Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അപകടത്തിൽ പെട്ട ബസിൽ കുടുങ്ങിയവരെ പുറത്തിറക്കുന്നതിനിടെ മറ്റൊരു ബസ് ഇടിച്ചുതെറിപ്പിച്ചു; ദിണ്ടിഗലിൽ മൂന്ന് മലയാളികൾ മരിച്ചു

അപകടത്തിൽ പെട്ട ബസിൽ കുടുങ്ങിയവരെ പുറത്തിറക്കുന്നതിനിടെ മറ്റൊരു ബസ് ഇടിച്ചുതെറിപ്പിച്ചു; ദിണ്ടിഗലിൽ മൂന്ന് മലയാളികൾ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

അപകടത്തിൽ പെട്ട ബസിൽ കുടുങ്ങിയവരെ പുറത്തിറക്കുന്നതിനിടെ മറ്റൊരു ബസ് ഇടിച്ചുതെറിപ്പിച്ചു; ദിണ്ടിഗലിൽ മൂന്ന് മലയാളികൾ മരിച്ചു

ദിണ്ഡിഗൽ: പത്തനംതിട്ടയിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ അന്തർ സംസ്ഥാന സ്വകാര്യ ബസ് അപകടത്തിൽ പെട്ട് യാത്രക്കാരും രക്ഷാപ്രവർത്തകനുമടക്കം മൂന്നുപേർ മരിച്ചു. അപകടത്തിൽപെട്ട ബസിൽനിന്ന് പുറത്തിറങ്ങിയവരെ മറ്റൊരു ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പത്ര ഏജന്റ് മുണ്ടക്കയം പറത്താനം മൂന്നാനപ്പള്ളിയിൽ സണ്ണി ജോസഫിന്റെ മകൻ ജിനു ജോസഫ് (28), കട്ടപ്പന നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രം ചെയർമാൻ കെ.കെ. തങ്കപ്പെന്റ അനുജനും ട്രസ്റ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ കെ.കെ. രാജൻ (67), കൊല്ലം അഞ്ചാലുംമൂട് ചിറ്റിലക്കാട്ട് തെക്കേതിൽ ബൈജു (ഷാജി) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പത്തിലേറെ പേർക്ക് പരിക്കുണ്ട്.

ഞായറാഴ്ച രാവിലെ തമിഴ്‌നാട്ടിലെ ദിണ്ഡിഗലിന് സമീപം വേദസന്തൂരിലാണ് അപകടം. മഴയെത്തുടർന്ന് ബസ് തെന്നിമറിയുകയായിരുന്നു. അപകടത്തിൽ പരിക്കേൽക്കാതെ ജിനുവും രാജനും രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഇരുവരും ബസിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇതുവഴി മിനി ലോറിയിൽ വരുകയായിരുന്ന ബൈജുവും രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ബസിൽ കുടുങ്ങിയവരെ പുറത്തിറക്കുന്നതിനിടെ ഇവരെ പിന്നിൽനിന്ന് വന്ന മറ്റൊരു ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ജിനു ബംഗളൂരു അഡോബി സിസ്റ്റംസ് ഐ.ടി കമ്ബനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറിങ് സീനിയർ എക്‌സിക്യൂട്ടിവാണ്. ശനിയാഴ്ച വൈകീട്ട് ആറിനാണ് മുണ്ടക്കയത്തുനിന്ന് പുറപ്പെട്ടത്. രണ്ടാഴ്ചയിൽ ഒരിക്കൽ വീട്ടിൽ വന്നിരുന്ന ജിനു സ്ഥിരം ബസിലും വിമാനമാർഗവുമാണ് ബംഗളൂരുവിലേക്ക് യാത്ര ചെയ്തിരുന്നത്. അഞ്ചുവർഷമായി ഐ.ടി മേഖലയിൽ ജോലിചെയ്യുന്ന ജിനു ഒന്നരവർഷം മുമ്ബാണ് അഡോബി സിസ്റ്റംസിൽ ചേർന്നത്. ജിനുവിെന്റ സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് പറത്താനം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മാതാവ്: ആൻസി, സഹോദരൻ: ജിജു. രാജെന്റ സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ബിജേഷ്, വിജി, ബിജു. മരുമക്കൾ: സുരേഖ രാജേഷ്, ഷാദിയ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP