Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടതി റിപ്പോർട്ടിംഗിൽ പത്രപ്രവർത്തകർക്ക് മാനദണ്ഡം വേണമെന്ന ഹർജി അംഞ്ചഗ ബെഞ്ചിന് വിട്ട് ഹൈക്കോടതി; 2014ൽ പാലായിലെ സെന്റർഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹർജി അതീവ ഗൗരവത്തിൽ എടുക്കുന്നത് അഭിഭാഷക-മാധ്യമ സംഘർഷം ഉണ്ടായ പശ്ചാത്തലത്തിൽ; കേസ് വാദിച്ച അഡ്വ. ജോൺസൺ മനയാനി പോലും ആക്രമിക്കപ്പെട്ടതും ഗൗരവമായി എടുത്ത് കോടതി

കോടതി റിപ്പോർട്ടിംഗിൽ പത്രപ്രവർത്തകർക്ക് മാനദണ്ഡം വേണമെന്ന ഹർജി അംഞ്ചഗ ബെഞ്ചിന് വിട്ട് ഹൈക്കോടതി; 2014ൽ പാലായിലെ സെന്റർഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹർജി അതീവ ഗൗരവത്തിൽ എടുക്കുന്നത് അഭിഭാഷക-മാധ്യമ സംഘർഷം ഉണ്ടായ പശ്ചാത്തലത്തിൽ; കേസ് വാദിച്ച അഡ്വ. ജോൺസൺ മനയാനി പോലും ആക്രമിക്കപ്പെട്ടതും ഗൗരവമായി എടുത്ത് കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടക്കാലത്ത് കേരളത്തിൽ വലിയ കോളിളക്കം സൃഷ്്ടിച്ചതായിരുന്നു അഭിഭാഷക-മാധ്യമ തർക്കം. കോടതിക്ക് പുറത്ത് ഇരുകൂട്ടരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന നിലയിലേക്ക് വരെ സംഘർഷം വളർന്നു. ദേശീയ തലത്തിൽ വരെ ചർച്ചയാവുകയും ചെയ്തു. ഇതിന് ശേഷം ഏറെക്കാലം വേണ്ടിവന്നു ഇതിൽ ഒരു മഞ്ഞുരുകൽ ഉണ്ടാകാൻ. മുതിർന്ന ജഡ്ജിമാരും അഭിഭാഷകരും ഉൾപ്പെടെ ഇടപെട്ടാണ് പ്രശ്‌നത്തിന് അറുതി വരുത്തിയത്. എന്നാലും പ്രശ്‌നം പൂർണമായും ഇല്ലാതായിട്ടുമില്ല.

ഈ സാഹചര്യത്തിൽ കോടതി റിപ്പോർട്ടിംഗിൽ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്ന് അഭ്യർത്ഥിച്ചുള്ള ഹർജി കൈരള ഹൈക്കോടതി കേസ് അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. മൂന്നംഗ ബെഞ്ച് പരിഗണിച്ചിരുന്ന ഹർജിയാണ് ഇപ്പോൾ അഞ്ചംഗ ബെഞ്ചിന് വിട്ടത്. കോടതി റിപ്പോർട്ടിംഗിൽ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷന് വേണ്ടി ഡിജോ കാപ്പൻ ആണ് ഹർജി നൽകിയത്.

ഡബ്ല്യുപിസി 21-08-2014 ആയി 2014ൽ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത പൊതു താല്പര്യ ഹർജി പിന്നീടുണ്ടായ അഭിഭാഷക- മാധ്യമ തർക്കത്തെ തുടർന്ന് 3 അംഗ ഫുൾ ബഞ്ചിലേയ്ക്ക് റഫർ ചെയ്തിരിക്കുകയായിരുന്നു. ഈ കേസിന്റെ ഭാഗമായി കേരള ഹൈക്കോടതിയിൽ നിന്നും വാർത്തകൾ റിപ്പോർട്ട് ചെയ്യാനായി ഹൈക്കോടതിയിലെത്തുന്ന മാധ്യമ റിപ്പോർട്ടർക്ക് അടിസ്ഥാന യോഗ്യതകളും മാനദണ്ഡങ്ങളും നിശ്ചയിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷന് വേണ്ടി കേസ് വാദിച്ചത് അഡ്വ: ജോൺസൺ മനയാനിയും, അഡ്വ. ജീവൻ മാത്യു മനയാനിയുമായിരുന്നു. പിന്നീട് അഭിഭാഷക മാധ്യമ തർക്കം ഹൈക്കോടതി പിക്കറ്റിംഗിലേക്കും സംഘട്ടനത്തിലേയ്ക്കും കോടതി ബഹിഷ്‌ക്കരണത്തിലേക്കും ഒക്കെ നീണ്ടു. സെന്ററിന്റെ കേസ് വാദിക്കുന്ന ജീവൻ മാത്യു മനയാനിയെ പത്രപ്രവർത്തകർ സംഘം ചേർന്ന് ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. നിയമ വിരുദ്ധമായി സംഘട്ടനം ഉണ്ടായതിന്റെ ഫോട്ടോകൾ ദുരുദ്ദേശ്യപരമായി പ്രചരിപ്പിച്ചെന്നും ആക്ഷേപമുയരുകയും ഇതെല്ലാം പരിഗണിച്ച് കൂടുതൽ സിവിൽ, ക്രമിനൽ കേസുകൾ ഇതോടൊപ്പം കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു.

മാധ്യമത്തിലും പ്രസ് കൗൺസിലിലും മുതിർന്ന പത്രപ്രവർത്തകരും ജനപ്രതിനിധികളുമൊക്കെ ഇടപെട്ടിട്ടു അഭിഭാഷക മാധ്യമ തർക്കത്തിനു പരിഹാരമായിട്ടില്ല. ജനവികാരങ്ങളെല്ലാം പരിഗണിക്കാൻ സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ പാലായുടെ പരാതി ഡിവിഷൻ ബെഞ്ച് 3 അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ഏറെ നാളത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷം 160 പേജുള്ള ഒരു വിധിന്യായത്തിലൂടെയാണ് 3 അംഗ ബഞ്ച് ഈ കേസ് 5 അംഗ ബഞ്ചിന്റെ പരിഗണനയ്ക്ക് വി്ട്ടുകൊണ്ട് ഇന്ന് ഉത്തരവായിരിക്കുന്നത്.

അതീവ ഗൗരവമേറിയ കേസുകൾ മാത്രമാണ് സാധാരണ ഗതിയിൽ അഞ്ചംഗ ബഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നത്. ജുഡീഷ്യറിയും ഫോർത്ത് എസ്റ്റേറ്റും തമ്മിലുള്ള അതിസങ്കീർണമായ ഒരു നിയമവിധിയായി അഭിഭാഷക മാധ്യമ തർക്കവും കോടതി റിപ്പോർട്ടിങ് വിഷയവും മാറിയതിനാലാണ് ഹൈക്കോടതി ഇത്തരത്തിൽ കേസ് അഞ്ചംഗ ബെഞ്ചിലേക്ക് റഫർ ചെയ്യാൻ ഇടയാക്കിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP