Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവു കാട്ടി അഫ്ഗാൻ താരം റാഷിദ് ഖാൻ; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 13 റൺസിന് തോൽപ്പിച്ച് ഹൈദരാബാദ് സൺറൈസേഴ്‌സ് ഐപിഎൽ ഫൈനലിൽ; കലാശപോരാട്ടത്തിൽ എതിരാളികൾ ധോണിയുടെ ചെന്നൈ സൂപ്പർകിങ്‌സ്

ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവു കാട്ടി അഫ്ഗാൻ താരം റാഷിദ് ഖാൻ; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ  13 റൺസിന് തോൽപ്പിച്ച് ഹൈദരാബാദ് സൺറൈസേഴ്‌സ് ഐപിഎൽ ഫൈനലിൽ;  കലാശപോരാട്ടത്തിൽ എതിരാളികൾ ധോണിയുടെ ചെന്നൈ സൂപ്പർകിങ്‌സ്

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ അഫ്ഗാൻ താരത്തിന്റെ മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിയായ നിർണായ മത്സരതത്ിൽ ഹൈദരാബാദ് സൺസൈറേഴ്‌സിന് വിജയം. ഇന്നലെ ഈഡൻ ഗാർഡൻസിൽ നടന്ന രണ്ടാം ക്വാളിഫയറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 13 റൺസിന് തോൽരപ്പിച്ചാണ് ഹൈദരാബാദ് കലാശപോരാട്ടത്തിന് അവസരം നേടിയത്.

ഞായാറാഴ്‌ച്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെയാണ് കെയ്ൻ വില്യംസന്റെ ചുണക്കുട്ടികൾ നേരിടുക. നിർണായക ഘട്ടത്തിൽ 10 പന്തിൽ 34 റൺസെടുക്കുകയും പിന്നീട് മൂന്നു വിക്കറ്റുകൾ പിഴുതെടുക്കുകയും ചെയ്ത റാഷിദ് ഖാനാണ് കളിയിലെ താരം. രണ്ട് സുപ്രധാന ക്യാച്ചും അഫ്ഗാൻ താരം കൈക്കലാക്കിയിരുന്നു സ്‌കോർ ഹൈദരാബാദ് 174-7, കൊൽക്കത്ത 161-9

ക്രിസ് ലിൻ (48), റോബിൻ ഉത്തപ്പ (2), ആന്ദ്രെ റസൽ (7) എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് റാഷിദ് പിഴുതത്. നാലോവറിൽ വെറും 19 റൺസ് വഴങ്ങിയാണ് അഫ്ഗാൻ താരം മൂന്നുപേരെയും തിരിച്ചയച്ചത്. സൺറൈസേഴ്‌സ് ഉയർത്തിയ 175 റൺസ് പിന്തുടർന്ന കൊൽകത്തക്ക് വേണ്ടി സുനിൽ നരെയ്ൻ പതിവ് പോലെ വെടിക്കെട്ട് തുടക്കമാണ് നല്കിയത്. 13 പന്തിൽ 26 റൺസെടുത്ത വിൻഡീസ് താരം പുറത്താകുമ്പോൾ സ്‌കോർ 3.4 ഓവറിൽ 40 റൺസ്. തുടർന്നെത്തിയ നിതീഷ് റാണ റണ്ണൗട്ടായി പുറത്തുപോയി. 16 പന്തിൽ 22 റൺസായിരുന്നു റാണയുടെ സമ്പാദ്യം. ഒന്നിന് 87 റൺസിൽ നിന്ന് ആറുവിക്കറ്റിന് 118ലേക്ക് കൊൽക്കത്ത വീണത് പെട്ടെന്നായിരുന്നു. റാഷിദ് ഖാന്റെ സ്പിൻ മാന്ത്രികത്തിൽ ദിനേഷ് കാർത്തിക്കിന്റെ പടക്ക് പിഴച്ചു. ഒരറ്റത്ത് പിടിച്ചുനിന്ന സുഭ്മാൻ ഗില്ലിൽ കെ.കെ.ആർ പ്രതീക്ഷവെച്ചെങ്കിലും ഹൈദരാബാദ് ബൗളർമാരുടെ മുന്നിൽ പതറുകയായിരുന്നു.

ടോസ് നേടിയ കൊൽക്കത്ത സൺറൈസേഴ്സിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഓപ്പണർമാരായ ശിഖർ ധവാനും വൃദ്ധിമാൻ സാഹയും കരുതലോടെ തുടങ്ങിയെങ്കിലും. ഫോമിലായിരുന്ന ധവാനെയും കെയ്ൻ വില്യംസണെയും ഒരേ ഓവറിൽ പുറത്താക്കി കുൽദീപ് യാദവ് സൺറൈസേഴ്സിനെ ഞെട്ടിക്കുകയായിരുന്നു. ധവാൻ 24 പന്തിൽ 34 റൺസെടുത്തപ്പോൾ മുന്നാമനായെത്തിയ വില്യംസൺ 3 റൺസെടുത്ത് പുറത്തായി.

35 റൺസെടുത്ത സാഹയെ ചൗള വീഴ്‌ത്തി. തുടർന്ന് ഒത്തുചേർന്ന ഷാക്കിബ് അൽഹസനും ദീപക് ഹൂഡയും ചെറുത്തു നിൽക്കാൻ ശ്രമം നടത്തിയെങ്കിലും കുൽദീപ് യാദവ് വീണ്ടും അപകടകാരിയായി. 24 പന്തിൽ 28 റൺസെടുത്ത് നിൽക്കുകയായിരുന്ന ഷാക്കിബിനെ യാദവ് തിരിച്ചയച്ചു. തൊട്ടുപിന്നാലെ 18 റൺസെടുത്ത ഹൂഡ സുനിൽ നരെയ്നും വിക്കറ്റ് സമ്മാനിച്ചു.

കാർലോസ് ബ്രാത്ത്വൈറ്റ് (8), യൂസുഫ് പത്താൻ (3) എന്നിവർ കൂടി പുറത്തായതോടെ സൺറൈസേഴ്സിന്റെ നില പരിതാപകരമായി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച റാഷിദ്ഖാനാണ് സൺറൈസേഴ്‌സ് സ്‌കോർ 170 കടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP