Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണാടക ഗവർണർ പെരുമാറുന്നത് കേന്ദ്ര സർക്കാരിന്റെ ഏജന്റിനെ പോലെ; യദ്യൂരപ്പയെ സത്യ പ്രതിജ്ഞ ചെയ്യാൻ ക്ഷണിക്കുക വഴി ഗവർണർ ജനാധിപത്യത്തെ പിച്ചിച്ചീന്തുന്നു; രമേശ് ചെന്നിത്തല

കർണാടക ഗവർണർ പെരുമാറുന്നത് കേന്ദ്ര സർക്കാരിന്റെ ഏജന്റിനെ പോലെ; യദ്യൂരപ്പയെ സത്യ പ്രതിജ്ഞ ചെയ്യാൻ ക്ഷണിക്കുക വഴി ഗവർണർ ജനാധിപത്യത്തെ പിച്ചിച്ചീന്തുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബിജെപിയെ സത്യ പ്രതിജ്ഞ ചെയ്യാൻ ക്ഷണിക്കുക വഴി കർണാടക ഗവർണർ ജനാധിപത്യത്തെ പിച്ചിച്ചീന്തുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ ഏജന്റിനെ പോലെയാണ് ഗവർണർ പെരുമാറിയത്. കോൺഗ്രസ് - ജനതാദൾ എസ് സഖ്യത്തിന് 117 എംഎ‍ൽഎ മാരുടെ പിന്തുണ ഉണ്ടെന്ന് ബോദ്ധ്യമായിട്ടും യെദിയൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷ?ണിച്ചതോടെ ഭരണഘടനയുടെ അന്ത:സത്തയെ തന്നെ തകർക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കുതിരക്കച്ചവടത്തിന് കാർമികത്വം വഹിക്കുന്ന ജോലിയല്ല ഗവർണറുടേത്. ഗോവയിലും, മണിപ്പൂരിലും കോടികൾ വാരിയെറിഞ്ഞ് കുതിരക്കച്ചവടം നടത്തി ഭരണം പിടിച്ച അതേ മാതൃകയിൽ കർണാടകയിൽ ഭരണം പിടിക്കാനാണ് ബിജെപി ശ്രമം. ഗവർണറുടെ ഈ നടപടി ജനാധിപത്യ വ്യവസ്ഥയെ കൂടുതൽ ദുർബലപ്പെടുത്തും.

ഭരണഘടന സംരക്ഷിക്കേണ്ട ഗവർണർ തന്നെ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ചെയ്തത്. ഗവർണറുടെ പിന്തുണ കൊണ്ട് മാത്രം സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പയുടെ സർക്കാർ അൽപായുസായിരിക്കുമെന്നും കർണാടകയിൽ കോൺഗ്രസ് - ജെ.ഡി.യു സഖ്യം അധികാരത്തിലേറാൻ ഇനി അധികം താമസമില്ലന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP