Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'തലയിൽ കൈവെച്ചും, കെട്ടിപ്പിടിച്ചും, തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാം കോഴിക്കോട്ടേക്ക് സ്വാഗതം ചെയ്യുന്നു; നിങ്ങളുടെ കഴിവ് തെളിയിക്കാൻ ജഗദീശ്വരൻ തന്ന അവസരം പാഴാക്കരുത്'; രോഗശാന്തി ശുശ്രൂഷകരെയും ആൾദൈവങ്ങളെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി

'തലയിൽ കൈവെച്ചും, കെട്ടിപ്പിടിച്ചും, തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാം കോഴിക്കോട്ടേക്ക് സ്വാഗതം ചെയ്യുന്നു; നിങ്ങളുടെ കഴിവ് തെളിയിക്കാൻ ജഗദീശ്വരൻ തന്ന അവസരം പാഴാക്കരുത്'; രോഗശാന്തി ശുശ്രൂഷകരെയും ആൾദൈവങ്ങളെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിപ്പ വൈറസ് ബാധ പെരുകുമ്പോൾ ആൾദൈവങ്ങളെയും രോഗശാന്തി ശുശ്രൂഷ നടത്തുന്ന പാസ്റ്റർമാരെയും പരിഹസിച്ചു കൊണ്ട് സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപാനന്ദഗിരി വിമർശനം ഉന്നയിച്ചത്. നിങ്ങളുടെ കഴിവു തെളിയിക്കാൻ പറ്റിയ അവസരം വന്നുവെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ പരിഹാസം.

നിങ്ങളുടെ കഴിവ് തെളിയിക്കാൻ ജഗദീശ്വരൻ തന്ന അവസരമാണിതെന്നും, ഈ അവസരം പാഴാക്കരുതെന്നും സ്വാമി തന്റെ പോസ്റ്റിൽ കണക്കിന് പരിഹസിക്കുന്നു. സൈബർ ലോകത്ത് അടുത്തകാലത്ത് രോഗശാന്തി ശുശ്രൂഷകർക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. നിപ ബാധ ഉണ്ടായപ്പോൾ സൈബർ ലോകത്തും വിമർശനം ഉയർന്നിരുന്നു.

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

തലയിൽ കൈവെച്ച് പ്രാർത്ഥിച്ചും, കെട്ടിപ്പിടിച്ചും, തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാം  ഞാൻ കോഴിക്കോടേക്കും പേരാമ്പ്രയിലേക്കും മലപ്പുറത്തേക്കും സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ കഴിവ് തെളിയിക്കാൻ ജഗദീശ്വരൻ തന്ന ഈ അവസരം പാഴാക്കരുതെന്നും അപേക്ഷിക്കുന്നു. (എന്ന് നിപ വൈറസ് ).

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP