Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ത്രിപുര മുഖ്യമന്ത്രി ബിപ്ലവദേവിന് സുരക്ഷയൊരുക്കാൻ എത്തിയ പൊലീസുകാരന് പാമ്പു കടിയേറ്റു; ഹോട്ടലിലെ ക്ലോക്ക് റൂമിൽ വെച്ച് വിഷ പാമ്പിന്റെ കടിയേറ്റ പൊലീസുകാരനെ ആശുപത്രിയിലാക്കി

ത്രിപുര മുഖ്യമന്ത്രി ബിപ്ലവദേവിന് സുരക്ഷയൊരുക്കാൻ എത്തിയ പൊലീസുകാരന് പാമ്പു കടിയേറ്റു; ഹോട്ടലിലെ ക്ലോക്ക് റൂമിൽ വെച്ച് വിഷ പാമ്പിന്റെ കടിയേറ്റ പൊലീസുകാരനെ ആശുപത്രിയിലാക്കി

നെടുമ്പാശേരി: കേരള സന്ദർശനത്തിനെത്തിയ ത്രിപുര മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ എത്തിയ പൊലീസുകാരന് പാമ്പു കടിയേറ്റു. ഹോട്ടലിലെ ക്ലോക്ക് റൂമിൽ വിശ്രമിക്കുമ്പോഴാണ് പൊലീസുകാരനെ അണലി വർഗത്തിൽപ്പെട്ട വിഷ പാമ്പു കടിച്ചത്. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

കളമശേരി എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ റോജിൻ ജിംസൺ (38) ആണ് പാമ്പുകടിയേറ്റത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തുള്ള ഹോട്ടലിൽ വെച്ച് ഇന്നലെ പുലർച്ചെയാണ് പൊലീസുകാരന് പാമ്പു കടിയേറ്റത്. ഇയാൾ ഇപ്പോൾ അങ്കമാലി എൽഎഫ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് ത്രിപുര മുഖ്യമന്ത്രി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിൽ എത്തിയത്. മറ്റ് ആറു പേരോടൊപ്പം റോജിൻ ഹോട്ടലിലെ റിസപ്ഷനു സമീപത്തെ ക്ലോക്ക്‌റൂമിൽ വിശ്രമിക്കുമ്പോഴാണു പാമ്പുകടിയേറ്റത്. ഉടനെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ക്ലോക്ക് റൂമിൽ നടത്തിയ പരിശോധനയിൽ അണലി വർഗത്തിൽ പെട്ട ഒരടി നീളമുള്ള പാമ്പിൻ കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു. ഇതിനെ പൊലീസുകാർ കൊന്ന ശേഷം ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

റോജിന്റെ ആരോഗ്യനിലയിൽ ആശങ്കയില്ലെങ്കിലും ഇയാൾ 24 മണിക്കൂർ നിരീക്ഷണത്തിലാണ്. പരിശോധനയിൽ ഇത് ഉൾക്കാടുകളിൽ കണ്ടുവരുന്ന ഒരിനം അണലിയാണെന്നു പറയുന്നു. ക്ലോക്ക്‌റൂമിൽ ഇരുന്ന മറ്റു ബാഗുകൾ വഴിയെങ്ങാനും പാമ്പ് ഇവിടെയെത്തിയിരിക്കാമെന്നാണ് നിഗമനം. കേരളത്തിലെത്തിയ സഞ്ചാരികളിലാരെങ്കിലും കാടു സന്ദർശിച്ചപ്പോൾ ബാഗിനകത്തു കയറിപ്പറ്റുകയും പിന്നീടു ബാഗ് ക്ലോക്ക്‌റൂമിൽ വച്ചപ്പോൾ പാമ്പു പുറത്തിറങ്ങിയതുമാകാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP