Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജസ്ഥാനിൽ ബിജെപി നേരിടുന്നത് നാണം കെട്ട തോൽവി; മധ്യപ്രദേശിലും അമിത്ഷായുടെ നമ്പറുകൾ ഏൽക്കുകയില്ല; ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് എബിപി-സിഎസ്ഡിഎസ് സർവേ; രാജസ്ഥാനിൽ എത്ര ശ്രമിച്ചാലും രക്ഷിക്കാനാകില്ലെന്ന് നിഗമനം

രാജസ്ഥാനിൽ ബിജെപി നേരിടുന്നത് നാണം കെട്ട തോൽവി; മധ്യപ്രദേശിലും അമിത്ഷായുടെ നമ്പറുകൾ ഏൽക്കുകയില്ല; ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് എബിപി-സിഎസ്ഡിഎസ് സർവേ; രാജസ്ഥാനിൽ എത്ര ശ്രമിച്ചാലും രക്ഷിക്കാനാകില്ലെന്ന് നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

ർണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ തിരിച്ചടി ബിജെപിയുടെ തോൽവികളുടെ ആരംഭം മാത്രമാണെന്നും ഇനി വരാനിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളോടെ ബിജെപി പരാജയത്തിന്റെ രുചിയറിയുന്നത് തുടരുമെന്നും ഏറ്റവും പുതിയ സിഎസ്ഡിഎസ്-ലോക്നീതി മൂഡ് ഓഫ് ദി നാഷൻ സർവേയിലൂടെ കണ്ടെത്തിയിരിക്കുന്നു.ഇത് പ്രകാരം രാജസ്ഥാനിൽ ബിജെപിയെ കാത്തിരിക്കുന്നത് നേരിടുന്നത് നാണം കെട്ട തോൽവിയാണ്. ഇതിന് പുറമെ മധ്യപ്രദേശിലും അമിത്ഷായുടെ നമ്പറുകൾ ഏൽക്കുകയില്ലെന്നാണ് പ്രവചനം.

ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് സർവേ ഫലം വെളിപ്പെടുത്തുന്നത്. രാജസ്ഥാനിൽ എത്ര ശ്രമിച്ചാലും ബിജെപിക്ക് സ്വയം രക്ഷിക്കാനാകില്ലെന്നാണ് നിഗമനം.എസ്ഡിഎസ്-ലോക്നീതി സർവേഫലം അനുസരിച്ച് 43 ശതമാനം പേർ വീതമാണ് പ്രധാനമന്ത്രിയാകുന്ന കാര്യത്തിൽ നരേന്ദ്ര മോദിയെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും പിന്തുണയ്ക്കുന്നതെന്നത് കോൺഗ്രസിന്റെ പ്രതീക്ഷകൾ വർധിപ്പിച്ചിരിക്കുകയാണ്. പുതിയ കണ്ടെത്തൽ അനുസരിച്ച് രാജസ്ഥാനിൽ അഞ്ച് ശതമാനം പോയിന്റും മധ്യപ്രദേശിൽ 15 ശതമാനം പോയിന്റും കോൺഗ്രസ് ബിജെപിയേക്കാൾ മുന്നിലെത്തും.

ഈ രണ്ട് സംസ്ഥാനങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് അടുത്തിടെ നേടിയ വിജയങ്ങൾ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വ്യാപകമായി പ്രതിഫലിക്കുമെന്നാണ് പ്രവചനം. രാജസ്ഥാനിൽ ഈ വർഷം ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ സീറ്റിലും ആറിൽ നാല് നിയമസഭാ സീറ്റുകളിലും കോൺഗ്രസിനായിരുന്നു വിജയം. അത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്ന പ്രതീക്ഷയാണ് ഈ സർവേയിൽ ഉയർന്ന് വന്നിരിക്കുന്നത്. മധ്യപ്രദേശിലാകട്ടെ ഭരണവിരുദ്ധ വികാരത്തിൽ ആടിയുലയുന്ന ശിവരാജ് ചൗഹാന് ഇപ്രാവശ്യം പിടിച്ച് നിൽക്കാനാവില്ലെന്നും തെളിഞ്ഞിട്ടുണ്ട്.

എസ്ഡിഎസ്-ലോക്നീതി മൂഡ് ഓഫ് ദി നാഷൻ സർവേയുടെ മൂന്നാം റൗണ്ടിലാണ് നിർണായകമായ ഈ ഫലങ്ങൾ പുറത്ത് വന്നിരിക്കുന്നത്. 19 സംസ്ഥാനങ്ങളിലുള്ള 15,000ത്തിൽ അധികം പേരെ ഉൾക്കൊള്ളിച്ച് കൊണ്ടാണ് ഏപ്രിൽ 20നും മെയ്‌ 17നും ഇടയിൽ ഈ സർവേ നടത്തിയിരിക്കുന്നത്. ഇതിന് മുമ്പത്തെ രണ്ട് റൗണ്ടുകളും നടത്തിയിരു്നനത് 2017 മേയിലും 2018 ജനുവരിയിലുമായിരുന്നു. പുതിയ സർവേഫലം അനുസരിച്ച് രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൊത്തം വോട്ടിന്റെ 49 ശതമാനം കരസ്ഥമാക്കുമ്പോൾ ബിജെപിക്ക് വെറും 34 ശതമാനം മാത്രമേ ലഭിക്കുകയുള്ളൂ. മധ്യപ്രദേശിലാകട്ടെ ബിജെപിക്ക് 39 ശതമാനവും കോൺഗ്രസിന് 44 ശതമാനവുമാണ് വോട്ടുകൾ ലഭിക്കുന്നത്.

പുതിയ സർവേ അനുസരിച്ച് ബിജെപിക്ക് ലഭിക്കുന്ന വോട്ടിങ് ശതമാനം ഇടിഞ്ഞ് വരുന്നുവെന്ന് കാണാം. അതേ സമയം കോൺഗ്രസിന്റെ ജനപിന്തുണ ഏറി വരുകയുമാണ്. പെട്ടെന്ന് ഒരു ഇലക്ഷൻ നടത്തിയാൽ ദേശീയതലത്തിൽ 2017 മേയിൽ ബിജെപിക്ക് 45 ശതമാനം വോട്ടും കോൺഗ്രസിനും സഖ്യകക്ഷികൾക്കും 27 ശതമാനം വോട്ടും ലഭിക്കുമെന്നായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാൽ 2018 ജനുവരി ആകുമ്പോഴേക്കും യഥാക്രമം 40 ശതമാനവും 30 ശതമാനവുമായി മാറി. 2018 മേയിൽ നടത്തിയ സർവേ അനുസരിച്ച് ഇത് യഥാക്രമം 37 സതമാനവും 31 ശതമാനവുമായി മാറിയിരിക്കുകയാണ്.

മോദി സർക്കാരിന് മറ്റൊരു അവസരം കൂടി ലഭിക്കുമെന്ന് ഹിന്ദുക്കളിലെ ഉയർന്ന ജാതിക്കാരിൽ 51 ശതമാനം പേരും അഭിപ്രായപ്പെടുമ്പോൾ 36 ശഥമാനം പേർ അവസരംലഭിക്കില്ലെന്ന അഭിപ്രായക്കാരാണ്. മോദി തിരിച്ച് വരുമെന്ന് ഹിന്ദു അപ്പർ ഒബിസിയിലെ 44 ശതമാനം പേർ അഭിപ്രായപ്പെടുമ്പോൾ ഈ വിഭാഗത്തിലെ 42 ശതമാനം പേർ എതിർക്കുന്നു. ഹിന്ദു ലോവർ ഒബിസിയിലെ 51 ശതമാനം പേർ മോദി തിരിച്ച് വരുമെന്നും 34 ശതമാനം പേർ തിരിച്ച് വരില്ലെന്നും പറയുന്നു.

ഹിന്ദുവിലെ എസ് സി ക്കാരിൽ 31 ശതമാനം പേർ മാത്രമേ മോദിയുടെ രണ്ടാം വരവ് പ്രതീക്ഷിക്കുന്നുള്ളു. എന്നാൽ 43 ശതമാനം പേരും ഇത് തള്ളിക്കളയുന്നു. മുസ്ലീങ്ങളിൽ വെറും 15 ശതമാനം പേർ മാത്രമേ മോദി തിരിച്ച് വരുമെന്ന് പറയുന്നുള്ളൂ. 75 ശതമാനം പേരും ഇത് സംഭവിക്കില്ലെന്ന അഭിപ്രായക്കാരാണ്. ക്രിസ്ത്യാനികളിൽ വെറും 17 ശതമാനം പേർ മാത്രമാണ് ബിജെപി തിരിച്ച് വരുമെന്ന് പറയുന്നുള്ളൂ. 56 ശതമാനം പേർ ഇതിനെ എതിർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP