Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാപ്പി ബർത്ത് ഡേ പൂജ. ലവ് യു;പ്രണയം മൂത്ത കാമുകൻ കാമുകിക്ക് ജന്മദിനാശംസ നേർന്നത് സർവകലാശാല വെബ്‌സൈറ്റ് ഹാക്ക് ചെയ്ത്; കാമുകനും കാമുകിയും അജ്ഞാതർ; ഹാക്ക് ചെയ്തത് ജാമിയ മിലിയയുടെ വെബ് സൈറ്റ്  

ഹാപ്പി ബർത്ത് ഡേ പൂജ. ലവ് യു;പ്രണയം മൂത്ത കാമുകൻ കാമുകിക്ക് ജന്മദിനാശംസ നേർന്നത് സർവകലാശാല വെബ്‌സൈറ്റ് ഹാക്ക് ചെയ്ത്; കാമുകനും കാമുകിയും അജ്ഞാതർ; ഹാക്ക് ചെയ്തത് ജാമിയ മിലിയയുടെ വെബ് സൈറ്റ്   

 

ന്യൂഡൽഹി: പ്രണയം തലയ്ക്ക് പിടിച്ച് കാമുകിമാരുടെ ജന്മദിനത്തിൽ പലവിധ ആശംസകളും സമ്മാനങ്ങളുമാണ് കാമുകന്മാർ നൽകാറ് എന്നാൽ ഈ കാമുകൻ നൽകിയത് ഒരു കാമുകിയും സ്വപ്‌നത്തിൽ പോലും പ്രതീക്ഷിക്കാത്ത ഒരു ആശംസയായിരുന്നു

കാമുകിക്ക് ജന്മദിനാശംസ അറിയിക്കാൻ സർവകലാശാലയുടെ വെബ്സൈറ്റാണ് കാമുകൻ ഹാക്ക് ചെയ്തത്.. ഇന്ത്യയിലെ പ്രമുഖ കേന്ദ്ര സർവകലാശാലയായ ജാമിയ മിലിയ സർവകലാശാലയുടെ വെബ്സൈറ്റാണ് ചൊവ്വാഴ്ച അർധരാത്രിയോടെ ഹാക്ക് ചെയ്യപ്പെട്ടത്. എന്നാൽ കാമുകൻ ആരാണെന്നോ കാമുകി ആരാണെന്നോ വ്യക്തമല്ല.

'ഹാപ്പി ബർത്ത് ഡേ പൂജ. ലവ് യു' എന്ന സന്ദേശമായിരുന്നു സൈറ്റ് സന്ദർശിക്കുന്നവർക്ക് ലഭിച്ചിരുന്നത്. ഏതെങ്കിലും വ്യക്തിയോ സംഘടനയോ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തു വന്നിട്ടില്ല. സർവകലാശാലയും ഇതു സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടിലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. വെബ്‌സൈറ്റ് പിന്നീട് സാധാരണനിലയിലായി.

സർവകലാശാലകളുടെയും വിവിധ മന്ത്രാലയങ്ങളുടേതുമടക്കം നിരവധി സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ അടുത്ത കാലത്ത് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ ദേശീയ സുരക്ഷാ സേനയുടെ വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. 2013 മുതൽ 2016 വരെയുള്ള കാലയളവിൽ 700ൽ അധികം ഔദ്യോഗിക വെബ്സൈറ്റുകളാണ് ആക്രമണത്തിന് ഇരയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP