Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകത്തിൽ കുമാരസ്വാമി സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ബിജെപി; സ്പീക്കർ തിരഞ്ഞെടുപ്പിൽതന്നെ തോൽവി ഉറപ്പാക്കി യദിയൂരപ്പയും കൂട്ടരും പിൻവാങ്ങിയത് അവസാന പ്രതീക്ഷയും ഇല്ലാതായതോടെ; ദൾ-കോൺഗ്രസ് കൂട്ടുകെട്ടിന്റെ വിജയത്തിന് എല്ലാം വിട്ടുകൊടുത്ത് അന്തിമ തോൽവി സമ്മതിച്ച് ബിജെപി നേതൃത്വം

കർണാടകത്തിൽ കുമാരസ്വാമി സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ബിജെപി; സ്പീക്കർ തിരഞ്ഞെടുപ്പിൽതന്നെ തോൽവി ഉറപ്പാക്കി യദിയൂരപ്പയും കൂട്ടരും പിൻവാങ്ങിയത് അവസാന പ്രതീക്ഷയും ഇല്ലാതായതോടെ; ദൾ-കോൺഗ്രസ് കൂട്ടുകെട്ടിന്റെ വിജയത്തിന് എല്ലാം വിട്ടുകൊടുത്ത് അന്തിമ തോൽവി സമ്മതിച്ച് ബിജെപി നേതൃത്വം

ബംഗളൂരു: കർണാടകത്തിൽ ജനതാദൾ മുഖ്യമന്ത്രി കുമാരസ്വാമിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിൽ നിന്ന് ബിജെപി പിന്മാറി. ഇന്ന് ആദ്യം നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി എസ് സുരേഷ് കുമാറിനെയാണ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നത്. അവസാന നിമിഷം സ്പീക്കർ തിരഞ്ഞെടുപ്പിൽ നിന്ന് ബിജെപി പിന്മാറിയിരുന്നു. ഇതോടെ നിയമസഭാ സ്പീക്കറായി കോൺഗ്രസ് സ്ഥാനാർത്ഥി കെആർ രമേശ്കുമാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കുമാരസ്വാമിയുടെ വിശ്വാസ പ്രമേയത്തിൽ നിന്നും ബിജെപി പിന്മാറിയത്. തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് കുതിരച്ചക്കച്ചവടത്തിലൂടെ ദൾ-കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് അധികാരത്തിലേറാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. ഈ പ്രതീക്ഷയിൽ തന്നെ യദിയൂരപ്പ മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തിരുന്നു. മോദിയുടെ അനുയായി കൂടിയായ ഗവർണർ വാജുഭായ് ഏറ്റവുംവലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയായിരുന്നു. എന്നാൽ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക് കാര്യങ്ങൾ നീക്കിയതോടെ ഈ തന്ത്രം പാളി. രണ്ടാഴ്ച വിശ്വാസം തെളിയിക്കാൻ ഗവർണർ അനുവദിച്ചെങ്കിലും കോടതി ഒരു ദിവസം മാത്രമേ നൽകിയുള്ളൂ. തങ്ങളുടെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനുള്ള നീക്കം ദള്ളും കോൺഗ്രസും സമർത്ഥമായി പ്രതിരോധിച്ചതോടെ വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജിവച്ച് പിൻവാങ്ങുകയായിരുന്നു യദിയൂരപ്പ.

ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം കുമാരസ്വാമി മുഖ്യമന്ത്രിയായും കോൺഗ്രസിലെ പരമേശ്വര ഉപമുഖ്യമന്ത്രിയായും കോൺഗ്രസും ദളും ചേർന്ന് സർക്കാർ രൂപീകരിച്ചത്. ഇതിന്റെ വിശ്വാസവോട്ടെടുപ്പും സ്പീക്കർ തിരഞ്ഞെടുപ്പുമാണ് ഇന്ന് കർണാടക സഭയിൽ നടന്നത്. ഇതിനിടയിലും ബിജെപി എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ചേക്കുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സ്പീക്കർ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയായി മുതിർന്ന അംഗത്തെ തന്നെ ബിജെപി നിയോഗിച്ചെങ്കിലും അവസാന നിമിഷം പിൻവാങ്ങുകയായിരുന്നു. സമാന രീതിയിൽ വിശ്വാസ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു യെദിയൂരപ്പയും പാർട്ടിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP