Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടു മുമ്പ് പ്ലാറ്റ് ഫോമിൽ നിന്ന് ഇറങ്ങി ട്രാക്ക് മുറിച്ചു കടന്നു; തൊട്ടടുത്തെത്തിയപ്പോൾ ട്രെയിൻ മുന്നോട്ടെടുത്തു: ഡൽഹിയിൽ നിന്നുള്ള ഒരു അത്ഭുതകരമായ രക്ഷപ്പെടലിന്റെ വീഡിയോ കാണാം

ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടു മുമ്പ് പ്ലാറ്റ് ഫോമിൽ നിന്ന് ഇറങ്ങി ട്രാക്ക് മുറിച്ചു കടന്നു; തൊട്ടടുത്തെത്തിയപ്പോൾ ട്രെയിൻ മുന്നോട്ടെടുത്തു: ഡൽഹിയിൽ നിന്നുള്ള ഒരു അത്ഭുതകരമായ രക്ഷപ്പെടലിന്റെ വീഡിയോ കാണാം

ന്യൂഡൽഹി: ഇവനെ ഇനി തല്ലിക്കൊന്നാലും ചാവില്ല. അല്ലെങ്കിൽ മെട്രോ ട്രെയിൻ കയറി ഈ പയ്യൻ പണ്ടേ പടമായേനെ. മെട്രോ ട്രെയിൻ കടന്നു വരുന്നതിനിടെ ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിച്ച ഈ യുവാവ് ഭാഗ്യം ഒന്നു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. മയൂർ പട്ടേൽ എന്ന യുവാവാണ് മരണത്തെ മുന്നിൽ കണ്ട ശേഷം അത്ഭുതകരമായി രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലെ ശാസ്ത്രി നഗർ സ്റ്റേഷനിലായിരുന്നു സംഭവം നടന്നത്. ട്രാക്കിൽ നിറുത്തിയിരിക്കുകയായിരുന്നു ട്രെയിൻ. ഇതിന് മുന്നിലൂടെ അപ്പുറത്തെ പ്‌ളാറ്റ്‌ഫോമിലേക്ക് യുവാവ് കടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ നീങ്ങി. പരിഭ്രാന്തനായ യുവാവ് പ്‌ളാറ്റ്‌ഫോമിലേക്ക് കയറാൻ ശ്രമിച്ചു.

എന്നാൽ, ട്രെയിൻ ഇയാളെ തട്ടിയ ശേഷം നിൽക്കുകയായിരുന്നു. പെട്ടെന്ന് നിർത്തിയതിനാൽ യുവാവ് ട്രെയിനിന് മുന്നിൽ കുടങ്ങിയില്ല. ഉടൻ തന്നെ സർവശക്തിയും സംഭരിച്ച് പ്‌ളാറ്റ്‌ഫോമിലേക്ക് ചാടിക്കയറി. അതേസമയം മെട്രോ ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിനെ പ്രകീർ്തതിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP