Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മണ്ണും വെള്ളവും തൊഴിലും പാർപ്പിടവും ഉറപ്പാക്കാൻ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് പ്രതിജ്ഞ; ചെങ്ങന്നൂരിൽ എൻഡിഎയുടെ ജനകീയ മാർഗരേഖ പുറത്തിറക്കി

മണ്ണും വെള്ളവും തൊഴിലും പാർപ്പിടവും ഉറപ്പാക്കാൻ ജനങ്ങൾക്കൊപ്പം  നിൽക്കുമെന്ന് പ്രതിജ്ഞ; ചെങ്ങന്നൂരിൽ എൻഡിഎയുടെ ജനകീയ മാർഗരേഖ പുറത്തിറക്കി

പീയൂഷ് ആർ

ചങ്ങന്നൂർ: മണ്ണും വെള്ളവും തൊഴിലും പാർപ്പിടവും ഉറപ്പാക്കാൻ ചെങ്ങന്നൂരിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് പ്രതിജ്ഞ ചെയ്ത് മണ്ഡലവികസനത്തിന് എൻഡിഎയുടെ ജനകീയ മാർഗരേഖ. നാളിതുവരെയുള്ള ഇടത് വലത് ജനപ്രതിനിധികൾ അവഗണിച്ച ജനങ്ങളുട അടിസ്ഥാനവിഷയങ്ങളിൽ പരിഹാരം നിർദ്ദേശിക പ്രായോഗിക പദ്ധതികളാണ് ഇന്നലെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ പ്രകാശനം ചെയത് വികസനരേഖയിലുള്ളത്. ആചാര്യ നരേന്ദ്രഭൂഷണിന്റെ പത്നി കമലാ നരേന്ദ്രഭൂഷൺ മാർഗരേഖ ഏറ്റുവാങ്ങി.

മണ്ണിനും പ്രകൃതിക്കും വേണ്ടി നിരവധി പദ്ധതികൾ വികസന രേഖ മുന്നോട്ടുവെക്കുന്നു. സ്വാഭാവിക കുളങ്ങളും ചാലുകളും അക്കമിട്ട് സംരക്ഷിക്കാനുള്ള കർമ്മപദ്ധതിയാണ് പ്രധാനം. പുലിയൂർ താമരച്ചാൽ, തുലാക്കുഴിച്ചാൽ, ബുധനൂർ കണ്ണൻകാവിൽ ചാൽ, കിഴക്കുംചേരി ക്ഷേത്രക്കുളം, കൃഷ്ണൻനട ക്ഷേത്രക്കുളം, പുതുശ്ശേരിക്കുഴിച്ചാൽ, ആലാ പൂമലച്ചാൽ, വെകുളംചാൽ, കോടൻചിറ കുരണ്ടിച്ചാൽ, ചെറിയനാട് പുലിമത്ത്ചാൽ, എണ്ണയ്ക്കാട് കടുവിനാൽ ചാൽ, മാാർ തന്മടിക്കുളംചാൽ, കുളഞ്ഞിക്കാരാഴ്മ വലിയകുളങ്ങരച്ചാൽ, വെൺമണി കുതിരവട്ടം-പല്ലോന്നി ചാലുകൾ, ചെറുവല്ലൂർ പഴഞ്ചിറച്ചാൽ എന്നിവയെല്ലാം സംരക്ഷിക്കും, ഉത്തരപ്പള്ളിയാറ്, ചിറ്റാർ (ഇല്ലിമല-മൂഴിക്കൽതോട്), അച്ചൻകോവിലാറിന്റെ ശക്തികുളങ്ങര-ആച്ചാങ്കര കൈവഴികൾ പോളയും ചെളിയും നീക്കി പുനരുദ്ധരിക്കും. ജലലഭ്യതാ മാപ്പിന് അനുസരിച്ച് ഭാവി ജലവിതരണപദ്ധതികൾ രൂപപ്പെടുത്തും. ചെന്നിത്തല-തൃപ്പെരുന്തുറ ഭാഗത്തെ രൂക്ഷജലദൗർല്ലഭ്യം പരിഹരിക്കാൻ വാട്ടർടാങ്കും പൈപ്പ്ലൈനും പുനരുദ്ധരിക്കും തുടങ്ങിയവയാണ് പദ്ധതികൾ.

കൃഷിയും കാർഷികവ്യവസായങ്ങളും: മുഴുവൻ കൃഷിഭൂമിയിലും ജലമെത്തിക്കാനുള്ള പ്രധാന്മന്ത്രി കൃഷി സിഞ്ചായി യോജന നടപ്പാക്കും. സർക്കാർ പുറമ്പോക്കുകളിൽ മുളയുടെ വ്യാവസായിക ഉത്പാദനത്തിന് വഴിയൊരുക്കും, കാർഷികവ്യവസായ പരിശീലനകേന്ദ്രം സ്ഥാപിക്കും. പ്രാദേശിക കാർഷികകൂട്ടായ്മകൾ രൂപീകരിച്ച് ചെറിയനാട് പാമ്പനം പുഞ്ച, മാമ്പ്രപാടം, അപ്പർകുട്ടനാടൻപുഞ്ചകൾ എന്നിവയിലെല്ലാം നെൽകൃഷി ആരംഭിക്കും. ഇടനാട് മൈനർ ഇറിഗേഷൻ പദ്ധതി നടപ്പാക്കും.

തൊഴിലും ജീവനോപാധികളും: വിശ്വകർമ്മ സമുദായത്തിന്റെ സമഗ്രവികസനത്തിനായി സൊസൈറ്റിയും അതിന്റെ ഉപവിഭാഗമായി കരകൗശലവസ്തുക്കളുടെയും ഗൃഹോപയോഗസാധനങ്ങളുടെയും ഉത്പാദന--വിതരണ യൂണിറ്റും രൂപപ്പെടുത്തും. പുന്തല-ചെറിയനാടു-കല്ലിശ്ശേരി മേഖലകളിലെ പരമ്പരാഗത മപാത്രനിർമ്മാണ തൊഴിലാളികൾക്കായി കുംഭാര ക്ഷേമ സൊസൈറ്റി. വിഗ്രഹനിർമ്മാണ-ഓട് നിർമ്മാണതൊഴിലാളികളുടെ സൊസൈറ്റി, മുദ്രായോജന തൊഴിൽ വായ്പാപദ്ധതിയുപയോഗിച്ച് മണ്ഡലത്തിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം. ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദരിദ്രർക്കായി കേന്ദ്രസർക്കാരിന്റെ മാനസ് പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് പ്രവർത്തനങ്ങൾ.

സ്മാർട്ട് ചെങ്ങന്നൂർ: നഗരമാലിന്യങ്ങൾ വളവും മറ്റുമാക്കുന്നതിന് മാലിന്യസംസ്‌കരണ പ്ലാന്റ്. നദീതട മാലിന്യസംസ്‌കരണപ്ലാന്റ്, നാഗരിക ടോയ്ലറ്റ് നിർമ്മാണ പദ്ധതി. ഫിൽട്ടർ പ്ലാന്റ്, സമ്പൂർണ്ണ സോളാർ വൈദ്യുതീനിഷ്ഠ നഗരസഭയാക്കാൻ സോളാർ പ്ലസ്റ്റ്, പമ്പാതീരത്ത് നഗരാതിർത്തിയിൽ സായന്തന പാർക്ക്, പൊതുശ്മശാനം, ചെങ്ങൂന്നൂർ ബസ്സ്റ്റേഷനെ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസായി പുനർനവീകരിക്കും. ബൈപാസ് നിർമ്മിക്കും, ശബരിമല തീർത്ഥാടകർക്ക് അത്യാധുനിക ഇന്റർനെറ്റ് സൗകര്യങ്ങൾവരെയുള്ള വിശ്രമകേന്ദ്രങ്ങൾ, ആധുനിക മാർക്കറ്റ്, ടൗൺഹാൾ, പാർക്കുകൾ എന്നിവയടങ്ങു പ്രത്യേക മാന്നാർ-തിരുവൻവണ്ടൂർ-ചെന്നിത്തല റൂർബൻ ക്ലസ്റ്റർ പ്രോജക്ട്.

ആരോഗ്യപരിപാലനം: പിഎച്ച്സികളെല്ലാം പുനരുദ്ധരിച്ച് ഗ്രാമീണജനതാ ഹോസ്പിറ്റിലാക്കി ഉയർത്താൻ ജനകീയ പിഎച്ച്സി വികസനസമിതി, വെൺമണി, മാന്നാർ, പാണ്ടനാട് പിഎച്ച്സികളിൽ സ്പെഷ്യാലിറ്റി സംവിധാനങ്ങൾ, ചെങ്ങന്നൂർ സർക്കാർ ആശുപത്രിയിൽ രക്തബാങ്ക്, ക്യാൻസർ ഇൻസ്പെക്ഷൻ സെന്റർ, സ്വാവലംബൻ ആരോഗ്യ ഇൻഷ്വറൻസ്, സുകന്യ ഭാരത് അഭിയാൻ പദ്ധതികൾ, യോഗാ പഠനകേന്ദ്രം, ആയുർവേദ ആശുപത്രിക്ക് സ്ഥിരംസംവിധാനം. ഗവ. ആശുപത്രികളിൽ ഡയാലിസിസ് സെന്ററുകൾ.

വിദ്യാഭ്യാസം/സാങ്കേതികവിദ്യ: തെരഞ്ഞെടുത്ത 50 സ്‌കൂളുകളിൽ അടൽ ഇന്നൊവേഷൻ പദ്ധതിയിൽ നൈപുണീ വികസന സംരംഭങ്ങൾ. പട്ടികജാതി/വർഗവിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് പദ്ധതികൾ. സുകന്യാ സമൃദ്ധിപദ്ധതി'എല്ലാ വിദ്യാർത്ഥിനികൾക്കും, പാവപ്പെ' വിദ്യാർത്ഥിനികൾക്കുള്ള ഏകബാലികാ സ്‌കോളർഷിപ്പ് - പ്രഗതി സ്‌കോളർഷിപ്പ് പദ്ധതികൾ, അഡീഷണൽ സ്‌കിൽസ് അക്വിസിഷൻ പ്രോഗ്രാമുകൾ, അങ്കണവാടികൾക്കായി'സ്മാർട്ട് കിഡ് പദ്ധതി, പൂമലച്ചാൽ എക്കോ ടൂറിസത്തിൽ കയാക്കിങ്ങും, നിന്തൽ പരിശീലന കേന്ദ്രവും, ടെക്നോപാർക്ക് മോഡലിൽ ചെങ്ങന്നൂർ ടെക്നോ സോൺ ആരംഭിക്കും, ചെങ്ങന്നൂർ ഇ-ലൈബ്രറി മൂവ്മെന്റിനായി താലൂക്ക് ലൈബ്രറി നവീകരിക്കുകയും വികസിപ്പിക്കുകയും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്യും

ഗതാഗതം: വഴുവാടിക്കടവ് പാലം പൂർത്തിയാക്കി ആ പാതയെ മേജർ ഡിസ്ട്രിക്ട് റോഡായി പ്രഖ്യാപിക്കും, നെൽപ്പുരക്കടവ് പാലം വീതികൂട്ടി പണിഞ്ഞ് പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിക്കും. തൂമ്പിനാൽക്കടവ് പാലം പൂർത്തിയാക്കും, കുരട്ടിക്കാട് പാലം പണിതീർത്ത് പരുമലപ്പള്ളി തീർത്ഥാടനം സുഗമമാക്കും, മഠത്തുംപടി മുതൽ റയിൽവേ ഓവർബ്രിഡ്ജു സമാന്തരറോഡ്, ചെന്നിത്തല പള്ളിയോടം കടന്നുപോകുന്ന പരമ്പരാഗത ജലമാർഗത്തിലെ തടസ്സങ്ങൾ നീക്കും. ഹരിപ്പാട്-ഇലഞ്ഞിമേൽറോഡ് വീതികൂട്ടും. ചെങ്ങന്നൂർ-ബുധനൂർ-പാണ്ടനാട് സർക്കുലർ, വെൺമണി - ചെങ്ങന്നൂർ സർവീസുകൾ വർദ്ധിപ്പിക്കും, എണ്ണയ്ക്കാട്-ബുധനൂർ-പെരിങ്ങിലിപ്പുറം ബസ് സർവീസുകൾ, മാന്നാർ പാവുക്കര-വള്ളക്കാലി പ്രദേശത്തേക്ക് ബസ് സർവീസുകൾ.

പട്ടികജാതി, വർഗവികസനം: എല്ലാവർക്കും വീട് നിർമ്മിക്കാ്ൻ എല്ലാ പട്ടികജാതി സാമുദായികസംഘടനകളും എംഎ‍ൽഎയുടെ നേതൃത്വത്തിൽ ഒന്നിക്കുന്ന വേദി, നിർദ്ധനകന്യകകളുടെ വിവാഹത്തിന് മംഗല്യനിധി, കരിയർ ഗൈഡൻസ് - തൊഴിൽപരിശീലന കളരികൾ, നാഷണൽ സ്‌കിൽ ഡവലപ്മെന്റ് കോർപ്പറേഷൻ, സ്‌കിൽ ഡവലപ്മെന്റ് ഫണ്ടുകൾ, ഒപ്പം ദളിത് വിദ്യാർത്ഥികൾക്ക് പുതിയ സ്‌കോളർഷിപ്പ് പദ്ധതി.

ടൂറിസം, കായികം: കല്ലിശ്ശേരി മുതൽ കുട്ടനാട് വരെ സീ കുട്ടനാട് ജലയാത്രാപദ്ധതി, പഞ്ചായത്തു തലത്തിൽ പാർക്കുകൾ, പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ, എരമത്തൂർ മുസ്ലിംപള്ളി, ചെങ്ങന്നൂർ ഓർത്തഡോക്സ് പള്ളി തുടങ്ങിയ പ്രാചീന ആരാധനാ കേന്ദ്രങ്ങൾ ഉൾപ്പെടുത്തി സ്വദേശി ദർശൻ സർക്യൂട്ട്, ഗ്രാമീണ സ്പോർട്സ് കൗൺസിലുകൾ, തെരഞ്ഞെടുത്ത അഞ്ച് പഞ്ചായത്തുകളിലെങ്കിലും 200/400മീ. ട്രാക്കുകൾ, എൻഡിഎ കോച്ചിങ് സെന്റർ, ദേശീയ നിലവാരമുള്ള രണ്ട് നീന്തൽപരിശീലനക്ലബ്ബുകൾ.

സ്ത്രീജീവിതവികസനം: സ്ത്രീശാക്തീകരണ കർമ്മസമിതി, സ്ത്രീസൗഹാർദ്ദ ശൗചാലയങ്ങൾ, ലൈംഗികപീഡന-ലിംഗവിവേചന-ഗാർഹികപീഡനനിരോധന നിയമങ്ങൾ, സോഷ്യൽമീഡിയ നിയമങ്ങൾ എന്നിവയിൽ ബോധവൽക്കരണപ്രചാരണയജ്ഞങ്ങൾ, ബുധനൂരിലെ വനിതാ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് സൊസൈറ്റി,

വികസനരേഖയ്ക്കുള്ളിൽ

എന്നും കുടിവെള്ളത്തിനായി നീർക്കുടം പദ്ധതി,

സമ്പൂർണ്ണ കൃഷിഭൂമി മാപ്പും കാർഷിക കലണ്ടറും,

ഓരോ കർഷകനും സോയിൽ ഹെൽത്ത് കാർഡ്,

തൊഴിലിനും ഭക്ഷണത്തിനുമായി ഭക്ഷ്യസംസ്‌കരണപാർക്ക്,

ഇരുപ്പൂകൃഷിക്കായി മാന്നാർ-മുക്കം ബണ്ട്,

കർഷകരക്ഷയ്ക്ക് ചെങ്ങന്നൂർ അഗ്രോസർവീസസ് ആൻഡ് ഇൻഫർമേഷൻ സെന്റർ,

തൊഴിൽവിപ്ലവത്തിന് ചെങ്ങന്നൂർ ലേബർഫോഴ്സ് സൊസൈറ്റി,

എല്ലാവർഷവും നാഷണൽ കരിയർ സർവീസ് പ്രോജക്ടുമായി ബന്ധിപ്പിച്ച് മെഗാ തൊഴിൽദാനമേളകൾ,

നഗരവികസനത്തിന് സ്മാർട്ട് ചെങ്ങന്നൂർ മിഷൻ,

മഹിളാ-ഇ-ഹാഥ്'പദ്ധതിയിൽ വനിതാ തൊഴിൽപദ്ധതി, ജോർജ് ജോസഫ് സ്മാരക ടൗൺഹാൾ,

മാന്നാർ ടൗൺഷിപ്പ് പ്രോജക്ട്,

പിഎച്ച്സി വികസനസമിതി,

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 2022 ഓടെ എല്ലാവർക്കും വീട്,

സ്‌കൂൾ സ്പോർട്സ് മിഷൻ,

വിദ്യാഭ്യാസ വിവര ദാനകേന്ദ്രം,

ബുധനൂരിൽ ഗവ. ആർട്സ് ആൻഡ് കൊമേഴ്സ് കോളജ്,

ചെങ്ങന്നൂർ ആദി സ്മാരക ഫോക്ലോർ മ്യൂസിയം,

ഇട്ടിത്തൊമ്മൻ കത്തനാർ സ്മാരക ക്രൈസ്തവപഠനകേന്ദ്രം,

ചെറിയനാട് റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് - റെയിൽ - നീർ കുടിവെള്ള പദ്ധതി,

സ്വദേശി ദർശൻ-ആദ്ധ്യാത്മികകേന്ദ്രം,

പൂമലച്ചാൽ - കുതിരവട്ടം ചിറ എക്കോ ടൂറിസം പദ്ധതി,

ചെങ്ങന്നൂർ ഐടിഐയിൽ കൗശൽ വികാസ് സെന്റർ, പ്രവാസികൾക്കായി സംരംഭപരിശീലന കേന്ദ്രം,

മുനിസിപ്പൽ സ്റ്റേഡിയം, റോഡുകളുടെ വികസനം,

പള്ളിയോടങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക ഫണ്ട്, വരട്ടാർ പദ്ധതി വിണ്ടെടുക്കൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP