Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ധന വില വർദ്ധനവ്; നിയന്ത്രണത്തിന് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ; എണ്ണ കമ്പനികളുമായി മന്ത്രി ധർമ്മേന്ദ്ര പ്രധാന ചർച്ച നടത്തും; വിലയിൽ രണ്ടു രൂപ കുറയുമെന്ന് റിപ്പോർട്ട്  

ഇന്ധന വില വർദ്ധനവ്; നിയന്ത്രണത്തിന് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ; എണ്ണ കമ്പനികളുമായി മന്ത്രി ധർമ്മേന്ദ്ര പ്രധാന ചർച്ച നടത്തും; വിലയിൽ രണ്ടു രൂപ കുറയുമെന്ന് റിപ്പോർട്ട്   

ന്യൂഡൽഹി: ഇന്ധനവില വർദ്ധന കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ. എണ്ണക്കമ്പനി മേധാവികളുമായി പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാന ചർച്ച നടത്തും. നികുതി കുറയ്ക്കാൻ എണ്ണ കമ്പനികളോട് ആവശ്യപ്പെടുമെന്നാണ് വിവരം.

പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നത് സാധാരക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ ഇടപെടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. നേരത്തെ പെട്രോളും ഡീസലും ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവരുന്നതിന്റെ സാധ്യത കേന്ദ്ര സർക്കാർ പരിശോധിച്ചിരുന്നു.ഇന്ധന നികുതി കുറയ്ക്കണമെന്ന ശുപാർശ ധനമന്ത്രാലയത്തിന് അദേഹം നൽകും. ഇതോടെ പെട്രോളിനും ഡീസലിനും രണ്ടു രൂപ കുറയുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

കർണാടക തെരഞ്ഞെടുപ്പ് മുൻനിർത്തി 19 ദിവസം ഇന്ധനവില പരിഷ്‌കരണം നിർത്തിവച്ചതിനെ തുടർന്ന് എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്താൻ തുടർച്ചയായി വിലകൂട്ടുകയാണെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ.ഇന്ധന വില വർദ്ധിച്ചതോടെ മനുഷ്യന്റെ അവശ്യസാധനങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് ക്രമധീതമായി വില കൂടിയിരുന്നു. ഓട്ടോ ടാക്‌സി എന്നിവയിലെ യാത്രാ നിരക്കും വർദ്ധിപ്പിക്കുമെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്.

കർണാടക തെരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായ ഒൻപതാം ദിവസും ഇന്ധനവില കൂടിയിരുന്നു. സംസ്ഥാനത്ത് ഇന്ന് ചരിത്രത്തിലാദ്യമായി പെട്രോൾ 81 രൂപ കടന്നിരുന്നു.പെട്രോളിന് 31 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്.

ഇന്ധനവില ദിവസവും മാറുന്ന രീതി ജൂൺ 16നാണ് സർക്കാർ നടപ്പാക്കിയത്. അന്ന് പെട്രോളിന് 68.53 രൂപയും ഡീസലിന് 58.70 രൂപയുമായിരുന്നു. പുതിയ രീതിപ്രകാരം വിലക്കുറവിന്റെ നേട്ടം അതത് ദിവസം ഉപഭോക്താക്കൾക്ക് കിട്ടുമെന്നായിരുന്നു സർക്കാർ പറഞ്ഞത്. എന്നാൽ വില കുറഞ്ഞത് വിരലിലെണ്ണാവുന്ന ദിനങ്ങളിൽ മാത്രം.2013ലാണ് കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അക്കൊല്ലം സെപ്റ്റംബറിൽ പെട്രോൾ വില ലിറ്ററിന് 77 രൂപയായിരുന്നു. എന്നാൽ അന്ന് ഡീസലിന്റെ വില ലിറ്ററിന് 56 രൂപ മാത്രമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP