Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിസ്സ ടെക്‌നോളജി ഡേ സെമിനാർ: സുസ്ഥിര ഗതാഗതത്തിലെ സാങ്കേതിക പുരോഗതി ചർച്ച ചെയ്തു

സിസ്സ ടെക്‌നോളജി ഡേ സെമിനാർ: സുസ്ഥിര ഗതാഗതത്തിലെ സാങ്കേതിക പുരോഗതി ചർച്ച ചെയ്തു

തിരുവനന്തപുരം: നാഷണൽ ടെക്‌നോളജി ഡേ 2018 ആഘോഷങ്ങളുടെ ഭാഗമായി സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ, 'ടെക്‌നോളോജിക്കൽ അഡ്വാൻസസ് ഇൻ സസ്റ്റൈനബിൾ ട്രാൻസ്‌പോർട്ടെഷൻ- ഇലക്ട്രിക്കൽ മൊബിലിറ്റി ആൻഡ് യൂസ് ഓഫ് റിന്യൂവബിൾ എനർജി' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഏജൻസി ഫോർ നോൺ- കൺവെൻഷണൽ എനർജി ആൻഡ് റൂറൽ ടെക്‌നോളജി (ANERT), കേരള സർക്കാർ സഹകരണത്തോടെ 2018 മെയ് 14ന് തിരുവനന്തപുരത്തെ അനെർട് കോൺഫറൻസ് ഹാളിലാണ് സെമിനാർ സംഘടിപ്പിച്ചത്. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റാണ് പരിപാടി സ്‌പോൺസർ ചെയ്തത്.

സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച വിദഗ്ദ്ധർ ഭാവി ഗതാഗതം വൈദ്യുതീകരിക്കപ്പെട്ട വാഹനങ്ങളിലായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഇത്തരം വാഹനങ്ങളിൽ ഉപയോഗിക്കുന്ന വയെല്ലാം റിന്യൂവബിൾ എനർജി ആയിരിക്കണം എന്നതും പരിഗണിക്കേണ്ടതാണ്. അല്ലാത്ത പക്ഷം മലിനീകരണം കുറയുമെങ്കിലും അവയുടെ ആവശ്യകത വർധിക്കുകയും അസന്തുലിതമായ അവസ്ഥ വന്നു ചേരുകയും ചെയ്യും.

ശ്രീമതി പത്മ മൊഹന്തി ഐ എഫ് എസ്, ഡയറക്ടർ, ഡിപ്പാർട്‌മെന്റ് ഓഫ് എൻവയോൺമെന്റ് & ക്ലൈമറ്റ് ചേഞ്ച്, കേരള സർക്കാർ, നാഷണൽ ടെക്‌നോളജി ഡേ 2018 ഉദ്ഘാടനം ചെയ്തു. അനെർട് ഡയറക്ടർ ഡോ. ആർ ഹരികുമാർ ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തി.

എഞ്ചിനീയർ ബിനുജ തോമസ്, സീനിയർ സയന്റിസ്റ്റ്, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി & എൻവയോൺമെന്റ്(KSCSTE), ഡോ. സി കെ പീതാംബരൻ, ഡയറക്ടർ, സിസ്സ, ഡോ. മുരുഗൻ, ഡയറക്ടർ, സിസ്സ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

എഞ്ചിനീയർ എ എം നാരായണൻ, ഹെഡ്,എനർജി എഫിഷ്യൻസി, എനർജി മാനേജ്മന്റ് സെന്റർ, കേരള( ഇലക്ട്രിക്ക് വെഹിക്കിൾസ് ആൻഡ് ഗവണ്മെന്റ് പോളിസി), എഞ്ചിനീയർ ബി. വി സുരേഷ് ബാബു, അംഗീകൃത എനർജി ഓഡിറ്റർ- ബി ഇ ഇ ഓട്ടോട്രാക്ഷൻസ്( എൻവയോൺമെന്റ്, ക്ലൈമറ്റ് ആൻഡ് ഇക്കണോമിക് ഇമ്പാക്ട്‌സ് ഓഫ് ഇലക്ട്രിക്ക് ട്രാൻസ്‌പോർട്ടെഷൻ സിസ്റ്റം) , എഞ്ചിനീയർ സബ് വി ആർ, അസ്സോസിയേറ്റ് പ്രൊഫസർ, ഓട്ടോമൊബൈൽ എഞ്ചിനീയറിങ്, എസ് സി ടി കോളേജ് ഓഫ് എഞ്ചിനീയറിങ് ( എവലയൂഷൻ ഓഫ് ഇലക്ട്രിക്ക് മൊബിലിറ്റി ), ശ്രീറാം ആർ രാജീവ്, മഹേന്ദ്ര ഇലക്ട്രിക്കൽസ്( ഇലക്ട്രിക്ക് വെഹിക്കിൾസ് ഫോർ മാസ്സ് ട്രാൻസ്പോർട്ടെഷൻ ആൻഡ് പേഴ്സണൽ യൂസ്) എന്നിവർ ടെക്‌നിക്കൽ സെഷനുകൾക്ക് നേതൃത്വം നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP