Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇത് ദേശാടന പക്ഷികൾ മടങ്ങുന്ന സമയം; നിപ്പാ വൈറസ് തട്ടേക്കാട് പക്ഷി സങ്കേതത്തിന് ഭീഷണിയല്ലെന്ന് ഡോ.ആർ.സുഗതൻ

ഇത് ദേശാടന പക്ഷികൾ മടങ്ങുന്ന സമയം; നിപ്പാ വൈറസ് തട്ടേക്കാട് പക്ഷി സങ്കേതത്തിന് ഭീഷണിയല്ലെന്ന് ഡോ.ആർ.സുഗതൻ

പ്രകാശ് ചന്ദ്രശേഖരൻ

കോതമംഗലം:നിപ്പാവൈറസ് ബാധയിൽ തട്ടേക്കാടിന് തൽക്കാലം ഭീഷണിയില്ലെന്ന് പക്ഷി ഗവേഷകൻ ഡോ .ആർ.സുഗതൻ.ദേശീയ-അന്തർദേശീയ ദേശാടന പക്ഷികളടക്കം ലക്ഷകണക്കിന് പക്ഷികൾ പറന്നെത്തുന്ന പ്രശസ്തമായ തട്ടേക്കാട്സലിം അലിം പക്ഷിസങ്കേത പരിസരവാസികളാണ് വൈറസ് പരത്തുന്നത് വവ്വാലുകളും പക്ഷികളാണന്ന് കേട്ടറിഞ്ഞതിനെ തുടർന്ന് കടുത്ത ആശങ്കയിലായത്.സമീപവാസികളും,പക്ഷി നിരീക്ഷകരും ,ടൂറിസ്റ്റുകളുമാണ് രണ്ട് ദിവസമായി പുറത്തേക്കിറങ്ങാതായത്.

കേരളത്തിലെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമാണ് നിലവിൽ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.പ്രധാനമായും രോഗം പകർത്തുന്നത് വവ്വാലുകയാണന്നാണ് പ്രാഥമീക വിവരം.

എന്നാൽ രോഗം പരത്തുന്ന സസ്തനികളായ വവ്വാലുകൾ സാധാരണയായി കിലോമീറ്ററുകൾസഞ്ചരിക്കാറില്ലെന്നും, പ്രത്യേക പ്രദേശം കേന്ദ്രീകരിച്ച് കഴിയുകയാണ് ഇവയുടെ പതിവ് രീതിയെന്നും ഡോ.ആർ സുഗതൻ പറഞ്ഞു.

ദേശാടന പക്ഷികൾ തിരികെ വിദേശത്തേക്ക് മടങ്ങുന്ന കാലയളവായതിനാൽ കേരളത്തിൽ രോഗ വ്യാപനത്തിന് യാതൊരു സാധ്യത ഇല്ലന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.കോതമംഗലത്ത് കോഴിപിഉളിയിൽ ആയിരകണക്കിന് വച്ചാലുകൾ വൃക്ഷങ്ങളിൽ തമ്പടിച്ചിട്ടുണ്ട്. കോതമംഗലം പ്രദേശത്ത് സമാനമായ നിരവധി മരങ്ങളിലും ആളനക്കമില്ലാ ഒയത്ത വീടുകളിലും നൂറുകണക്കിന് വവ്വാൽ കൂട്ടത്തെ കാണാൻ സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP