Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിപ്പാ രോഗബാധക്കെതിരെ പ്രതികരിച്ച് കേസിൽപെട്ടതോടെ മാപ്പു പറഞ്ഞ് മോഹനൻ വൈദ്യർ; വവ്വാൽ കടിച്ച ഫലങ്ങൾ കഴിച്ചത് ജനങ്ങളുടെ ഭീതിമാറ്റാൻ; താൻ പറഞ്ഞ കാര്യങ്ങൾ ആളുകൾ തെറ്റിദ്ധരിച്ചു; തന്റെ വായിൽ നിന്ന് എന്തെങ്കിലും വീണുപോയിട്ടുണ്ടെങ്കിൽ അതിന് സർക്കാരിനോടും ആരോഗ്യ വകുപ്പിനോടും ക്ഷമ ചോദിക്കുന്നു; മാപ്പ് പറച്ചിൽ വൈറലായതോടെ വീഡിയോ പിൻവലിച്ചു; മോഹനൻ വൈദ്യരെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയയും

നിപ്പാ രോഗബാധക്കെതിരെ പ്രതികരിച്ച് കേസിൽപെട്ടതോടെ മാപ്പു പറഞ്ഞ് മോഹനൻ വൈദ്യർ; വവ്വാൽ കടിച്ച ഫലങ്ങൾ കഴിച്ചത് ജനങ്ങളുടെ ഭീതിമാറ്റാൻ; താൻ പറഞ്ഞ കാര്യങ്ങൾ ആളുകൾ തെറ്റിദ്ധരിച്ചു; തന്റെ വായിൽ നിന്ന് എന്തെങ്കിലും വീണുപോയിട്ടുണ്ടെങ്കിൽ അതിന് സർക്കാരിനോടും ആരോഗ്യ വകുപ്പിനോടും ക്ഷമ ചോദിക്കുന്നു; മാപ്പ് പറച്ചിൽ വൈറലായതോടെ വീഡിയോ പിൻവലിച്ചു; മോഹനൻ വൈദ്യരെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയയും

കെ വി നിരഞ്ജൻ

കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ മറവിൽ വ്യാജപ്രചാരണം നടത്തിയതിന് പൊലീസ് കേസ് എടുത്തതോടെ മാപ്പു പറഞ്ഞ് മോഹനൻ വൈദ്യർ രംഗത്ത്. പ്രശ്‌നം തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്നും തന്റെ വായിൽ നിന്ന് എന്തെങ്കിലും വീണുപോയിട്ടുണ്ടെങ്കിൽ അതിന് സർക്കാരിനോടും ആരോഗ്യ വകുപ്പിനോടും ക്ഷമ ചോദിക്കുന്നുവെന്നും പറയുന്ന വീഡിയോയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെയും പുകഴ്‌ത്തുന്നുമുണ്ട്.എന്നാൽ മാപ്പുപറയൽ വ്യാപകമായ ഷെയർ ചെയ്യപ്പെടുകയും ട്രോളന്മാർ ആയുധമാക്കുകയും ചെയ്തതോടെ അത് പിൻവലിച്ചിരിക്കയാണ്.

സംസ്ഥാന സർക്കാരിനെ പുകഴ്‌ത്തിയാണ് മോഹനൻ വൈദ്യർ വീഡിയോ ആരംഭിക്കുന്നത് . പിണറായി സർക്കാർ പാരമ്പര്യ വൈദ്യത്തെ അത്രയധികം സപ്പോർട്ട് ചെയ്യുന്ന സർക്കാർ ആണെന്നും പാരമ്പര്യ വൈദ്യന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് എൽ.ഡി.എഫ് സർക്കാരിന്റെ നയം എന്ന് ശെലെജ ടീച്ചർ പ്രസ്താവന ഇറക്കിയെന്നും മോഹനൻ വൈദ്യർ പറയുന്നു.താൻ പറഞ്ഞ കാര്യങ്ങൾ ആളുകൾ തെറ്റിദ്ധരിക്കുകയായിരുന്നു. താൻ ഉദ്ദശേിച്ചത് ഇതല്ല. താൻ മന്ത്രിസഭക്കോ, ആരോഗ്യവകുപ്പിനോ, രാഷ്ട്രീയത്തിനോ മതത്തിനും ഒന്നും എതിരല്ല.

അലോപ്പതിയിൽ ഈ രോഗത്തിന് മരുന്നില്ലന്നെ് അവർ തന്നെ കൃത്യമായി പറയുന്നുണ്ട്. മറ്റ് വൈദ്യശാസ്ത്രങ്ങളിൽ മരുന്നുണ്ട് എന്ന് പറയുന്നു. അതുകൊണ്ടാണ്, എല്ലാവരേയും ചേർത്ത് യോഗം വിളിക്കാൻ ഞാൻ പറഞ്ഞത്. അല്ലാതെ, ആരേയും അവഹേളിക്കാനോ ആക്ഷേപിക്കാനോ അല്ലന്നെും നമ്മുടെ ലക്ഷ്യം പൊതുജനങ്ങളുടെ ആരോഗ്യം ആണ്. അതിനെ എങ്ങനെയെങ്കിലും സംരക്ഷിക്കുകയാണ് വേണ്ടത്. അവരുടെ ഭയം ഉന്മൂലനം ചെയ്യം എന്നേ ഞാൻ പറഞ്ഞുള്ളൂ. നല്ലത് ചെയ്യന്നതിന്റെ കൂടെ എപ്പോഴും ഉണ്ടാവും- മോഹനൻ വൈദ്യർ പറഞ്ഞു.

ആളുകളുടെ തെറ്റിദ്ധാരണ മാറ്റാൻ വേണ്ടി ആണ് താൻ വവ്വാലുകൾ കടിച്ച ഫലങ്ങൾ തിന്നുന വീഡിയോ പുറത്തുവിട്ടത്. ഇതുവരെ രോഗം പടർന്നത് എങ്ങനെ എന്നതിന്റെ റിപ്പോർട്ട് പോലും വന്നിട്ടില്ലന്നെും ഭീകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കാതിരിക്കാൻ വേണ്ടിയാണ് താൻ അങ്ങിനെ പറഞ്ഞതെന്നും മോഹനൻ വൈദ്യർ പറയുന്നുണ്ട്. താൻ പറഞ്ഞതിൽ എന്തങ്കെിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനും, തന്റെ വായിൽ നിന്ന് എന്തങ്കെിലും വീണുപോയിട്ടുണ്ടെങ്കിൽ അതിനും സർക്കാരിനോടും ആരോഗ്യ വകുപ്പിനോടും ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

നേരത്തെ പേരാമ്പ്ര മേഖലയിൽ നിന്നും ശേഖരിച്ച വവ്വാൽ കഴിച്ച പഴങ്ങളുടെ ബാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട് പഴങ്ങൾ തിന്നുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ട് മോഹനൻ വൈദ്യർ രംഗത്തുവന്നിരുന്നു.വവ്വാലും മറ്റും കടിച്ച പഴങ്ങൾ കഴിക്കരുതെന്ന് ആരോഗ്യപ്രവർത്തകർ ശക്തമായ നിർദ്ദേശം നൽകി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് മോഹനൻ വൈദ്യർ ഇത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

'ഈ പറയുന്ന നിപ വൈറസ് പേര് കേട്ട് പൊതുസമൂഹം ഭയക്കുന്നു ഞാൻ ഈ വവ്വാൽ ചപ്പിയ ബാക്കിയാണ് നിങ്ങളെ തിന്നു കാണിക്കുന്നത്. ഈ വൈറസ് ഉണ്ടെങ്കിൽ ഇന്ന് ഞാൻ മരിക്കണം. ' എന്നു പറഞ്ഞുകൊണ്ടാണ് മോഹനൻ വൈദ്യർ വീഡിയോ പ്രചരിപ്പിച്ചത്.ഇതോടെയാണ് മോഹനൻ വൈദ്യർക്കെതിരെ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തത്. ഇതേരീതിയിൽ പ്രചാരണം നടത്തിയതിന് പ്രകൃതി ചികിൽസകൻ ഡോ.ജേക്കബ് വടക്കൻചേരിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.നിപ്പാ വൈറസ് എന്നൊരു സാധനം തന്നെ ഇല്‌ളെന്നും എല്ലാം അലോപ്പതി മരുന്നുകളുടെ പാർശ്വഫലങ്ങളുമാണെന്നാണ് വടക്കൻചേരി തട്ടിവിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP