Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിപ്പ വൈറസ് ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ മക്കൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകും; ഭർത്താവ് സുജിത്തിന് യോഗ്യതക്ക് അനുസരിച്ച് സർക്കാർ ജോലിയും; ഗുരുതര വൈറസ് രോഗം ബാധിച്ച് മരിച്ച മറ്റുള്ളവർക്ക് അഞ്ച് ലക്ഷം രൂപ വീതവും നൽകാൻ തീരുമാനം; ആതുര സേവനത്തിനായി ജീവത്യാഗം ചെയ്ത ആ അനശ്വര രക്തസാക്ഷിക്കും കുടുംബത്തിനും ആശ്വാസം പകർന്ന് പിണറായി സർക്കാർ

നിപ്പ വൈറസ് ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ മക്കൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകും; ഭർത്താവ് സുജിത്തിന് യോഗ്യതക്ക് അനുസരിച്ച് സർക്കാർ ജോലിയും; ഗുരുതര വൈറസ് രോഗം ബാധിച്ച് മരിച്ച മറ്റുള്ളവർക്ക് അഞ്ച് ലക്ഷം രൂപ വീതവും നൽകാൻ തീരുമാനം; ആതുര സേവനത്തിനായി ജീവത്യാഗം ചെയ്ത ആ അനശ്വര രക്തസാക്ഷിക്കും കുടുംബത്തിനും ആശ്വാസം പകർന്ന് പിണറായി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ കുടുംബത്തിന് സഹായവുമായി പിണറായി സർക്കാർ. ലിനിയുടെ മക്കൾക്ക് 10 ലക്ഷം വീതം നൽകാൻ മന്ത്രിസഭ തീരുമാനിച്ചും. താത്പര്യമുണ്ടെങ്കിൽ ഭർത്താവിന് യോഗ്യത അനുസരിച്ച് സർക്കാർ ജോലി നൽകാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മരിച്ച മറ്റുള്ളവരുടെ കുടുംബത്തിന് 5 ലക്ഷം വീതം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിലാണ് ലിനി ജോലി ചെയ്തിരുന്നത്. അതിനാൽ ചട്ടപ്രകാരം ആശ്രിത നിയമനത്തിന് വകുപ്പുകളില്ല. എങ്കിലും സുജിത്തിന് താൽപ്പര്യമാണെങ്കിൽ സ്‌പെഷ്യൽ ഉത്തരവ് പ്രകാരം സർക്കാർ ജോലി നൽകാമെന്ന തീരുമാനം അറിയിക്കുകയായിരുന്നു. ഇതിനോടകം തന്നെ വിവിധ സംഘടനകളും വ്യക്തികളും ആ കുടുംബത്തെ സഹായിക്കാനുള്ള മനസുമായി രംഗത്തെത്തിയിട്ടുണ്ട്.

മക്കളെ തനിച്ചാക്കരുത് എന്നായിരുന്നു ലിനിയുടെ ആഗ്രഹം. ഭാര്യയുടെ ആഗ്രഹം പോലെ ഇനിയുള്ള കാലം മക്കൾക്ക് വേണ്ടി ജീവിക്കാനാണ് സജീഷിന്റെ തീരുമാനം. പനി മൂർച്ഛിച്ച് കിടപ്പിലാകും മുമ്പ് ഭാര്യ തന്നെ വിളിച്ചു സംസാരിച്ച വിവവരും സജീഷ് മാധ്യമങ്ങളോട് പങ്കുവെച്ചു. കിടപ്പിലാകും മുമ്പ് ചെറിയ പനിയുണ്ടായിട്ടും അത് കണക്കിലെടുക്കാതെ ലീന ജോലിക്ക് പോയെന്നും ഭർത്താവ് വ്യക്തമാക്കി. ഈ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ തനിച്ചാക്കി എങ്ങനെ താൻ വിദേശത്തു കഴിയുമെന്നും സജീഷ് വേദനയോടെ ചോദിക്കുന്നു.

സ്വയം ജീവൻ ബലിയർപ്പിച്ച് രോഗികളെ ശുശ്രൂശിച്ച ലിനിയുടെ കുടുംബത്തിലെ അത്താണിയാണ് മരണത്തോടെ ഇല്ലാതായത്. അമ്മയും അയൽവാസിയും ഇപ്പോഴും രോഗബാധയേറ്റ് ആശുപത്രിയിലാണ്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് ചെമ്പനോട സ്വദേശിനിയായിരുന്ന ലിനിക്ക്, ചങ്ങരോത്ത് സൂപ്പിക്കടയിൽ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയിൽ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്. പനി ബാധിച്ച ലിനിക്കു 17ന് പേരാമ്പ്ര ഗവ. ആശുപത്രിയിൽ ചികിത്സ നൽകി. 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയുമായിരുന്നു.

ചെസ്റ്റ് ഹോസ്പിറ്റലിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന ലിനി തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിക്കുകയായിരുന്നു. ചെമ്പനോട പരേതനായ നാണുവിന്റെയും രാധയുടേയും മകളാണ് ലിനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP