Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രി അഭ്യർത്ഥിച്ചു കേന്ദ്രം അംഗീകരിച്ചു; കാശ്മീരിൽ 30 ദിവസം വെടിനിർത്തൽ; തീരുമാനം റംസാൻ പ്രമാണിച്ച്; ജനങ്ങളുടെ സുരക്ഷയ്ക്ക പ്രശ്‌നമുണ്ടായാൽ തിരിച്ചടിക്കുമെന്ന് സൈന്യം  

മുഖ്യമന്ത്രി അഭ്യർത്ഥിച്ചു കേന്ദ്രം അംഗീകരിച്ചു; കാശ്മീരിൽ 30 ദിവസം വെടിനിർത്തൽ; തീരുമാനം റംസാൻ പ്രമാണിച്ച്; ജനങ്ങളുടെ സുരക്ഷയ്ക്ക പ്രശ്‌നമുണ്ടായാൽ തിരിച്ചടിക്കുമെന്ന് സൈന്യം   

ന്യൂഡൽഹി; റംസാന്റെ പശ്ചാത്തലത്തിൽ നോമ്പ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് കാശ്മീരി മുഖ്യമന്ത്രിയുടെ അഭ്യർത്ഥത്തന കേന്ദ്രം അഗീകരിച്ചു. പ്രാർത്ഥനാ കാലത്ത് കശ്മീരിൽ വെടിനിർത്തൽ വേണമെന്നു മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അഭ്യർത്ഥ്യച്ചതു പരിഗണിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

അതേസമയം സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിനുള്ള നീക്കങ്ങളിൽ നിന്നു സുരക്ഷാ സേന പിന്നോട്ടു പോകില്ലെന്നും അറിയിപ്പുണ്ട്. എന്തെങ്കിലും തരത്തിലുള്ള ആക്രമണം നടന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതു ഭീകരവാദികൾക്കുള്ള ആനുകൂല്യമല്ലെന്നും ആഭ്യന്തര മന്ത്രാലയം അറയിച്ചു.

വിശ്വാസികൾക്കു സമാധാനപരമായി റമസാൻ ആചരിക്കുന്നതിനു വേണ്ടിയാണ് ഭീകരർക്കെതിരെയുള്ള സൈനിക നീക്കമുൾപ്പെടെയുള്ളവ നിർത്തിവച്ചതെന്നു കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. പ്രശ്‌നങ്ങളൊന്നുമില്ലാതെ റംസാൻ കടന്നുപോകുന്നതിന് എല്ലാവരും സഹകരിക്കുമെന്നാണു പ്രതീക്ഷ. അക്രമത്തിലൂടെ മതത്തെ മോശപ്പെടുത്താൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ശരിയായി ചിന്തിക്കുന്ന യുവാക്കൾ വിദ്യാഭ്യാസവും നല്ല ജീവിതവും സമാധാനവുമാണ് ആഗ്രഹിക്കുന്നത്- ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കശ്മീർ മുഖ്യമന്ത്രി നന്ദി അറിയിച്ചു.മുപ്പത് ദിവസമാണ് വെടി നിർത്തൽ

സമാധാനം നടപ്പാക്കാൻ ഇരുവരും നടത്തിയ ഇടപെടലിനെ മെഹബുബ ട്വിറ്ററിൽ പ്രശംസിച്ചു. സർക്കാർ രേഖകൾ പ്രകാരം കഴിഞ്ഞ നാലു മാസത്തിനുള്ളിൽ 65 ഭീകരരെയാണു കശ്മീരിൽ സൈന്യം വധിച്ചിട്ടുള്ളത്. ഇക്കാലയളവിൽ 41 കശ്മീരി യുവാക്കൾ വിവിധ ഭീകര സംഘടനകളിൽ ചേർന്നെന്നാണു കണക്ക്. തുടർച്ചയായി പാക്കിസ്ഥാനാണ് ഇവിടെ വെടി നിർത്തൽ കരാറുകൾ ലംഘിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP