Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജയിലിൽ ആയപ്പോൾ രോഗം മാറിയിട്ട് നേരമില്ല; ലാലുപ്രസാദ് യാദവ് ജയിലിൽ കിടന്നത് 151 ദിവസത്തിൽ 66 ദിവസം മാത്രം

ജയിലിൽ ആയപ്പോൾ രോഗം മാറിയിട്ട് നേരമില്ല; ലാലുപ്രസാദ് യാദവ് ജയിലിൽ കിടന്നത് 151 ദിവസത്തിൽ 66 ദിവസം മാത്രം

റാഞ്ചി; ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്ക് പറക്കുയാണ് കാലത്തീറ്റ കുംഭക്കോണ കേസിലെ പ്രതി ബിഹാർ മുന്മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്. പേരിൽ അദ്ദേഹം ശിക്ഷിക്കപ്പെട്ട് ജയിലിലാണെങ്കിലും മിക്കപ്പോഴും പുറത്ത് എതെങ്കിലും ആശുപത്രിയിലായിരിക്കും.ഇതിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ ദിവസത്തിനേക്കാൾ പുറത്ത് ആശുപത്രിയിലായിരുന്നു മുൻ മുഖ്യന്റെ സുഖവാസം.ജയിലിലായിട്ട് 151 ദിവസമായെങ്കിലും ഇതിൽ 85 ദിവസവും അദ്ദേഹം വിവിധ ആശുപത്രികളിലും മറ്റുമായിരുന്നു. 66 ദിവസം മാത്രമാണു ജയിലിൽ കഴിഞ്ഞത്.

നിലവിൽ ആറാഴ്ച ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ലാലുവിനെ ഇന്നലെ മുംബൈ ഏഷ്യൻ ഹാർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടത്തെ ചികിൽസയ്ക്കു ശേഷം ബെംഗളൂരു ഗ്ലോബൽ ആശുപത്രിയിലേക്കു മാറ്റും. കാലിത്തീറ്റക്കേസിൽ ഡിസംബർ 23ന് ആണ് ലാലു ജയിലിലായത്. 66 ദിവസം ജയിലിൽ കഴിഞ്ഞ അദ്ദേഹം, ബാക്കിയുള്ള ദിവസങ്ങളിൽ ചികിൽസയ്ക്കായി റാഞ്ചി റിംസ്, ഡൽഹി എയിംസ് ആശുപത്രികളിലായിരുന്നു.

രോഗം കൂടിയതിനെത്തുടർന്ന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ഈമാസം 16നു ലാലു പുറത്തിറങ്ങി. മാർച്ച് 17നു റിംസിലും തുടർന്ന് 28ന് എയിംസിലും പ്രവേശിപ്പിച്ചു. ഏപ്രിൽ 30വരെ അവിടെത്തുടർന്ന ലാലുവിനെ വീണ്ടും റിംസിൽ പ്രവേശിപ്പിച്ചു. ഇതിനിടെ മൂത്തമകൻ തേജ്പ്രതാപിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ലാലു മൂന്നു ദിവസം പരോളിലുമിറങ്ങി. ലാലു പ്രതി ചേർക്കപ്പെട്ട അഞ്ച് കാലിത്തീറ്റ അഴിമതി കേസുകളാണുള്ളത്

അതിനിടെ നോട്ടു നിരോധനത്തിനു പിന്നാലെ ബാഹര് അവാമി സഹകരണ ബാങ്കിലുണ്ടായ പണംതിരിമറിയുമായി ബന്ധപ്പെട്ട് ലാലുവിന്റെ ഭാര്യയും ബിഹാർ മുന്മുഖ്യമന്ത്രിയുമായ റാബറി ദേവിയുടെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തി. ഇന്നലെ വസതിയിലായിരുന്നു മൊഴിയെടുക്കൽ.

ജയിലിലും പരമ സുഖമാണ് ലാലുവിന്. അത്യാധുനിക സംവിധാനങ്ങളുള്ള ടെലിവിഷൻ, ഒരു പത്രം, കൊതുകു വല, വീട്ടിൽ പാചകം ചെയ്ത ഭക്ഷണം, വേണമെങ്കിൽ സ്വന്തമായി ഭക്ഷണമുണ്ടാക്കാനുള്ള സംവിധാനം തുടങ്ങി ആഡംബര ഹോട്ടലിലെ സൗകര്യങ്ങളാണ് ലാലുപ്രസാദിന് ജയിലിൽ ഒരുക്കിയിരിക്കുന്നത്.2014ൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ ലാലു പ്രസാദിന് പ്രത്യേക ഭക്ഷണ ക്രമങ്ങളും ഒരുക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP