Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹാജർ വിളിക്കുമ്പോൾ ഇനി മുതൽ ജയ്ഹിന്ദ് മതി; രാജ്യ സ്നേഹം വർദ്ധിപ്പിക്കാൻ പുതിയ കണ്ടെത്തലുമായി ബിജെപിക്കാർ; മധ്യപ്രദേശിൽ വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം നടപ്പാക്കുന്നത് ഒരു ലക്ഷത്തിലധികം സ്‌കൂളുകളിൽ

ഹാജർ വിളിക്കുമ്പോൾ ഇനി മുതൽ ജയ്ഹിന്ദ് മതി; രാജ്യ സ്നേഹം വർദ്ധിപ്പിക്കാൻ പുതിയ കണ്ടെത്തലുമായി ബിജെപിക്കാർ; മധ്യപ്രദേശിൽ വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം നടപ്പാക്കുന്നത് ഒരു ലക്ഷത്തിലധികം സ്‌കൂളുകളിൽ

ഭോപ്പാൽ; മധ്യപ്രദേശ് സ്‌കൂളുകളിൽ ഇനി മുതൽ ഹാജർ വിളിക്കുമ്പോൾ ജയ്ഹിന്ദ് പറഞ്ഞാൽ മതിയെന്ന് സർക്കാർ.ഇങ്ങനെ ചെയ്യുന്നതിലൂടെ കുട്ടികളിൽ രാജ്യസ്നേഹം വർധിക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണവും കണ്ടെത്തലും. കഴിഞ്ഞ വർഷം നവംബറിലാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിജയ് ഷാ ഇത്തരമൊരു നിർദ്ദേശം ആദ്യമായി മുന്നോട്ട് വച്ചത്.

ഹാജർ വിളിക്കുമ്പോൾ യെസ് സർ,യെസ് മാം എന്ന് പറയുന്ന രീതിക്ക് പകരമായി ജയ്ഹിന്ദ് എന്ന് വിളികേൾക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ നിർദ്ദേശം ആരെങ്കിലും എതിർക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. സതാന ജില്ലിലെ സ്‌കൂളുകളിൽ ഈ പരിഷ്‌കാരം നടപ്പാക്കി വിജയിച്ചശേഷമാണ് സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ തീരുമാനമായത്.

ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 1,22,000 സർക്കാർ സ്‌കൂളുകളിൽ ആദ്യപടിയായി ഈ ഉത്തരവ് നടപ്പാക്കും. പിന്നാലെ സ്വകാര്യ സ്‌കൂളുകളിലും ഇത് നടപ്പാക്കാനാണ് ശിവ രാജ്സിങ് ചൗഹാൻ സർക്കാരിന്റെ തീരുമാനം. ഭോപ്പാലിലെ ശൗര്യ സ്മാരകിൽ എൻ.സി.സി കേഡറ്റുകളുമായി സംസാരിക്കവേയാണ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

മധ്യപ്രദേശിൽ സ്‌കൂളുകളിൽ ദിവസവും ദേശീയ പതാക ഉയർത്താനും ദേശീയ ഗാനം ആലപിക്കാനും ബിജെപി സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.സംസ്ഥാനത്തെ 1.22 ലക്ഷം സർക്കാർ സ്‌കൂളുകളിലേക്ക് ഇതുസംബന്ധിച്ച സർക്കുലർ തിങ്കളാഴ്ച അയച്ചിരുന്നു. സർക്കാർ നിർദ്ദേശം പാലിക്കണമെന്ന് ശുപാർശ ചെയ്തുകൊണ്ട് സ്വകാര്യ സ്‌കൂളുകൾക്കും സർക്കുലർ നൽകുമെന്നും മന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP