Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഭരണഘടനയെ കൊഞ്ഞനം കുത്തിയാണ്  യെദ്യൂരപ്പ മുഖ്യമന്ത്രിയായതെന്ന് രാഹുൽ ഗാന്ധി; ബിജെപിയുടെ യുക്തിഹീന ദുർവാശിയാണിത്;ജനാതിപത്യത്തിന്റെ പരാജയത്തിൽ രാജ്യം ദുഃഖിക്കും

ഭരണഘടനയെ കൊഞ്ഞനം കുത്തിയാണ്  യെദ്യൂരപ്പ മുഖ്യമന്ത്രിയായതെന്ന് രാഹുൽ ഗാന്ധി; ബിജെപിയുടെ യുക്തിഹീന ദുർവാശിയാണിത്;ജനാതിപത്യത്തിന്റെ പരാജയത്തിൽ രാജ്യം ദുഃഖിക്കും

ബെംഗളൂരു: ഭരണഘടനയെ കൊഞ്ഞനംകുത്തിയാണ് കർണാടകത്തിൽ ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്ററിൽ പ്രതികരിച്ചു. ബിജെപിയുടേത് യുക്തിഹീനമായ ദുർവാശിയാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. യെദ്യൂരപ്പ മുഖ്യമന്ത്രിയായതിനു ശേഷമുള്ള രാഹുലിന്റെ ആദ്യ പരസ്യ പ്രതികരണമായിരുന്നു ഇത്. ബിജെപി വിജയം ആഘോഷിക്കുകയാണെങ്കിൽ ജനാധിപത്യത്തിന്റെ പരാജയത്തിൽ രാജ്യം ദുഃഖിക്കുകയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഒമ്പത് മണിയോടെയാണ് ബി.എസ്.യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായി രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്തത്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വിധാൻ സൗധത്തിലെ ഗാന്ധിപ്രതിമയ്ക്കരികിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചുവരികയാണ്. ഗുലാംനബി ആസാദ്, അഷോക് ഗെഹ്ലോട്ട്, മല്ലികാർജുൻ ഖാർഗെ, കെ.സി.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് സമരം. എംഎൽഎമാരും ഇങ്ങോട്ടേക്കെത്തി സമരത്തിൽ പങ്കാളികളാകുമെന്നാണ് സൂചന.
16,000ഓളം പൊലിസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്.

 ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസത്തെ സമയമാണ് ഗവർണർ യെദ്യൂരപ്പയ്ക്കും ബിജെപിക്കും നൽകിയിട്ടുള്ളത്. ഭൂരിപക്ഷമുണ്ടെന്ന്കാണിച്ച് ഗവർണർക്ക് നൽകിയ കത്തും കോടതിയിൽ ഹാജരാക്കണം.104 സീറ്റുകളാണ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത്. ഒരു സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 112 അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP