Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആശുപത്രിയിൽ പോയവഴിക്ക് ഒരു സംഘം ആക്രമിച്ച് ഇളയ മകളെ തട്ടിയെടുത്തു; ബോധം നഷ്ടപ്പെട്ടതിന് ശേഷം കണ്ണുതുറന്നപ്പോൾ ആശുപത്രിയിൽ; ഗുജറാത്തിലെ വെൽഡിങ് തൊഴിലാളിയെ ജീവിതപങ്കാളി ആക്കിയ മധ്യപ്രദേശിലെ ഷിയോപൂർ സ്വദേശിനി തലസ്ഥാനത്ത് ജനറൽ ആശുപത്രിയിൽ എത്തിയതെങ്ങനെ? മനോനില തകർന്ന നബീസ പറയുന്നതിന്റെ പൊരുളറിയാതെ ജീവനക്കാർ

ആശുപത്രിയിൽ പോയവഴിക്ക് ഒരു സംഘം ആക്രമിച്ച് ഇളയ മകളെ തട്ടിയെടുത്തു; ബോധം നഷ്ടപ്പെട്ടതിന് ശേഷം കണ്ണുതുറന്നപ്പോൾ ആശുപത്രിയിൽ; ഗുജറാത്തിലെ വെൽഡിങ് തൊഴിലാളിയെ ജീവിതപങ്കാളി ആക്കിയ മധ്യപ്രദേശിലെ ഷിയോപൂർ സ്വദേശിനി തലസ്ഥാനത്ത് ജനറൽ ആശുപത്രിയിൽ എത്തിയതെങ്ങനെ? മനോനില തകർന്ന നബീസ പറയുന്നതിന്റെ പൊരുളറിയാതെ ജീവനക്കാർ

അരുൺ ജയകുമാർ

തിരുവനന്തപുരം: എങ്ങനെയാണ് കേരളത്തിലെത്തിയതെന്ന് പോലും അറിയാതെ മധ്യപ്രദേശ് സ്വദേശിനിയായ യുവതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ. ആറ് മാസമായി ഇവിടെ ആശുപത്രിയിൽ കഴിയുന്ന നബീസയ്ക്ക് വീട്ടിൽ അച്ഛനും അമ്മയും രണ്ട് മക്കളുമുണ്ട്. എന്നാൽ മാനസിക അസ്വസ്ഥ്യമുള്ള ഇവർക്ക് തനിക്കെന്താണ് പറ്റിയതെന്ന് പറയാൻപോലും കഴിയുന്നില്ല.

ഇതോടെ ആശുപത്രി അധികൃതരും വലയുന്നു. നാട്ടിലെ ആശുപത്രിയിൽ പോയ വഴിക്ക് ചിലർ മർദ്ദിച്ചുവെന്നും പിന്നീട് ഇവിടെയെത്തിയതാണ് എന്നുമാണ് മധ്യപ്രദേശ് ഭോപാൽ സ്വദേശിനിയായ നബീസ പറയുന്നത്. ഇവരുടെ ഭർത്താവ് ഗുജറാത്തിലാണ് എന്നാണ് മറുനാടൻ മലയാളിയോട് ഇവർ പറഞ്ഞത്.

മധ്യപ്രദേശ് ഷിയോപൂർ ജില്ലയിലാണ് തന്റെ വീട് എന്നാണ് യുവതി പറയുന്നത്. തനിക്ക് നാട്ടിൽ അമ്മയും അച്ഛനും രണ്ട് പെൺമക്കളുമാണ് ഉള്ളതെന്ന് യുവതി പറയുന്നു. ഇതിൽ ഒരു കുട്ടിയെ നഷ്ടപ്പെട്ടുവെന്നും മൂത്ത കുട്ടി ഇപ്പോഴും നാട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് കഴിയുന്നതെന്നും യുവതി പറയുന്നു. എന്നാൽ വീട്ടിൽ അച്ഛന്റേയോ മറ്റ് ബന്ധുക്കളുടേയോ ഫോൺ നമ്പർ ഇവരുടെ കൈവശമില്ല. വീട്ടിലെ മേൽ വിലാസവും അറിയില്ല എന്നാണ് പറയുന്നത്. എന്നാൽ വീട്ടിലേക്ക് പോകണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും അവർ പറയുന്നു.

ഗുജറാത്ത് സ്വദേശിയായ സാക്കീർ എന്ന വെൽഡിങ്ങ് തൊഴിലാളിയെയാണ് താൻ വിവാഹം കഴിച്ചതെന്നും ഗുജറാത്തിലാണ് താമസിച്ച് വന്നിരുന്നതെന്നും അവർ പറയുന്നു. പിന്നീട് വാടകയ്ക്ക് അവിടെ കഴിയുകയായിരുന്നുവെന്നും സാമ്പത്തിക സ്ഥിതി മോശമായപ്പോൾ താനും മക്കളും തിരിച്ച് മധ്യപ്രദേശിലെ വീട്ടിലെക്ക് പോവുകയായിരുന്നുമെന്നുമാണ് യുവതി പറയുന്നത്. ഇടയ്ക്ക് ഭർത്താവ് മധ്യപ്രദേശിലെ വീട്ടിലേക്ക് വരുമായിരുന്നുവെന്നും താൻ കുട്ടികളുമൊത്ത് ഗുജറാത്തിലേക്ക് പോകുമായിരുന്നുവെന്നും അവർ പറയുന്നു.

നാട്ടിലെ വിവരങ്ങൾ ഇവർ പറയുന്നതിലും വ്യക്തതക്കുറവുണ്ട്. മധ്യപ്രദേശിലെ മക്സി റെയിൽവേ സ്റ്റേഷനിലാണ് വീട്ടിലേക്ക് പോകാൻ ഇറങ്ങേണ്ടതെന്ന് ഇവർ പറയുന്നു. എന്നാൽ ഇവരുടെ വീട്ടിൽ നിന്നും 339 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. എന്നാൽ എങ്ങനെയാണ് നാട്ടിലെത്തേണ്ടതെന്ന് ഇവർക്ക് അറിയില്ല. നാട്ടിൽ വെച്ച് ആശുപത്രിയിൽ പോകുന്ന വഴിക്ക് ചിലർ തന്നെ ആക്രമിച്ചുവെന്നും അവിടെ വച്ച് ഇളയെ മകളെ നഷ്ടമായി എന്നുമാണ് പറയുന്നത്. നാട്ടിൽ ഈ പ്രശ്നത്തിനിടയിൽ താൻ ബോധരഹിതയായെന്നും പിന്നീട് തനിക്ക് ബോധം തെളിഞ്ഞപ്പോൾ താൻ ഒരു ആശുപത്രിയിലായിരുന്നുവെന്നും നബീസ പറയുന്നു

ആദ്യം കണ്ണ് തുറന്നപ്പോൾ താൻ കരുതിയത് നാട്ടിലെ ആശുപത്രിയിലായിരിക്കുമെന്നാണ്. എന്നാൽ കേരളത്തിലാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു. തന്നെ രണ്ട് ആളുകൾ അക്രമിക്കാൻ ശ്രമിച്ചുവെന്നും അവർ പറയുന്നു. ഇവർ പറയുന്ന കാര്യങ്ങളിൽ വ്യക്തത ഇല്ലാത്തതിനാൽ എങ്ങനെയാണ് നാട്ടിലേക്ക് എത്തിക്കേണ്ടതെന്ന് അറിയാതെ വലഞ്ഞിരിക്കുകയാണ് ആശുപത്രി അധികൃതരും.

ആശുപത്രിയിൽ കൂട്ടിരിപ്പുകാരോ ബന്ധുക്കളോ ഇല്ലാത്ത ആളുകളെ പാർപ്പിച്ചിരിക്കുന്ന ഒൻപതാം വാർഡിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. വാർത്താ മാധ്യമങ്ങൾ വഴി ഇവരുടെ വിവരം എങ്ങനെയെങ്കിലും ബന്ധുക്കൾ അറിഞ്ഞാൽ ഇവരുടെ ബന്ധുക്കളുടെ അടുത്തേക്ക് എത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP