Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെമിനാരി റെക്ടർ വൈദിക വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; പരാതി നൽകിയപ്പോൾ കഞ്ചാവു കേസിൽ വിദ്യാർത്ഥിയെയും കുടുംബത്തെയും കുടുക്കി കേസ് ഒതുക്കാൻ ശ്രമം; ബൈക്കിൽ കഞ്ചാവുണ്ടെന്ന് രഹസ്യ വിവരം നൽകിയ ഫോൺനമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ യഥാർത്ഥ പ്രതികൾ പിടിയിലായി; ചന്ദനക്കാം പാറ കഞ്ചാവ് കേസിലെ യഥാർത്ഥ വില്ലൻ ഫാദർ ജെയിംസ് തെക്കേമുറി തന്നെ!

സെമിനാരി റെക്ടർ വൈദിക വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; പരാതി നൽകിയപ്പോൾ കഞ്ചാവു കേസിൽ വിദ്യാർത്ഥിയെയും കുടുംബത്തെയും കുടുക്കി കേസ് ഒതുക്കാൻ ശ്രമം; ബൈക്കിൽ കഞ്ചാവുണ്ടെന്ന് രഹസ്യ വിവരം നൽകിയ ഫോൺനമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ യഥാർത്ഥ പ്രതികൾ പിടിയിലായി; ചന്ദനക്കാം പാറ കഞ്ചാവ് കേസിലെ യഥാർത്ഥ വില്ലൻ ഫാദർ ജെയിംസ് തെക്കേമുറി തന്നെ!

രഞ്ജിത് ബാബു

കണ്ണൂർ: സെമിനാരി റെക്ടർക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ വൈദിക വിദ്യാർത്ഥിയേയും കുടുംബത്തെയും കഞ്ചാവുകേസിൽ കുടുക്കിയ പ്രതികൾ പിടിയിലായി. ആരോപണ വിധേയനായ റെക്ടറെ രക്ഷിക്കാൻ വേണ്ടിയാണ് ഈ നീക്കം നടന്നതെന്നാണ് വ്യക്തമാകുന്നത്. പരാതി നൽകി എന്ന കാരണത്തൽ വൈദിക വിദ്യാർത്ഥിയേയും കുടുംബത്തേയും കഞ്ചാവ് കടത്തു കേസിൽ ആസൂത്രിതമായി കുടുക്കുകയായിരുന്നു. ഏറെ വിവാദങ്ങൾ തൊടുത്തു വിട്ട ചന്ദനക്കാം പാറ കഞ്ചാവ് കേസിലെ കൊടും ചതിയുടെ കഥ ഇങ്ങിനെ:

വൈദിക വിദ്യാർത്ഥിയുടെ പിതാവായ തോട്ടത്തിൽ ജോസഫിന്റെ ഇരു ചക്ര വാഹനത്തിൽ നിന്നും കഴിഞ്ഞ വർഷം മെയ് 29 ന് ഒന്നര കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. തോട്ടത്തിൽ ജോസഫും മകനും സ്‌ക്കൂട്ടിയിൽ കഞ്ചാവ് വിൽപ്പന നടത്തുന്നു വെന്ന് ശ്രീകണ്ഠാപുരം എക്സൈസ് ഓഫീസിൽ രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടർന്ന് പുലർച്ചേ നാല് മണിക്ക് ശ്രീകണ്ഠാപുരം എക്സൈസ് സംഘം തോട്ടതിൽ ജോസഫിന്റെ വീട്ടിലെത്തുകയും വീട്ടു മുറ്റത്ത് നിർത്തിയിട്ട സ്‌ക്കൂട്ടിയിൽ നിന്നും കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. അതോടെ തൊണ്ടി മുതലും സ്‌ക്കൂട്ടിയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

ജോസഫിന്റേയും കുടുംബത്തിന്റേയും നിരപരാധിത്വവും നിസ്സഹായാവസ്ഥയും എക്സൈസ് ഉദ്യോഗസ്ഥർക്ക് തുടരന്വേഷണം നടത്താൻ പ്രേരണ നൽകി. അതേ തുടർന്ന് കഞ്ചാവ് സംബന്ധിച്ച രഹസ്യ വിവരം നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒരു വർഷത്തോളം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് ഈ കേസിലെ യഥാർഥ പ്രതികളെ കണ്ടെത്തിയത്. വൈദിക വിദ്യാർത്ഥിയായിരുന്ന തോട്ടത്തിൽ ജോസഫിന്റെ മകനെ സെമിനാരിയിലെ റെക്ടറായിരുന്ന ഫാദർ ജെയിംസ് തെക്കേ മുറി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസിലും സഭാ കോടതിലും വിദ്യാർത്ഥി പരാതി നൽകിയിരുന്നു.

ഈ പരാതി പിൻവലിക്കുന്നതിന് വേണ്ടി വൈദികന്റെ സഹോദരങ്ങളും ഗുണ്ടകളും ചേർന്ന് ശാരീരികമായും മാനസികമായും ദ്രോഹിച്ചിരുന്നു. സഭാ കോടതിയിൽ നൽകിയ പരാതിയിന്മേൽ ജെയിംസ് തെക്കേ മുറിയെ പൗരോഹിത്വത്തിൽ നിന്നും നീക്കം ചെയ്തിരുന്നു. വൈദികന്റെ ലൈംഗിക പീഡനത്തെ പുറം ലോകത്ത് വിളിച്ചു പറഞ്ഞ വൈദിക വിദ്യാർത്ഥിയെ ഇല്ലായ്മ ചെയ്യാൻ ഫാദർ ജെയ്ംസ് തെക്കേ മുറിയുടെ സഹോദരങ്ങൾ ഒരുക്കിയ കെണിയായിരുന്നു കഞ്ചാവ് കേസ്.

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉൽൽ ടൗണിൽവെച്ച് പ്രതികളായ തെക്കേ മുറിയിൽ സണ്ണി വർഗ്ഗീസ്, സഹോദരൻ തെക്കേ മുറിയിൽ റോയ്, എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP