Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ധനവില കൂട്ടിയതിന് പിന്നിൽ ബഹുരാഷ്ട്ര കമ്പനികളുമായുള്ള ഗൂഢാലോചനയെന്ന് ചെന്നിത്തല; ഇതിന് ഒത്താശ ചെയ്യുമ്പോൾ കിട്ടുന്ന പണമാണ് രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ബിജെപി ഉപയോഗിക്കുന്നതെന്നും ആരോപണം

ഇന്ധനവില കൂട്ടിയതിന് പിന്നിൽ ബഹുരാഷ്ട്ര കമ്പനികളുമായുള്ള ഗൂഢാലോചനയെന്ന് ചെന്നിത്തല; ഇതിന് ഒത്താശ ചെയ്യുമ്പോൾ കിട്ടുന്ന പണമാണ് രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ബിജെപി ഉപയോഗിക്കുന്നതെന്നും ആരോപണം

തിരുവനന്തപുരം: കർണാടക തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില പൊടുന്നനെ കുതിച്ചുയർന്നതിന് പിന്നാലെ അതിനെ വിമർശിച്ച് രമേശ് ചെന്നിത്തല. ഇന്ധന വില വീണ്ടും കുതിച്ചുയരുന്നതിന് പിന്നിൽ ബിജെപി യും എണ്ണക്കമ്പനികളും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രാജ്യത്ത് ഇന്ധനവില സർവകാല റെക്കോഡിലാണ്്. തിരുവനന്തപുരത്ത് പെട്രോൾ വില 80 രൂപ കടന്നു. ഡീസലിന് 73 രൂപയിലധികമായി.

ബഹുരാഷട്ര എണ്ണക്കമ്പനിികൾക്ക് ജനങ്ങളെ കൊള്ളയടിച്ച് ലാഭം കൊയ്യാൻ ബിജെപി സർക്കാർ കൂട്ട് നിൽക്കുകയാണ്. ഇതിനു പിന്നിൽ വലിയ അഴിമതിയുണ്ട്. എണ്ണക്കമ്പനികൾക്ക് നൽകുന്ന ഇത്തരം വഴിവിട്ട സഹായങ്ങളിൽനിന്നു ലഭിക്കുന്ന കോടിക്കണക്കിന് രൂപയാണ് വിവിധ സംസ്ഥാനങ്ങളിൽ ബിജെപി രാഷ്ടീയ കുതിരക്കച്ചവടത്തിന് ഉപയോഗിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

മുമ്പ് ഇന്ധനവില വർധിച്ചപ്പോൾ അന്നത്തെ യു.ഡി.എഫ് സർക്കാർ സംസ്ഥാനത്തിന് ലഭിക്കേണ്ട അധികനികുതി വേണ്ടെന്ന് വച്ചാണ് കേരളത്തിൽ ഇന്ധനവില പിടിച്ചുനിർത്തിയത്. ഇടതു സർക്കാറാകട്ടെ ബിജെപി സർക്കാറിനോടൊപ്പം ചേർന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അടുത്തിടെ ഇന്ധന വിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP