Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാലകൃഷ്ണനെ കൊന്നത് മുസ്‌ളീം യുവതിയെ പ്രണയിച്ച് ക്ഷേത്രത്തിൽവച്ച് വിവാഹം കഴിക്കുകയും ഹിന്ദുമതാചാരപ്രകാരം ജീവിക്കുകയും ചെയതതിനെത്തുടർന്നുണ്ടായ വർഗീയ വിദ്വേഷം: കാസർകോട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണൻ വധക്കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് സിബിഐ കോടതി

ബാലകൃഷ്ണനെ കൊന്നത് മുസ്‌ളീം യുവതിയെ പ്രണയിച്ച് ക്ഷേത്രത്തിൽവച്ച് വിവാഹം കഴിക്കുകയും ഹിന്ദുമതാചാരപ്രകാരം ജീവിക്കുകയും ചെയതതിനെത്തുടർന്നുണ്ടായ വർഗീയ വിദ്വേഷം: കാസർകോട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണൻ വധക്കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് സിബിഐ കോടതി

കൊച്ചി: കാസർകോട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണൻ (29) വധക്കേസിൽ രണ്ട് പ്രതികൾക്ക് സിബിഐ പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കാസർകോട് ചട്ടഞ്ചാൽ പാദൂർ റോഡിൽ കൂനികുന്ന് ഇക്കു എന്ന മുഹമ്മദ് ഇക്‌ബാൽ, തളങ്കര മാലിക് ദിനാർ മസജിദിനു സമീപം കെ.എ.ഹൗസിൽ ജാക്കി ഹനീഫ എന്ന മുഹമ്മദ് ഹനീഫ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ബാലകൃഷ്ണന്റെ വധത്തിന് പിന്നിൽ വർഗീയ വിദ്വേഷമാണെന്ന് കണ്ടെത്തിയ കോടതി ദുരഭിമാന കൊലപാതകമായാണ് ഇതിനെ വിലയിരുത്തിയത്.

മുസ്‌ളീം യുവതിയെ പ്രണയിച്ച് ക്ഷേത്രത്തിൽവച്ച് വിവാഹം കഴിക്കുകയും ഹിന്ദുമതാചാരപ്രകാരം ജീവിക്കുകയും ചെയതതിനെത്തുടർന്നുണ്ടായ വർഗീയ വിദ്വേഷമാണ കൊലപാതകത്തിന പ്രേരണയായത്. മൂന്നാം പ്രതി തയ്യലങ്ങാടി മാലിഗയിൽ ഗഫൂർ എന്ന എം. അബ്ദുൾ ഗഫൂർ, നാലാം പ്രതി മുട്ടത്തോടി സഫീന മൻസിലിൽ എ.എം. മുഹമ്മദ, അഞ്ചാം പ്രതി ഉപ്പള മണ്ണംകുഴി ഹാജി മലംഗത്ത ദർബാറിൽ അബൂബക്കർ ഹാജി എന്നിവരെയാണ് വെറുതെവിട്ടത്. 30 സാക്ഷികളെയാണ് വിസ്തരിച്ചത്.

2001 സെപ്റ്റംബർ 18നാണ് കേസിനാസ്പദമായ കൊലപാതകം അരങ്ങേറിയത്. നഗരത്തിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ബാലകൃഷ്ണൻ ഉപ്പള സ്വദേശിനി റസിയയെ പ്രണയിച്ച് വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ മൂന്നുമാസത്തിനുശേഷമായിരുന്നു കൊലപാതകം. 18ന് രാത്രി ബാലകൃഷ്ണനെ വിദ്യാനഗറിൽ നിന്ന് ഒന്നും രണ്ടും പ്രതികൾ കാറിൽ കയറ്റി ചന്ദ്രഗിരിപ്പാലത്തിനടുത്തുവെച്ച് കുത്തിയശേഷം റോഡിലുപേക്ഷിച്ചു. അവിടെനിന്ന് തൊട്ടടുത്തുള്ള മുസ്ലിംപള്ളിക്കു സമീപമെത്തിയ ബാലകൃഷണൻ അവിടെക്കിടന്ന് മരിച്ചു. ശ്വാസകോശത്തിൽ ആഴത്തിലേറ്റ നാലു കുത്താണ് മരണകാരണമായത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിരുന്നു. അന്വേഷണം തൃപതികരമല്ലെന്ന ബാലകൃഷണന്റെ അമ്മ പങ്കജാക്ഷിയുടെ ഹർജി പരിഗണിച്ച 2010ലാണ് ഹൈക്കോടതി കേസ സിബിഐയക്ക് വിട്ടത്.

സംഭവദിവസം തന്നെ മുഹമ്മദ് ഇകബാൽ വ്യാജ അഡ്രസിൽ ദുബായിലേക്ക് കടന്നു. സിബിഐ കേസേറ്റെടുത്തശേഷം 2011ലാണ് ഇന്റർപോളിന്റെ സഹായത്തോടെ ഇയാളെ നാട്ടിലെത്തിച്ച് അറസറ്റ് ചെയതത്. മുഹമ്മദ് ഹനീഫിനെ നാലഞ്ചു ദിവസങ്ങൾക്കകം ലോക്കൽ പൊലീസ അറസറ്റ ചെയതിരുന്നു. റസിയയുടെ പിതാവ് അബൂബക്കർ ഹാജിയെ സിബിഐ അഞ്ചാം പ്രതിയാക്കി.

ബാലകൃഷണനെ വധിക്കാൻ അബൂബക്കർ ഹാജി ഒന്നും രണ്ടും പ്രതികളെ വിലയ്‌ക്കെടുത്തു. മൂന്നും നാലും പ്രതികൾ ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നും ഒന്നാം പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചുവെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തൽ. എന്നാൽ ഇത തെളിയിക്കാനായില്ല. മകന്റെ കൊലപാതകികളെ ശിക്ഷിക്കുന്നതിനായി കാത്തിരുന്ന പങ്കജാക്ഷി രണ്ടു മാസം മുമ്പ് മരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങൾക്കിടയിലും ബാലകൃഷണന്റെ പിതാവ് എം. ഗോപാലൻ ഇന്നലെ കോടതിയിലെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP