗ്രസ് മനപ്പൂർവ്വം കളഞ്ഞ് കുളിച്ചത് മറ്റൊരു സംസ്ഥാനത്തെ ഭരണം കൂടി

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ബീഹാറിൽ മഹാസഖ്യമാണ് ബിജെപിയെ തടഞ്ഞ് നിർത്തിയത്. നിതീഷ് കുമാറും ലല്ലു പ്രസാദ് യാദവും രാഹുൽ ഗാന്ധിയും അവിടെ ഒരുമിച്ചു. ഇതാണ് ബീഹാറിലെ ഭരണത്തിൽ നിന്ന് ബിജെപിയെ അകറ്റിയത്. പിന്നീട് അഴിമതിയിൽ കുടുങ്ങിയ ലല്ലുവിനെ നിതീഷ് കൈവിട്ടപ്പോൾ ബീഹാറിലും എൻഡിഎ ഭരണമായി. എന്ന് അവിടെ നിതീഷ് ഭരിക്കുന്നത് ബിജെപി പിന്തുണയോടെയാണ്. എങ്കിലും എങ്ങനെ ബിജെപിയെ തോൽപ്പിക്കാം എന്നതിന് തെളിവായിരുന്നു ബീഹാർ. യുപിയിലെ ഉപതെരഞ്ഞെടുപ്പിൽ അഖിലേഷും മായാവതിയും കൈകോർത്തപ്പോഴും മോദി പ്രഭാവത്തിന് അടിതെറ്റി. പ്രതിപക്ഷ നിരയിലെ വോട്ടുകൾ ചോരാതിരുന്നാൽ മാത്രം മതി ബിജെപിയെ തോൽപ്പിക്കാൻ. ഈ സാമാന്യ ബുദ്ധി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മറുന്നു. ഇത് കാരണമാണ് കർണ്ണാടക കോൺഗ്രസിന് നഷ്ടമായത്.

കർണ്ണാടകയിൽ സജീവ സാന്നിധ്യമാണ് ജെഡിയു. ദേവഗൗഡയ്ക്കും കുമാരസ്വാമിക്കും എല്ലാ മണ്ഡലത്തിലും നിർണ്ണായക സ്വാധീനമുണ്ട്. കോൺഗ്രസും ശക്തർ. ഈ രണ്ടഘടകവും വോട്ടെടുപ്പിന് മുമ്പ് ഒരുമിച്ചിരുന്നുവെങ്കിൽ ബിജെപിക്ക് കർണ്ണാടകയിൽ 104 സീറ്റ് നേടാൻ കഴിയുമായിരുന്നില്ല. മൈസുരു മേഖലയിൽ എല്ലാം സീറ്റും കോൺഗ്രസിനും ജെഡിയുവും തൂത്തുവാരുമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷയെങ്കിലും വോട്ടു വിഹിതത്തിന്റെ കാര്യത്തിൽ കോൺഗ്രസിന് നേരിയ മുൻതൂക്കമുണ്ട്. ജെഡിഎസിനും 18ശതമാനത്തോളം വോട്ടെട്ടുണ്ട്.

ഏറ്റവും ഒടുവിലെ റിപ്പോർട്ടനുസരിച്ച് 122-ൽ നിന്ന് 78 സീറ്റിലേക്ക് ഒതുങ്ങിയ കോൺഗ്രസ് സംസ്ഥാനത്ത് പോൾ ചെയ്ത മൊത്തം വോട്ട് വിഹിതത്തിന്റെ 37.9 ശതമാനം പിടിച്ചപ്പോൾ 104 സീറ്റുകൾ നേടിയ ബിജെപിക്ക് 36.2 ശതമാനം വോട്ടുകളെ നേടാനായുള്ളൂ. 2013-ൽ 40 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 104 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. ദേവാഗൗഡയുടെ ജെഡിഎസ് 18.5 ശതമാനം വോട്ടുകൾ നേടി. 37 സീറ്റുകളാണ് ജെഡിഎസിന് ലഭിച്ചത്. ഈ ശതമാന കണക്കിലുണ്ട് കാര്യങ്ങളെല്ലാം. കോൺഗ്രസും ജെഡിഎസും പോരടിച്ചപ്പോൾ വോട്ടുകൾ ഭിന്നിച്ചു. ബാക്കി വോട്ട് കൊണ്ട് ബിജെപി ജയിച്ചു കയറി. തോറ്റെങ്കിലും കൂടുതൽ മണ്ഡലത്തിൽ കോൺഗ്രസ് രണ്ടാമത് എത്തി. ഇതുകൊണ്ടാണ് വോട്ട് വിഹിതം കൂടിയത്. എന്നാൽ മൈസൂരു മേഖലയിലെ പല മണ്ഡലത്തിലും ബിജെപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജെഡിഎസിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു ഇതെല്ലാം.

ബീഹാറിന് ശേഷം യുപിയിൽ മഹാസഖ്യം ഉണ്ടാകുമെന്ന ഏവരും കരുതി. എന്നാൽ അഖിലേഷും കോൺഗ്രസും ഒരുമിച്ചു. മായാവതി മാറിനിന്നു. ബിഎസ്‌പിയെ നാമാവിശേഷമാക്കി വോട്ട് ഭിന്നിപ്പിലൂടെ യോഗി ആദിത്യനാഥ് യുപിയിൽ ബിജെപിക്കായി ഭരണം പിടിച്ചു. ഇതോടെ മായാവതിയും അഖിലേഷും കരുതലുകളെടുത്തു. ഒരുമിച്ച് കൈകോർത്ത് ഉപതെരഞ്ഞെടുപ്പുകളിൽ ജയിച്ചു. ഇതോടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ ബിജെപിക്കെതിരെ മഹാസഖ്യത്തിന്റെ സാധ്യതകൾ ആരാഞ്ഞു. എന്നാൽ സ്വയം പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് രാഹുൽ കർണ്ണാടകയിൽ ഒറ്റയ്ക്ക് നീങ്ങി. അതിനുള്ള വിലയായിരുന്നു കോൺഗ്രസിനേറ്റ നാണംകെട്ട പരാജയം. ദേവഗൗഡയെ ബിജെപിയുടെ ഏജന്റെന്ന് പോലും വിളിച്ച് പരിഹസിച്ചു. പക്ഷേ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ദേവഗൗഡയ്ക്ക് മുമ്പിൽ കീഴടങ്ങി.

കർണ്ണാടകയിൽ ഫലപ്രഖ്യാപനം വന്നപ്പോൾ തന്നെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ തയ്യാറായി കോൺഗ്രസ് എത്തി. ഇത്തരത്തിലൊരു പാർട്ടിക്ക് എന്തുകൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പ് അവരുമായി സഖ്യം ഉണ്ടായിക്കൂടാ എന്നതാണ് ഉയരുന്ന ചോദ്യം. ബിജെപിയെ അകറ്റാനാണെങ്കിൽ പ്രതിപക്ഷത്തെ എല്ലാ പാർട്ടികളും ഒരുമിക്കണം. അത് വോട്ടെടുപ്പിന് ശേഷമുള്ള സഖ്യമായി മാറിയ ഇടത്താണ് കർണ്ണാടകയിൽ ബിജെപി നേട്ടമുണ്ടാക്കിയത്. കുതിക്കച്ചവടത്തിലൂടെ അധികാരത്തിലെത്താൻ പോലും അവസരം അവർക്ക് മുമ്പിലുണ്ട്. ഇതെല്ലാം കോൺഗ്രസിന്റെ വീഴ്ചയിൽ നിന്നുണ്ടായതാണ്. ജെഡിഎസിനെ ഒരുതരത്തിലും അടുപ്പിക്കില്ലെന്നതായിരുന്നു അവരുടെ നിലപാട്. അതിന് കൊടുത്ത വിലയാണ് കർണ്ണാടകയിൽ ഭരണം നഷ്ടമാക്കൽ.

ഇതിലൂടെ കഴിഞ്ഞ തവണ ഉണ്ടായിരുന്ന 40 സീറ്റുകൾ 37 ആയി കുറഞ്ഞിട്ടും ആർക്കും ഭൂരിപക്ഷമില്ലാത്തത് ജെഡിഎസിന് മുഖ്യമന്ത്രി പദം വരെ വാഗ്ദാനം ചെയ്യപ്പെടുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ്. ഏതായാലും കോൺഗ്രസിന് കർണ്ണാടക ഭരിക്കുക അസംഭവന്യമാണ്. മൂന്ന് പ്രധാനപാർട്ടികൾ കഴിഞ്ഞാൽ നാല് ശതമാനം വോട്ട് വിഹിതം നേടിയ സ്വതന്ത്രരാണ് നാലാമതുള്ളത്. 0.9 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. 2008-ൽ ബിജെപി അധികാരം പിടിച്ചപ്പോഴും കോൺഗ്രസ് തന്നെയായിരുന്നു വോട്ട് വിഹിതത്തിൽ മുന്നിൽ നിന്നിരുന്നത്. അന്ന് ബിജെപിക്ക് 33.86 ശതമാനം വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിന് 34.76 ശതമാനം വോട്ടുകൾ ലഭിച്ചിരുന്നു. 2013-ൽ 36.76 ശതമാനം വോട്ട് വിഹിതത്തോടെ 122 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലേറിയത്. 19.89 ശതമാനം മാത്രമായിരുന്നു അന്ന് ബിജെപിയുടെ വോട്ട് വിഹിതം.

224 അംഗ കർണാടക നിയമസഭയിൽ തിരഞ്ഞെടുപ്പ് നടന്ന 222 സീറ്റുകളിലെ ഫലങ്ങളാണ് ഇന്ന് പുറത്തുവന്നത്. രാജരാജേശ്വരി നഗർ, ജയനഗർ എന്നിവിടങ്ങളിൽ ഇനി വോട്ടെടുപ്പ് നടക്കാനുണ്ട്. ഇവിടെ ജയിച്ചു കയറാമെന്ന പ്രതീക്ഷ ബിജെപിക്കില്ല. ഈ രണ്ടു മണ്ഡലത്തിലും കോൺഗ്രസും ജെഡിഎസും സംയുക്ത സ്ഥാനാർത്ഥികളെ നിർത്തും. അതുകൊണ്ട് തന്നെ ജയിക്കുക ഏറെ പാടായിരിക്കുമെന്ന് ബിജെപി വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടികളെ പിളർത്തി ഭൂരിപക്ഷത്തിലേക്ക് നീങ്ങാൻ ബിജെപി കരുനീക്കം സജീവമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP