Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധുവിന്റെ കൊലപാതകം: 16 പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി; ആഹാരം തേടിയിറങ്ങിയ മധുവിനെ ആൾക്കൂട്ടം മർദ്ദിക്കുന്നതിന് തെളിവായത് മൂന്ന് സിസിടിവി ദൃശ്യങ്ങൾ; ദൃശ്യങ്ങൾ പകർത്തിയത് എട്ട് മൊബൈൽ ഫോണുകളിൽ; ഇരയുടെ ശരീരത്തിൽ ഉണ്ടായിരുന്നത് 16 പ്രധാന മുറിവുകൾ; ആകെ മൊഴി രേഖപ്പെടുത്തിയത് 165 പേരുടെ; 11640 പേജുള്ള കുറ്റപത്രം സമർപ്പിച്ചത് മണ്ണാർകാട് കോടതിയിൽ

മധുവിന്റെ കൊലപാതകം: 16 പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി; ആഹാരം തേടിയിറങ്ങിയ മധുവിനെ ആൾക്കൂട്ടം മർദ്ദിക്കുന്നതിന് തെളിവായത് മൂന്ന് സിസിടിവി ദൃശ്യങ്ങൾ; ദൃശ്യങ്ങൾ പകർത്തിയത് എട്ട് മൊബൈൽ ഫോണുകളിൽ; ഇരയുടെ ശരീരത്തിൽ ഉണ്ടായിരുന്നത് 16 പ്രധാന മുറിവുകൾ; ആകെ മൊഴി രേഖപ്പെടുത്തിയത് 165 പേരുടെ; 11640  പേജുള്ള കുറ്റപത്രം സമർപ്പിച്ചത് മണ്ണാർകാട് കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

അട്ടപ്പാടി: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു. കേസിലെ 16 പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി. മണ്ണാർകാട് കോടതിയിൽ അഗളി ഡിവൈഎസ്‌പിയാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിലാകെ 165 പേരുടെ മൊഴി രേഖപ്പെടുത്തി.3 സിസി ടിവി ക്യാമറകളിലെ ദൃശ്യങ്ങൾ തെളിവായി.മധുവിനെ ആൾക്കൂട്ടം മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് 8 മൊബൈൽ ഫോണുകളിലായാണ്.

11640 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.കുറ്റപത്രം ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും അടിസ്ഥാനമാക്കിയാണ്.മധുവിന്റെ ശരീരത്തിൽ 16 പ്രധാന മുറിവുകൾ ഉണ്ടായിരുന്നു. പ്രതികൾക്കെതിരെ പട്ടിക വർഗ പീഡന നിരോധന നിയമം പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

മധുവിനെ തല്ലിക്കൊന്നതെന്ന് വ്യക്തമാക്കിയായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണത്തിന് കാരണം തലയ്ക്കേറ്റ ഗുരുതരമായ പരിക്കെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഗുരുതരമായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായി വിരൽ ചൂണ്ടുന്നത്. മധുവിന്റെ നെഞ്ചിൽ മർദ്ദനമേറ്റതായും വാരിയെല്ല് ഒടിഞ്ഞിരുന്നതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്.

മുക്കാലി പൊട്ടിക്കൽ ഗുഹയിൽ കഴിഞ്ഞിരുന്ന മധു ഫെബ്രുവരി 22 നാണ് ആൾക്കൂട്ടത്തിന്റെ വിചാരണയ്ക്കും മർദനത്തിനും ഇരായായത്. കേസിലാകെ പതിനാറു പ്രതികളാണുള്ളത്. മേച്ചേരിയിൽ ഹുസൈൻ, കിളയിൽ മരയ്ക്കാർ, പൊതുവച്ചോലയിൽ ഷംസുദ്ദീൻ, താഴുശേരിൽ രാധാകൃഷ്ണൻ, വിരുത്തിയിൽ നജീവ്, മണ്ണമ്പറ്റയിൽ ജെയ്ജുമോൻ, കരിക്കളിൽ സിദ്ദിഖ്, പൊതുവച്ചോലയിൽ അബൂബക്കർ എന്നിവരാണ് കേസിലെ മുഖ്യപ്രതികളും മർദിച്ചവരും.

സംഭവം കൊലക്കുറ്റമാണെന്ന് തെളിഞ്ഞതോടെ പ്രതികൾക്കെതിരെ ഐ.പി.സി 307,302,324 വകുപ്പുകൾ ചുമത്തിയാണ് കേസന്വേഷിച്ചത്. മാത്രമല്ല എസ്.സി എസ്.ടി ആക്ടും ചേർത്ത് കേസെടുത്തു.അറസ്റ്റിലായവർക്കെതിരെ കൊലപാതകം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം എന്നിവയെല്ലാം പ്രകാരം കേസെടുത്തിട്ടുണ്ട്. മധുവിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐ.ടി ആക്ട് പ്രകാരവും റിസർ ഫോറസ്റ്റിൽ അതിക്രമിച്ച് കയറിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.  വളരെ മോശമായ സാഹചര്യത്തിലാണ് മധു ജീവിച്ചിരുന്നതെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് മധുവിന്റെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചത്.

അട്ടപ്പാടിയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. 

അതേസമയം, മധുവിനെ അക്രമികൾക്ക് കാണിച്ചുകൊടുത്തത് വനംജീവനക്കാരനാണെന്നും ഇവരെ കേസിൽ ഉൾപ്പെടുത്തണമന്നും ആവശ്യമുയർന്നിരുന്നു. ഇതു നിഷേധിക്കുന്നതാണ് കുറ്റപത്രം. വനത്തിൽ അതിക്രമിച്ചുകയറിയതിന് വനംവകുപ്പ് പ്രത്യേകം കേസെടുത്തതിനാൽ പൊലീസ് ഉൾപ്പെടുത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP