Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലയാളികൾ ഒരുക്കിയ 'മൗനം സൊല്ലും വാർത്തൈകൾ' തമിഴ് റൊമാന്റിക് മ്യൂസിക് വീഡിയോ യൂട്യൂബിൽ ഒരു കോടി വ്യൂസ് കടന്നു; ഒരു ആൽബത്തിന് കിട്ടിക്കുന്ന അത്യപൂർവ്വ ബഹുമതി

മലയാളികൾ ഒരുക്കിയ 'മൗനം സൊല്ലും വാർത്തൈകൾ' തമിഴ് റൊമാന്റിക് മ്യൂസിക് വീഡിയോ യൂട്യൂബിൽ ഒരു കോടി വ്യൂസ് കടന്നു; ഒരു ആൽബത്തിന് കിട്ടിക്കുന്ന അത്യപൂർവ്വ ബഹുമതി

കൊച്ചി: ഏവരും ഇഷ്ടപ്പെട്ട തമിഴ് റൊമാന്റിക് മ്യൂസിക് വീഡിയോ 'മൗനം സൊല്ലും വാർത്തൈകൾ' യൂട്യൂബിൽ ഒരു കോടി വ്യൂസ് കടന്നു. ഒരു ആൽബം പാട്ടിനു കിട്ടുന്ന അപൂർവ ബഹുമതിയാണിത്. കഴിഞ്ഞ വർഷം ഫെബ്രുവരി 9നാണ് വീഡിയോ യുട്യൂബിൽ പുറത്തിറക്കിയത്. വീഡിയോയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് അവാർഡ് ജേതാവായ ഫിലിം മേക്കർ രാഹുൽ റിജി നായരാണ്. ജയകുമാർ എൻ രചിച്ച വരികൾക്ക് സിദ്ധാർത്ഥ പ്രദീപാണ് സംഗീതം നൽകിയത്.

അമൃത ജയകുമാറും നിതിൻ രാജും വളരെ മനോഹരമായി ആലപിച്ച ഗാനം പെട്ടെന്ന് തന്നെ എല്ലാവരുടെയും പ്രിയപ്പെട്ടതായി മാറി. വിനീത കോശിയുടെയും അഭിമന്യു രാമാനന്ദന്റെയും ഹൃദ്യമായ അഭിനയം വീഡിയോയുടെ മറ്റൊരു പ്രത്യേകതയായിരുന്നു. ഛായാഗ്രഹണം ല്യൂക്ക് ജോസും ചിത്രസംയോജനം അപ്പു ഭട്ടതിരിയുമാണ് നിർവഹിച്ചത്. ഗാനരചയിതാവ് ഒഴികെ 'മൗനം സൊല്ലും വാർത്തൈകൾ' മ്യൂസിക് വീഡിയോക്ക് വേണ്ടി പ്രവർത്തിച്ചിരിക്കുന്നവരെല്ലാം മലയാളികളായിരുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റൂഡിയോസാണ് വീഡിയോ നിർമ്മിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP