Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലീഗിനെതിരെ എൽഡിഎഫ് അവിശ്വാസം പാസായതോടെ ഫറോക്കിൽ അധികാരം നഷ്ടപ്പെട്ട് ലീഗ്; നഗരസഭാ അധ്യക്ഷ റുബീനയെ പുറത്താക്കാൻ വോട്ടുചെയ്ത് രണ്ട് കോൺഗ്രസ് അംഗങ്ങളും ഒരു ലീഗ് അംഗവും; കോഴിക്കോട്ട് ഭരണമുണ്ടായിരുന്ന ഏക നഗരസഭയും നഷ്ടപ്പെട്ട് ലീഗ്

ലീഗിനെതിരെ എൽഡിഎഫ് അവിശ്വാസം പാസായതോടെ ഫറോക്കിൽ അധികാരം നഷ്ടപ്പെട്ട് ലീഗ്; നഗരസഭാ അധ്യക്ഷ റുബീനയെ പുറത്താക്കാൻ വോട്ടുചെയ്ത് രണ്ട് കോൺഗ്രസ് അംഗങ്ങളും ഒരു ലീഗ് അംഗവും; കോഴിക്കോട്ട് ഭരണമുണ്ടായിരുന്ന ഏക നഗരസഭയും നഷ്ടപ്പെട്ട് ലീഗ്

കോഴിക്കോട്: എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെ കോഴിക്കോട് ജില്ലയിൽ ലീഗിന് ഉണ്ടായിരുന്ന ഏക നഗരസഭയും നഷ്ടമായി. രണ്ട് കോൺഗ്രസ് അംഗങ്ങളും ഒരു ലീഗ് അംഗവും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തതോടെയാണ് ലീഗ് നഗരസഭാ അധ്യക്ഷയ്ക്ക് സ്ഥാനം പോയത്.

ഫറോക്ക് നഗരസഭാ അധ്യക്ഷ മുസ്ലിം ലീഗിലെ പി റുബീനയ്ക്കെതിരെയാണ് എൽ ഡി എഫ് അവിശ്വാസം കൊണ്ടുവന്നത്. 23 പേർ പങ്കെടുത്ത അവിശ്വാസ പ്രമേയ ചർച്ചയിൽ 22 പേർ അനുകൂലമായി വോട്ട് ചെയ്തു. ഇതിൽ 18 പേർ എൽ ഡി എഫ് അംഗങ്ങളാണ്.

രണ്ട് കോൺഗ്രസ് അംഗങ്ങളും ഒരു ലീഗ് അംഗവും ഒരു സ്വതന്ത്രനും അവിശ്വാസ പ്രമേയത്തിന് അനുകൂലമായാണ് വോട്ടു ചെയ്തത്. അതേസമയം ബിജെപി അംഗം വിട്ടുനിന്നു. എൽഡിഫ് പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്ത ലീഗ് അംഗം മുൻ നഗരസഭാ അധ്യക്ഷയാണ്. കോഴിക്കോട് മുസ്ലിം ലീഗിന് ഭരണമുണ്ടായിരുന്ന ഏക നഗരസഭയാണ് ഫറോക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP