Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായി സർക്കാറിന്റ ഭരണം മോശമാണെന്ന് 40 ശതമാനം പേർ പറയുമ്പോൾ അനുകൂലിച്ചത് 34 ശതമാനം; മോദിയുടെ കേന്ദ്ര ഭരണം മോശമെന്ന് 49 ശതമാനം പറഞ്ഞപ്പോൾ അനുകൂലിച്ചത് 29 ശതമാനം മാത്രം; 82 ശതമാനം പേർക്ക് മുൻ എംഎൽഎ രാമചന്ദ്രൻ നായർ പ്രിയങ്കരൻ; രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന പ്രതിപക്ഷം മോശമെന്ന് 51 ശതമാനം പേർ: മറുനാടൻ സർവേഫലം വിലയിരുത്തുമ്പോൾ

പിണറായി സർക്കാറിന്റ ഭരണം മോശമാണെന്ന് 40 ശതമാനം പേർ പറയുമ്പോൾ അനുകൂലിച്ചത് 34 ശതമാനം; മോദിയുടെ കേന്ദ്ര ഭരണം മോശമെന്ന് 49 ശതമാനം പറഞ്ഞപ്പോൾ അനുകൂലിച്ചത് 29 ശതമാനം മാത്രം; 82 ശതമാനം പേർക്ക് മുൻ എംഎൽഎ രാമചന്ദ്രൻ നായർ പ്രിയങ്കരൻ; രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന പ്രതിപക്ഷം മോശമെന്ന് 51 ശതമാനം പേർ: മറുനാടൻ സർവേഫലം വിലയിരുത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കുമോ? പിണറായി സർക്കാറിനെതിരെ കടുത്ത വിമർശനങ്ങൾ നേരിട്ട കാലത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് ഈ സന്ദർഭത്തിൽ എൽഡിഎഫ് വിജയം നേടിയാൽ അത് പിണറായിയുടെ നേട്ടമായി ഒരു പക്ഷേ, ഭരണത്തുടർച്ചയുടെ നേട്ടമായും വിലയിരുത്തപ്പെട്ടേക്കാം. മറിച്ച് കോൺഗ്രസ് വിജയിച്ചാൽ നിയമസഭയിലെ അംഗബലം ഒന്നുകൂടി വർദ്ധിപ്പിക്കുകയും അതുവഴി പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകുകയും ചെയ്യും. ചെങ്ങന്നൂരിന്റെ മനസ് എങ്ങോട്ടാണ് എന്ന തിരിച്ചറിയാൻ മറുനാടൻ നടത്തിയ സർവേയിൽ വിവിധ കാര്യങ്ങളാണ് വ്യക്തമായത്.

ചെങ്ങന്നൂരിൽ കഴിഞ്ഞവർഷത്തെ അതേ നില തന്നെ മുന്നണികൾ തുടരുമെന്നാണ് മറുനാടൻ സർവേ ഫലം തെളിയിക്കുന്നത്. എൽഡിഎഫ് ഒന്നാമതും നേരിയ മാർജിന്റെ വ്യത്യാസത്തിൽ രണ്ടാംസ്ഥാനത്ത് യുഡിഎഫും കഴിഞ്ഞ തവണത്തേക്കാൾ വോട്ടിൽ കുറവു വന്ന് ബിജെപി മൂന്നാംസ്ഥാനത്തുമെത്തുമെന്നാണ് സർവേഫലം. മറുനാടൻ സർവേയിൽ ഉൾപ്പെടുത്തിയ ചോദ്യങ്ങളിൽ സുപ്രധാനമായ ചില ചോദ്യങ്ങളും ഉയർത്തിക്കാട്ടിയിരുന്നു. സംസ്ഥാന സർക്കാറിന്റെയും കേന്ദ്രത്തിന്റെയും സർക്കാറുകളെ എങ്ങനെ വിലയിരുത്തുന്നു എന്നതായിരുന്നു ചോദ്യം. ഇത് കൂടാതെ അന്തരിച്ച മുൻ എംഎൽഎ രാമചന്ദ്രൻ നായരുടെ പ്രവർത്തനങ്ങളും പ്രതിപക്ഷത്തിന്റെ പ്രവർത്തനം എങ്ങനെ എന്നുമുള്ള ചോദ്യം ഉന്നയിച്ചിരുന്നു.

ഇതൽ സംസ്ഥാന സർക്കാരിന്റെ ഭരണം മോശമാണെന്ന അഭിപ്രായമാണ് ലഭിച്ചത്. 40 ശതമാനം പേർ മോശമെന്ന അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 34 ശതമാനം മികച്ചതാണെന്ന അഭിപ്രായം രേഖപ്പെടുത്തി. ഇതു കൂടാതെ അഭിപ്രായമില്ലെന്ന് പറഞ്ഞത് 26 ശതമാനം പേരാണ്. മികച്ചതെന്ന് 34 ശതമാനം പേരാണ് അഭിപ്രായപ്പെടുത്തിയത് എന്നതു കൊണ്ടു തന്നെ ഭരണ വിരുദ്ധ വികാരം ഇവിടെ നിലനിൽക്കുന്നുണ്ടെന്ന നിഗമനത്തിൽ എത്തിച്ചേരേണ്ടി വരും. ഭരണ വിരുദ്ധ വികാരം ജനിപ്പിക്കാൻ കാരണം പല ഘടകങ്ങൾ ആകുകയുമാകാം. മുഖ്യമന്ത്രിയുടെ ശരീരഭാഷ മുതൽ പൊലീസ് കസ്റ്റഡി മരണം വരെ ചെങ്ങന്നൂരിൽ ചർച്ചയാകുമെന്നത് ഉറപ്പാണ്.

ത്രികോണ പോരാട്ടമാണ് മണ്ഡത്തിൽ നടക്കുന്നതെന്നതിനാൽ ബിജെപി സ്ഥാനാർത്ഥി ശ്രീധരൻ പിള്ളയ്ക്ക് കിട്ടുന്ന വോട്ട് കേന്ദ്രസർക്കാറിനുള്ള വിലയിരുത്തൽ കൂടിയാകും. പെട്രോൾ വിലവർദ്ധനവ് അടക്കമുള്ള കാര്യങ്ങളിൽ പൊതുജന വികാരം കേന്ദ്രസർക്കാറിനെതിരാണ്. അതുകൊണ്ടു തന്നെ മോദി സർക്കാറിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യവും ഉയർത്തുകയുണ്ടായി. ഇക്കാര്യത്തിൽ കേരളത്തിൽ ശക്തമായ കേന്ദ്രവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നതിന്റെ തെളിവ് സർവേയിൽ പ്രകടമായി. സർവേയിൽ പങ്കെടുത്തവരിൽ 49 ശതമാനം പേരും മോദി ഭരണം മോശമാണെന്ന് അഭിപ്രായം രേഖപ്പെടുത്തി. 29 ശതമാനം പേർ മികച്ച ഭരണമാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ 22 ശതമാനം ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്താതെ പോയി.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മുൻ എംഎൽഎക്ക് അനുകൂലമായ സഹതാപ തരംഗം ഉണ്ടാകുമോ എന്നതും നിർണായക ഘടകമാണ്. രാമചന്ദ്രൻ നായർക്ക് മണ്ഡലത്തിലെ ജനങ്ങളുമായി അടുത്ത സമ്പർക്കം ഉണ്ടായിരുന്നു. അദ്ദേഹത്തിന് ലഭിച്ച വ്യക്തിഗത വോട്ടുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥിന് തിരിച്ചടിയായ കാര്യം. അതുകൊണ്ട് രാമചന്ദ്രൻ നായർക്ക് അനുകൂലയ വികാരം സജി ചെറിയാന് ഗുണകരമാകുമോ എന്നചോദ്യം ഉന്നയിച്ചത്. ഇക്കാര്യത്തിൽ മുൻ എംഎൽഎയെ കുറിച്ച് എല്ലാവർക്കും പറയാനുണ്ടായിരുന്നത് നല്ലത് മാത്രമാണ്. സർവേയിൽ പങ്കെടുത്ത 82 ശതമാനം പേരും രാമചന്ദ്രൻ നായർ എന്ന എംഎൽഎയുടെ പ്രവർത്തനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. മോശമാണെന്ന് അഭിപ്രായം പറഞ്ഞത് വെറും 4 ശതമാനം മാത്രമാണ്. 14 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.

അതേസമയം ഭരണപക്ഷത്ത എന്നപോലെ പ്രതിപക്ഷത്തെയും വിലയിരുത്തുന്ന തിരഞ്ഞെുപ്പാണിത്. മറുനാടൻ സർവേയിൽ പ്രതിപക്ഷത്തിന്റെ പ്രവർത്തനം വളരെ മോശമാണെന്ന അഭിപ്രായമാണ് ശക്തമായി ഉയരുന്നത്. 51 ശതമാനം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം മോശമാണെന്ന് കുറ്റപ്പെടുത്തി. അതേസമയം 20 ശതമാനം പേർ മികച്ചതെന്നും അഭിപ്രായപ്പെട്ടു. അഭിപ്രായമില്ലെന്ന് പറഞ്ഞത്. 29 ശതമാനം പേരാണ്. ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചാൽ അത് പ്രതിപക്ഷത്തിന് വരും നാളുകളിൽ നേട്ടമുണ്ടാക്കാൻ അവസരം ഒരുക്കുന്നതാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP