Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കർണാടകയിൽ നടക്കുന്നത് ജനാധിപത്യ കശാപ്പ്; ഗവർണർ ആർഎസ്എസുകാരൻ', നിയമസഭയിൽ കേവല ഭൂരിപക്ഷമില്ലാത്ത കക്ഷിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടി പുനപരിശോധിക്കണമെന്ന് കോടിയേരി

'കർണാടകയിൽ നടക്കുന്നത് ജനാധിപത്യ കശാപ്പ്; ഗവർണർ ആർഎസ്എസുകാരൻ', നിയമസഭയിൽ കേവല ഭൂരിപക്ഷമില്ലാത്ത കക്ഷിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടി പുനപരിശോധിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: കർണാടക ഗവർണറെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണർ വാജുഭായി ആർഎസ്എസുകാരനായി പ്രവർത്തിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. നായനാർ അക്കാദമിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. ചാക്കിട്ടുപിടിച്ചു ഭൂരിപക്ഷം ഉണ്ടാക്കിക്കൊള്ളൂ എന്ന നിർദേശമാണു ഗവർണർ ബിജെപി നേതാക്കൾക്കു നൽകിയിരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

ബിജെപി ഭരണത്തിൽ കൂട്ടിലടച്ച തത്തയായി ഗവർണർമാർ മാറി. കോൺഗ്രസിനും ജനതാദൾ എസിനും വ്യക്തമായ ഭൂരിപക്ഷമുള്ളപ്പോൾ ഒരു കാരണവശാലും ബിജെപിയെ വിളിക്കരുതായിരുന്നു. ജനാധിപത്യ കശാപ്പാണ് കർണാടകത്തിൽ നടന്നിരിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

നിയമസഭയിൽ ഭൂരിപക്ഷമുള്ള വിഭാഗത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയാണ് കീഴ്‌വഴക്കം. അതിന് വിരുദ്ധമാണ് കർണാടകയിൽ ചെയ്തത്. ഗോവയിലും മണിപ്പൂരിലും മേഘാലയയിലും കോൺഗ്രസ് ആയിരുന്നു വലിയ ഒറ്റകക്ഷി എന്നാൽ കോൺഗ്രസിനെയല്ല. മറിച്ച് ബിജെപിയെയാണ് അവിടങ്ങളിൽ സർക്കാരുണ്ടാക്കാൻ ഗവർണർമാർ ക്ഷണിച്ചത്. കൂടുതൽ ഭൂരിപക്ഷമുള്ള കക്ഷിയെ ക്ഷണിച്ചുവെന്നാണ് അന്ന് ഗവർണർമാർ പറഞ്ഞത്.

മേഘാലയയിൽ 2 സീറ്റ് മാത്രമാണ് ബിജെപിക്കുള്ളത്.എന്നിട്ടും അവരവിടെ സർക്കാരുണ്ടാക്കിയത് തെരഞ്ഞെടുപ്പിന് ശേഷം മറ്റ് കക്ഷികളെ കൂട്ടി വലിയ മുന്നണിയുണ്ടാക്കിയാണ്. അങ്ങിനെയെങ്കിൽ കർണാടകത്തിൽ കോൺഗ്രസും ജെഡിഎസും ചേർന്ന മുന്നണിക്കാണ് കൂടുതൽ എംഎൽഎമാരുള്ളത്. ഇരുവരും ചേരുമ്പോൾ 115 എംഎൽഎമാരുണ്ട്. ബിജെപിക്ക് 104 പേരെയുള്ളൂ. എന്നിട്ടും ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചു. ഭൂരിപക്ഷം നിങ്ങൾ കുതിരകച്ചവടം നടത്തി ഉണ്ടാക്കികൊള്ളൂ എന്ന സന്ദേശമാണ് ഗവർണർ ഇതിലുടെ നൽകുന്നത്.അത്യന്തം ജനാധിപത്യ വിരുദ്ധമായ ഈ നടപടിക്കെതിരെ ബഹുജനരോഷം ഉയർന്നുവരണമെന്നും കോടിയേരി പറഞ്ഞു.

നേരത്തെ വിഷയത്തിൽ പിണറായി വിജയനും കടുത്ത വിമർശനം ഉയർന്നിരുന്നു. നിയമസഭയിൽ കേവല ഭൂരിപക്ഷമില്ലാത്ത കക്ഷിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ച കർണാടക ഗവർണറുടെ നടപടി പുനഃപരിശോധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണ്. നിയമസഭയിൽ ഭൂരിപക്ഷമുള്ള സഖ്യത്തെ പുറത്തുനിർത്തി കുറഞ്ഞ വോട്ടും കുറഞ്ഞ സീറ്റും നേടിയ ബിജെപിക്കു മന്ത്രിസഭയുണ്ടാക്കാൻ ഭരണഘടനാസ്ഥാപനത്തെ ദുരുപയോഗിക്കുകയാണെന്നും പിണറായി ആരോപിച്ചു.

കേന്ദ്രഭരണകക്ഷിയുടെ താൽപര്യങ്ങൾ നടപ്പാക്കാനും ജനാധിപത്യത്തെ ഹനിക്കാനുമുള്ള ഒന്നാക്കി ഗവർണർ പദവിയെ മാറ്റരുത്. രാജ്ഭവൻ എന്തു തീരുമാനിക്കുമെന്നു മുൻകൂർ പ്രഖ്യാപിച്ച ബിജെപി വക്താവ് നൽകിയത് ബിജെപിയുടെ തീരുമാനം ഗവർണർ നടപ്പാക്കുന്നു എന്ന സന്ദേശമാണെന്നും പിണറായി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP