Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ നായയുടെ കരുതൽ എന്നെങ്കിലും മനുഷ്യനുണ്ടാവുമോ..? നീന്താനറിയാത്ത നായ സ്വിമ്മിങ് പൂളിൽ വീണപ്പോൾ രക്ഷപ്പെടുത്താനായി കൂട്ടുകാരൻ നടത്തിയ തീവ്രശ്രമങ്ങൾ സിസിടിവി ക്യാമറയിൽ പകർന്നപ്പോൾ

ഈ നായയുടെ കരുതൽ എന്നെങ്കിലും മനുഷ്യനുണ്ടാവുമോ..? നീന്താനറിയാത്ത നായ സ്വിമ്മിങ് പൂളിൽ വീണപ്പോൾ രക്ഷപ്പെടുത്താനായി കൂട്ടുകാരൻ നടത്തിയ തീവ്രശ്രമങ്ങൾ സിസിടിവി ക്യാമറയിൽ പകർന്നപ്പോൾ

നായയ്ക്ക് സഹജീവിയോടുള്ള സ്നേഹവും കരുതലും വെളിപ്പെടുത്തുന്ന വിസ്മയകരമായ ദൃശ്യങ്ങൾ അരിസോണയില മെസയിൽ നിന്നും പുറത്ത് വന്നു. നീന്താനറിയാത്ത ജോക്കി എന്ന നായ സ്വിമ്മിംഗ ്പൂളിൽ വീണപ്പോൾ രെമുസ് എന്ന മറ്റൊരു നായ സ്വിമ്മിങ് പൂളിലേക്ക് ചാടിയിറങ്ങി മറ്റേതിനെ കരകയറുവാൻ സഹായിച്ച ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ പകർത്തപ്പെട്ട് വൈറലായിരിക്കുന്നത്. കൂട്ടുകാരനെ രക്ഷിക്കാൻ ഈ നായ നടത്തിയ തീവ്രശ്രമങ്ങളും കരുതലും എന്നെങ്കിലും സഹജീവിയുടെ കാര്യത്തിൽ മനുഷ്യനുണ്ടാവുമോയെന്ന ചോദ്യം ഈ അവസരത്തിൽ ശക്തമാകുന്നുണ്ട്.

ബാക്ക് യാർഡിൽ കളിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ജോക്കി സ്വിമ്മിങ് പൂളിലേക്ക് അബദ്ധത്തിൽ വീണത്. തുടർന്ന് കരകയറാൻ തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ആ സമയത്ത് രെമുസ് എന്താണ് ചെയ്യേണ്ടതെന്നറിയാതെ അങ്ങോട്ടുമിങ്ങോട്ട് നടക്കുന്നതും ഫൂട്ടേജിൽ കാണാം. തുടർന്ന് ആശങ്ക മൂത്ത നായ പൂളിലേക്ക് ചാടി തന്റെ തലകൊണ്ട് കൂട്ടുകാരനെ വെള്ളത്തിൽ നിന്ന് താങ്ങി നിർത്തി കരയിലേക്ക് കയറാൻ സഹായിക്കുകയാണ് ചെയ്യുന്നത്. ലൗറി ബെകെറയും അവരുടെ ഭർത്താവായ ജേയുമാണ് ഈ ദൃശ്യങ്ങൾ സെക്യൂരിറ്റി ക്യാമറയിൽ പകർത്താനിടയായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP