Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എൽജി ഗ്രൂപ്പ് മേധാവി അന്തരിച്ചു; കമ്പനിയെ ഇരുപത് വർഷം നയിച്ചു; പിൻഗാമിയായി വളർത്തു മകൻ  

എൽജി ഗ്രൂപ്പ് മേധാവി അന്തരിച്ചു; കമ്പനിയെ ഇരുപത് വർഷം നയിച്ചു; പിൻഗാമിയായി വളർത്തു മകൻ   

സോൾ; ഇന്ത്യയിലുൾപ്പടെ കോടികളുടെ വിറ്റുവരവുള്ള ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള എൽജി ഗ്രൂപ്പിന്റെ മേധാവി കൂ ബോൺ മൂ (73) അന്തരിച്ചു.1947 ൽ സ്ഥാപിതമായ എൽജി ഗ്രൂപ്പ്, ആഗോള വ്യവസായശാലയായി വളർത്തിയത് മൂവിന്റെ കഠിന പ്രയത്‌നമാണ്.

അദ്ദേഹത്തിന്റെ 20 വർഷത്തെ നേതൃത്വം എൽജിയെ 14800 കോടി ഡോളർ വിറ്റുവരവുള്ള സ്ഥാപനമായി വളർത്തി. പിന്നീട് അങ്ങോട്ട് എൽജി ഗ്രൂപ്പിൽ നിന്നുള്ള പല ഉത്പ്പന്നങ്ങളും വിപണി കീഴടക്കിയിരുന്നു. 1994 ലേതിനെക്കാൾ അഞ്ചിരട്ടി വളർച്ചയാണ് കു ബോൺ മുവിന്റെ നേതൃത്വത്തിൽ കമ്പനി കൈവരിച്ചത്. തന്റെ പിൻഗാമിയായി വളർത്തുമകൻ കൂ ക്വാങ് മോ (40)യെ അദ്ദേഹം നിശ്ചയിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.

മൂവിന്റെ ഇളയ സഹോദരന്റെ മൂത്ത മകനാണു മോ. മൂവിന്റെ ഏകമകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതിനെതുടർന്നാണ് മോയെ അദ്ദേഹം ദത്തെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP