Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശ്രീദേവിയുടെ മരണം അസ്വഭാവികമോ? അപകടമരണമല്ലെന്ന വാദം ഉന്നയിച്ച് മുൻ എസ്‌പി ദേവ് ഭൂഷൺ; ബാത്ത് ടബ്ബിൽ തള്ളിയിട്ട് കൊല്ലാനും തെളിവു നശിപ്പിക്കാനും എളുപ്പമെന്നും എസ്‌പി; ദേവ് ഭൂഷൺ വിരൽ ചൂണ്ടുന്നതാർക്ക് നേരെ?

ശ്രീദേവിയുടെ മരണം അസ്വഭാവികമോ? അപകടമരണമല്ലെന്ന വാദം ഉന്നയിച്ച് മുൻ എസ്‌പി ദേവ് ഭൂഷൺ; ബാത്ത് ടബ്ബിൽ തള്ളിയിട്ട് കൊല്ലാനും തെളിവു നശിപ്പിക്കാനും എളുപ്പമെന്നും എസ്‌പി; ദേവ് ഭൂഷൺ വിരൽ ചൂണ്ടുന്നതാർക്ക് നേരെ?

ഇന്ത്യൻ സിനിമയുടെ ശ്രീയായിരുന്നു മരിച്ച് ശ്രീദേവി. നടിയുടെ സിനിമ ജീവിതവും ദാമ്പത്യ ജീവിതവും പോലെ തന്നെ മരണവും വലിയ വാർത്തകൾ സൃഷ്ടിച്ചരിന്നു. അതിന്റെ അലയൊലികൾ അടങ്ങും മുൻപാണ് ശ്രീദേവിയുടെ മരണത്തിൽ പുതിയ വിവാദവുമായി മുൻ എസ്‌പി രംഗത്തെത്തിയത്. ബോളിവുഡ് നടി ശ്രീദേവിയുടേത് അപകടമരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമുള്ള സംശയം ഉന്നയിച്ച് ഡൽഹി പൊലീസിലെ മുൻ എസിപി വേദ് ഭൂഷണാണ് രംഗത്തെത്തിയത്.

പൊലീസ് സേനയിൽ നിന്നു വിരമിച്ച വേദ് ഭൂഷൺ ഇപ്പോൾ സ്വകാര്യ കുറ്റാന്വേഷണ ഏജൻസി നടത്തുകയാണ്. ദേവാണ് ശ്രീദേവിയുടേത് അപകട മുങ്ങിമരണമാണെന്ന് പറയാൻ സാധിക്കില്ലെന്നും അതൊരു ആസൂത്രിതമായ കൊലപാതകം ആണെന്നുമുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത്.

'ഒരാളെ ബാത്ത് ടബ്ബി ൽ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലാനും കുറ്റകൃത്യമാണെന്നതിന് തെളിവ് അവശേഷിപ്പിക്കാതെയിരിക്കാനും അപകടമരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണ്. ഇത് ഒരു ആസൂത്രിത കൊലപാതകമായിട്ടാണ് എനിക്ക് തോന്നുന്നത്' വേദ് ഭൂഷൺ പറഞ്ഞു. ദുബായിൽ ഉൾപ്പെടെ പോയി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

ഫെബ്രുവരി 24ന് ദുബായിലെ ഒരു ആഡംബര ഹോട്ടലിലെ കുളിമുറിയിലെ ബാത്ത ടബ്ബിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 26ന് ദുബായ് പൊലീസ് പുറത്തുവിട്ട ഫോറൻസിക് റിപ്പോർട്ട് പറയുന്നത് ശ്രീദേവിയുടേത് അപകടമരണം ആണെന്നായിരുന്നു്. ബാത്ത് ടബ്ബിൽ ബോധരഹിതയായി കിടക്കുകയായിരുന്നു. ഉള്ളിൽ മദ്യത്തിന്റെ അംശമുണ്ടായിരുന്നു. ദുബായ് പൊലീസിന്റെ ഈ വാദഗതിയെയാണ് ഭൂഷൺ എതിർക്കുന്നത്.

ദുബായിലെ ജുമെയ്റ എമിറേറ്റ്സ് ടവർ സന്ദർശിച്ചെങ്കിലും ശ്രീദേവി മരിച്ച മുറി സന്ദർശിക്കാൻ വേദ് ഭൂഷണ് അനുവാദം ലഭിച്ചില്ല. അതുകൊണ്ട് ശ്രീദേവി മരിച്ച മുറിയുടെ അതേ രീതിയിലുള്ള മറ്റൊരു മുറിയിൽ മരണം റീക്രിയേറ്റ് ചെയ്യുകയായിരുന്നു അദ്ദേഹം ചെയ്തത്.'ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതയുണ്ട്. ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്. എന്തൊക്കെയോ മറച്ചു വെച്ചിരിക്കുന്നു എന്നാണ് എനിക്ക് മനസ്സിലായത്' വേദ് ഭൂഷൺ പറഞ്ഞു.

ശ്രീദേവിയുടേത് അപകടമരണമാണെന്നുള്ള ദുബായ് പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെ ചിലരെങ്കിലും ഇതിന്റെ സത്യസന്ധതയെ ചോദ്യം ചെയ്തിരുന്നു. ഹിന്ദി, ഇംഗ്ലീഷ് വാർത്താചാനലുകൾ എല്ലാ അതിരുകളും ലംഘിച്ച് ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു.നടി ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറൻസിക് റിപ്പോർട്ട് പ്രോസിക്യൂഷൻ ശരിവച്ചിരുന്നു.

പ്രസക്ത സംശയങ്ങൾ
ബാത് ടബ്ബിൽ മുങ്ങിമരിക്കുമോ എന്ന ചോദ്യം ഉയരാം. വെള്ളത്തിൽ മുങ്ങുമ്പോൾ സ്വയം രക്ഷപ്പെടാനുള്ള പ്രവണത കാണിക്കുന്നതാണു സ്വാഭാവിക രീതി. എന്നാൽ, ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിലോ കുഴഞ്ഞുവീഴുന്നതു പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാലോ സ്വയം രക്ഷപ്പെടാനുള്ള ശേഷി നഷ്ടപ്പെടാം. ശ്വാസകോശത്തിലേക്കു നേരിട്ടു വെള്ളം കയറി മരിക്കാം. മൂന്നിഞ്ചു മാത്രം വെള്ളത്തിൽ പോലും മൂക്കു കുത്തിവീണ് ആളുകൾ മരിക്കുന്നത് ഇങ്ങനെയാണ്.ചിലരിൽ നിർജലീകരണം കൊണ്ടുപോലും ബോധക്ഷയം ഉണ്ടാകാം. മറ്റു ചില സാഹചര്യങ്ങളിൽ ശരീരം തളർന്നുപോകാം. കുളിമുറിയുടെ വാതിൽ അടച്ചിരുന്നോ, മരണം സംഭവിച്ച രീതി എങ്ങനെ, രക്തത്തിലെ മദ്യത്തിന്റെ അളവെത്ര തുടങ്ങിയ ഒട്ടേറെ ഘടകങ്ങളും പരിശോധിക്കേണ്ടതുണ്ട്.

പല പ്രമുഖരും ആശങ്ക പങ്കുവച്ചിരുന്നു
ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തിൽ സംശയം വിട്ടൊഴിയാതെ പ്രമുഖർ. നടിയുടെ മരണം കൊലപാതകമാണെന്ന് ബിജെപി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു. അതേസമയം, നടി വീര്യം കൂടിയമദ്യം കഴിക്കാറില്ലെന്ന് രാജ്യസഭാംഗമായ അമർ സിങ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു പിന്നാലെയായിരുന്നു അമർ സിങ്ങിന്റെ പ്രതികരണം. ശ്രീദേവിയുടെ കുടുംബസുഹൃത്ത് കൂടിയാണ് അദ്ദേഹം.ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയുമാണ് സംവിധായകൻ രാം ഗോപാൽ വർമ പ്രതികരിച്ചത്. ശ്രീദേവിയുടെ ആരാധകർക്ക് അവർ ഏറെ പ്രിയപ്പെട്ടയാളാണ്. ആരേയും വേദനിപ്പിക്കുകയല്ല തന്റെ ഉദ്ദേശ്യം. എന്നാൽ 'ലേഡി സൂപ്പർ സ്റ്റാറി' ന്റെ മരണത്തിന്റെ പിന്നാമ്പുറകഥകൾ അവർക്ക് അറിയേണ്ടതുണ്ട് - അദ്ദേഹം പറയുന്നു. മാത്രമല്ല, ശ്രീദേവി നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ഫേസ്‌ബുക്കിൽ 'മൈ ലവ് ലെറ്റർ ടു ശ്രീദേവി ഫാൻസ്' എന്ന തലക്കെട്ടിൽ ഒരു കത്തും രാം ഗോപാൽ വർമ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP