Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിരീടാവകാശിയുടെ കണ്ണ് തുറപ്പിച്ച് പോരാളികൾ; സ്ത്രീകൾക്ക് തുല്യാവകാശവും കാറോടിക്കാനുള്ള അവകാശവും അനുവദിച്ച പോരാട്ടത്തിന്റെ തുടക്കക്കാർ; എന്നിട്ടും യാഥാസ്ഥിതികരുടെ സമ്മർദം ശക്തമായപ്പോൾ അറസ്റ്റ് ചെയ്ത് സൗദി പൊലീസ്; സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ഏഴ് സ്ത്രീകൾ അടക്കം പത്ത് പേർ പിടിയിൽ

കിരീടാവകാശിയുടെ കണ്ണ് തുറപ്പിച്ച് പോരാളികൾ; സ്ത്രീകൾക്ക് തുല്യാവകാശവും കാറോടിക്കാനുള്ള അവകാശവും അനുവദിച്ച പോരാട്ടത്തിന്റെ തുടക്കക്കാർ; എന്നിട്ടും യാഥാസ്ഥിതികരുടെ സമ്മർദം ശക്തമായപ്പോൾ അറസ്റ്റ് ചെയ്ത് സൗദി പൊലീസ്; സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ഏഴ് സ്ത്രീകൾ അടക്കം പത്ത് പേർ പിടിയിൽ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: കടുത്ത ഇസ്ലാമിക നിയമങ്ങളിൽ നിന്നും സൗദി അറേബ്യയെ മോചിപ്പിച്ച് ഒരു മിതവാദ രാഷ്ട്രമാക്കുന്നതിനുള്ള വിപ്ലവകരമായ നീക്കങ്ങളുമായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അഥവാ എംബിഎസ് മുന്നോട്ട് പോവുകയാണല്ലോ. എന്നാൽ ഇതിന് വേണ്ടി അദ്ദേഹത്തിന് പ്രചോദനവും പ്രേരകവുമായി വർത്തിച്ചവരും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയവരുമായ ഏഴ് സ്ത്രീകളടക്കമുള്ള പത്ത് വനിതാ അവകാശ പ്രവർത്തകരെ മെയ് 15ന് സൗദിയിലെ റിയാദിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സൗദിയെ അടിമുടി മാറ്റുന്നതിന് നിർണായകമായ മാറ്റങ്ങൾ നടപ്പിലാക്കേണ്ടതുണ്ടെന്ന് എംബിഎസിന്റെ കണ്ണ് തുറപ്പിച്ച മനുഷ്യാവകാശ പോരാളികളെയാണ് യാഥാസ്ഥിതിക ഭരണകൂടം അറസ്റ്റ് ചെയ്തിരിക്കുന്നത്.

സൗദിയിൽ സ്ത്രീകൾക്ക് തുല്യാവകാശവും കാറോടിക്കാനുള്ള അവകാശവും അനുവദിച്ച പോരാട്ടത്തിന്റെ തുടക്കക്കാരായിരുന്നു ഇവർ. എന്നിട്ടും യാഥാസ്ഥിതികരുടെ സമ്മർദം ശക്തമായപ്പോൾ അറസ്റ്റ് സൗദി പൊലീസിനെ കൊണ്ട് ഇവരെ അറസ്റ്റ് ചെയ്യിക്കാൻ അധികാരികൾ നിർബന്ധിതരാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എംബിഎസ് സൗദിയിലെ സ്ത്രീകൾക്ക് ഡ്രൈവിംഗിനുള്ള അവകാശം അനുവദിക്കുന്നതിന് മുമ്പ് ഇതുപോലുള്ള അവകാശങ്ങൾക്കും പരമ്പരാഗത ഭരണകൂടത്തിന്റെ യാഥാസ്ഥിതിക നിലപാടുകളോടും പോരാടിയവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.

ഇവരെ പിടികൂടിയതിന് ശേഷം ഇവർക്ക് നിയമപോരാട്ടത്തിനുള്ള സൗകര്യങ്ങൾ പോലും ഭരണകൂടം നിഷേധിച്ചിരിക്കുന്നുവെന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഇത്രയും ദിവസമായിട്ടും അവരുടെ വീടുകളിലേക്ക് ഒരു വട്ടം ഫോൺ ചെയ്യാൻ മാത്രമാണ് അധികാരികൾ സമ്മതം നൽകിയിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

ഒരാഴ്ച മുമ്പ് റിയാദിൽ വച്ച് അറസ്റ്റ് ചെയ്ത ഇവരെ ജിദ്ദയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. എന്നാൽ ഇവർ ഇപ്പോൾ എവിടെയാണുള്ളതെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ലെന്നത് ആശങ്ക വർധിപ്പിക്കുന്നു. പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയിൽ നിന്നുമുള്ള ഓഫീസർമാരാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾ രാജാവിനും കിരീടാവകാശിക്കും നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ബോഡിയാണിത്.

ആമിന എന്ന പേരിൽ ഒരു നോൺ-ഗവൺമെന്റ് ഓർഗനൈസേഷൻ രൂപീകരിച്ചതിനാണ് ഇവരിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് ആക്ടിവിസ്റ്റുകൾ പറയുന്നത്. ഗാർഹിക പ ീഡനത്തിന് ഇരകളാകുന്നവർക്ക് പിന്തുണയും അഭയവും നൽകുന്ന സംഘനടയാണിത്. ഇവരെ അറസ്റ്റ് ചെയ്തത് എംബിഎസ് അടുത്തിടെ നടപ്പിലാക്കാൻ തുടങ്ങിയ പുരോഗമനാത്മകമായ പരിഷ്‌കാരങ്ങൾക്ക് മേൽ കരിനിഴൽ വീഴ്‌ത്തിയിരിക്കുകയാണ്.

ലൗജയിൻ അൽ-ഹാത്ത്ലൗൽ, അസിസ അൽ-യൂസഫ്, ഇമാൻ അൽ-നഫ്ജാൻ, മദീഹ അൽ-അജ്റൗഷ്,അയ്ഷ അൽ-മന, ഇബ്രാഹിം അൽ-മുദൈമിഗ് ഹെസാഹ് അൽ-ഷെയ്ഖ്, വല്ലാ അൽ-ഷുബാർ, മുഹമ്മദ് അൽ-റാബായ്, അബ്ദുൾ അസീസ് അൽ-മെഷാൽ എന്നിവരാണ് അറസ്റ്റിലായ ആക്ടിവിസ്റ്റുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP