Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീരപരിവേഷം കിട്ടാൻ എന്തും ചെയ്യാൻ മടിയില്ല; 23 വയസ് തികയും മുമ്പ് പോക്‌സോ അടക്കം 13 കേസുകളിൽ പ്രതി; പൊലീസ് ഹാജരാക്കുമ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ മടിയില്ലാതെ പോസ് ചെയ്യും; എതിരാളികളോടും പുറമേ ശത്രുത കാട്ടാറില്ല; പിറന്നാൾ ആഘോഷത്തിന് വടിവാൾ കൊണ്ട് കേക്ക് മുറിച്ചത് ചെറിയൊരു നമ്പർ; മാഹി ബാബു വധക്കേസിൽ അറസ്റ്റിലായ ക്വട്ടേഷൻ സംഘാംഗം ശ്യാംജിത്ത് ചില്ലറക്കാരനല്ല

വീരപരിവേഷം കിട്ടാൻ എന്തും ചെയ്യാൻ മടിയില്ല; 23 വയസ് തികയും മുമ്പ് പോക്‌സോ അടക്കം 13 കേസുകളിൽ പ്രതി; പൊലീസ് ഹാജരാക്കുമ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ മടിയില്ലാതെ പോസ് ചെയ്യും; എതിരാളികളോടും പുറമേ ശത്രുത കാട്ടാറില്ല; പിറന്നാൾ ആഘോഷത്തിന് വടിവാൾ കൊണ്ട് കേക്ക് മുറിച്ചത് ചെറിയൊരു നമ്പർ; മാഹി ബാബു വധക്കേസിൽ അറസ്റ്റിലായ ക്വട്ടേഷൻ സംഘാംഗം ശ്യാംജിത്ത് ചില്ലറക്കാരനല്ല

രഞ്ജിത് ബാബു

കണ്ണൂർ: പള്ളൂരിലെ സിപിഎം. നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പാനൂർ ചെണ്ടയാട്ടെ കുനുമ്മൽ കുനിയിൽ കമലദളത്തിൽ ശ്യാം ജിത്ത് വീരപരിവേഷം ലഭിക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത യുവാവാണ്. ഒരു വധശ്രമ കേസുൾപ്പെടെ 23 വയസ്സിനുള്ളിൽ 13 കേസുകള്ിൽ പ്രതിയാണ് ഇയാൾ. അതിൽ ഒന്ന് പോക്സോ കേസുമാണ്. 2016 മെയ് 5 ന് ഒരു പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട്ടിൽ ടെറസ്സ് വഴി അതിക്രമിച്ചു കയറി കുട്ടി പഠിക്കുന്ന മുറിയിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ശ്യാംജിത്തിനെതിരെ പോക്സോ കേസെടുത്തത്.

കുപ്രസിദ്ദിഖു വേണ്ടി എന്തും കാട്ടാൻ ശ്രമിക്കുന്ന ഈ യുവാവ് വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പെട്ടപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ സങ്കോചമില്ലാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമുണ്ടായി. പ്രത്യക്ഷത്തിൽ എതിരാളികളോട് ശത്രുതയൊന്നും കാട്ടാറില്ലെങ്കിലും ഇയാൾ കേസുകളിൽ പെടുന്നത് ആരുടെ നിർദ്ദേശപ്രകാരമാണെന്ന സംശയം നില നിൽക്കുന്നു. കഴിഞ്ഞ മെയ് 5 ന ്ശ്യാംജിത്തിന്റെ 23 ാം പിറന്നാളായിരുന്നു. പിറന്നാളാഘോഷത്തിൽ കേക്ക് മുറിച്ചത് എതിരാളികളെ കൊലപ്പെടുത്താനുള്ള വടിവാൾ കൊണ്ടായിരുന്നു. സി.പി..എം. ലോക്കൽ കമ്മിറ്റി അംഗം ബാബു കണ്ണിപ്പൊയിൽ കൊല്ലപ്പെട്ട കേസിൽ മാഹി സബ്ജയിലിൽ ശ്യാംജിത്ത് റിമാന്റിൽ കഴിയുകയാണ്. അതിനിടയിലാണ് ശ്യാംജിത്ത് വടിവാൾ കൊണ്ട് കേക്ക് മുറിക്കുന്ന ചിത്രം നവമാധ്യമങ്ങളിൽ വൈറലായത്. ഇത്രയും നീളമുള്ള വടിവാൾ കൈവശം വെക്കുന്നതുപോലും ശിക്ഷാർഹമാണ്.

പള്ളൂരിൽ സിപിഎം. ലോക്കൽ കമ്മറ്റി അംഗം ബാബു കൊല്ലപ്പെട്ട കേസിൽ ബുധനാഴ്ചയാണ് ശ്യാംജിത്ത് മാഹി സബ് ജയിലിൽ റിമാൻഡിലായത്. മെയ് അഞ്ചിനായിരുന്നു ശ്യാംജിത്തിന്റെ പിറന്നാൾ ആഘോഷം. ശ്യാംജിത്ത് അറസ്റ്റിലായതോടെ വടിവാൾകൊണ്ട് കേക്ക് മുറിക്കുന്ന ചിത്രം നവമാധ്യമങ്ങളിൽ വൈറലായി.

ചെണ്ടയാട് വരപ്രയിൽ 2017 ജനുവരി ഒന്നിന് മൂന്ന് സിപിഐഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപിച്ച കേസിലും ബാലസംഘം പാനൂർ ഏരിയാ സെക്രട്ടറി അക്ഷയിനെ ആക്രമിച്ചതടക്കമുള്ള കേസിലും പ്രതിയാണ്. നേരത്തെ കേസിൽ പിടിയിലായ പാനൂർ ചെണ്ടയാട്ടെ ജെറിൻ സുരേഷ് നാട്ടിൽ മാന്യതയുടെ മുഖംമൂടിയണിഞ്ഞ ഭീകരനാണ്. മാഹി കേന്ദ്രീകരിച്ചും പാനൂർ മേഖലയിലും ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്ന ആർഎസ്എസ് സംഘത്തിലെ കണ്ണിയാണ് ജെറിൻ സുരേഷ്.

ജെറിനെ വിവാഹ ദിവസമാണ് മാഹി പൊലീസ് പിടികൂടിയത്. ശ്യാംജിത്ത് അറസ്റ്റിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഈസ്റ്റ് പള്ളൂർ പൂശാരികോവിലിനടുത്ത കുറൂളിത്താഴെ കുനിയിൽ ഹൗസിൽ പി കെ നിജേഷ് (34), പന്തക്കൽ ശിവഗംഗയിൽ പി കെ ശരത്ത്(25)എന്നിവരും പിടിയിലായി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. നിജേഷിന്റെ കുറ്റസമ്മത മൊഴിയും അന്വേഷണത്തിൽ നിർണായകമായി.

സിപിഐ എം പള്ളൂർ ലോക്കൽകമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവിനെ ഏഴിന് രാത്രിയാണ് വീടിന് സമീപത്ത് ആർഎസ്എസ്സുകാർ പതിയിരുന്നാക്രമിച്ച് കൊലപ്പെടുത്തിയത്. പാനൂർ, കൂറ്റേരി, ചെണ്ടയാട്, പുല്ലൂക്കര, കൊച്ചിയങ്ങാടി, മാഹി, ചെമ്പ്ര, ഈസ്റ്റ്പള്ളൂർ പ്രദേശങ്ങളിലുള്ള കൊലയാളി സംഘത്തെ മുഴുവൻ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതടക്കം നിരവധി അക്രമക്കേസുകളിൽ പ്രതിയാണ് ചൊവ്വാഴ്ച പിടിയിലായ ശ്യാംജിത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP