Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകേഷ് രാഹുലിന്റെ ഒറ്റയാൾ പോരാട്ടം വിഫലം;മുംബൈയ്ക്ക് അൽപ്പം ജീവവായു;പ്ലേഓഫ് പ്രതീക്ഷ നിലർത്തി ഇന്നലെ വിജയിച്ചു; കിങ്‌സ് ഇലവനെ തോൽപ്പിച്ചത് മൂന്ന് റൺസിന്; ഹിറ്റ്മാൻ ഇന്നലെയും പരാജയപ്പെട്ടു പൊങ്കാലയിട്ട് ട്രോളർമാർ

ലോകേഷ് രാഹുലിന്റെ ഒറ്റയാൾ പോരാട്ടം വിഫലം;മുംബൈയ്ക്ക് അൽപ്പം ജീവവായു;പ്ലേഓഫ് പ്രതീക്ഷ നിലർത്തി ഇന്നലെ വിജയിച്ചു; കിങ്‌സ് ഇലവനെ തോൽപ്പിച്ചത് മൂന്ന് റൺസിന്; ഹിറ്റ്മാൻ ഇന്നലെയും പരാജയപ്പെട്ടു പൊങ്കാലയിട്ട് ട്രോളർമാർ

മുംബൈ; കെഎൽ രാഹുലിന്റെ വെടിക്കെട്ടിനുമായില്ല കിങ്‌സ് ഇലവനെ രക്ഷിക്കാൻ. സീനിയർ താരങ്ങളെല്ലാം പരാജയപ്പെടുമ്പോഴായിരുന്നു രാഹുലിന്റെ ഒറ്റയാൾ പോരാട്ടം. ഈ സീസണിൽ ആദ്യമായി ഫോമിലേക്കുയർന്ന പൊള്ളാർഡിന്റെ അർധസെഞ്ച്വറി കരുത്തിലാണ് മുംബൈ മികച്ച് സ്‌കോറിലേക്ക് എത്തിയതും. മൂന്ന് റൺസ് വിജയം നേടിയതും. അതേസമയം ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്നലെയും പരാജയപ്പെട്ടു.

187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുക്കാനേ സാധിച്ചുള്ളു. ഓപ്പണർ ലോകേഷ് രാഹുൽ 60 പന്തിൽ 94 റൺസെടുത്തെങ്കിലും പഞ്ചാബിനെ വിജയത്തിലെത്തിക്കാനായില്ല.
പഞ്ചാബ് നിരയിൽ ആരോൺ ഫിഞ്ച് 35 പന്തിൽ 46 റൺസെടുത്ത് പുറത്തായി. ക്രിസ് ഗെയിൽ (11 പന്തിൽ 18), മാർകസ് സ്റ്റോണിസ് (രണ്ട് പന്തിൽ ഒന്ന്), അക്‌സർ പട്ടേൽ (എട്ട് പന്തിൽ പത്ത്), യുവരാജ് സിങ് (മൂന്ന് പന്തിൽ ഒന്ന്) എന്നിങ്ങനെയാണു മറ്റ് പഞ്ചാബ് താരങ്ങളുടെ സ്‌കോറുകൾ. ടീമിനെ വിജയത്തിലെത്തിക്കാനുള്ള അവസരം ലഭിച്ചിട്ടും സീനിയർ താരം യുവരാജ് സിങ് അതുപാഴാക്കി. ജയത്തോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ എട്ടു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തിരുന്നു. അർധസെഞ്ചുറി നേടിയ പൊള്ളാർഡിന്റെ മികവിലായിരുന്നു മികച്ച സ്‌കോറിലേക്കു മുംബൈ എത്തിയത്. 23 പന്തിൽ 50 റൺസുമായാണ് പൊള്ളാർഡ് പുറത്തായത്. ക്രുനാൽ പാണ്ഡ്യ (23 പന്തിൽ 32), ഇഷാൻ കിഷൻ (12 പന്തിൽ 20), സൂര്യകുമാർ യാദവ് (15 പന്തിൽ 27) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്‌കോറുകാർ. ഒരിക്കൽ കൂടി ഹിറ്റ്മാൻ രോഹിത് പരാജയപ്പെട്ട ദിവസമായിരുന്നു ഇന്നലെ. ഡക്കാവാത്ത രോഹിതിനെ ട്രോളർ പരിഹാസത്തിൽ പൊതിഞ്ഞ് ആദരിച്ചു.


പഞ്ചാബിനായി നാലോവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് അൻഡ്രു ടൈ നാലു വിക്കറ്റ് വീഴ്‌ത്തി. ക്യാപ്റ്റൻ അശ്വിൻ രണ്ടു വിക്കറ്റും അങ്കിത് രാജ്പുത്, മാർകസ് സ്റ്റോണിസ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. മുംബൈക്ക് വിജയം സമ്മാനിച്ചത് ബുംറയുടെ അവസാന ഓവറുകളായിരുന്നു. നാലോവറിൽ 15 റൺസ് വഴങ്ങി രാഹുലിന്റെതടക്കം 3 വിക്കറ്റുകൾ സ്വന്തമാക്കിയ ബുംറയാണ് കളിയിലെ കേമൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP