Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രധാനമന്ത്രിയെ കുറിച്ചറിയില്ലെങ്കിൽ ഇനി മുതൽ സംഘപരിവാറുകാരുടെ മർദ്ദനം; പ്രധാനമന്ത്രിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ലെന്ന് ആരോപിച്ച് തൊഴിലാളി യുവാവിന് ക്രൂര മർദ്ദനം; ട്രെയിനിൽ നാലംഗ സംഘം യുവാവിനെ മർദ്ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു

പ്രധാനമന്ത്രിയെ കുറിച്ചറിയില്ലെങ്കിൽ ഇനി മുതൽ സംഘപരിവാറുകാരുടെ മർദ്ദനം; പ്രധാനമന്ത്രിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ലെന്ന് ആരോപിച്ച് തൊഴിലാളി യുവാവിന് ക്രൂര മർദ്ദനം; ട്രെയിനിൽ നാലംഗ സംഘം യുവാവിനെ മർദ്ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു

കൊൽക്കത്ത: പ്രധാനമന്ത്രിയെ കുറിച്ചറിയില്ലെങ്കിൽ ഇനി മുതൽ സംഘപരിവാറുകാരുടെ അക്രമണത്തിന് ഇരയാകുമോയെന്നാണ് ജനങ്ങളുടെ ഭീതി. അങ്ങനൊരു സംഭവത്തിന്റെ വീഡിയോ ആണ് കഴിഞ്ഞ കുറെ മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രധാനമന്ത്രിയെക്കുറിച്ചും ദേശീയഗാനത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം പറയാത്ത തീവണ്ടി യാത്രക്കാരനായ തൊഴിലാളിയെ നിഷ്‌കരുണം മർദ്ദിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പശ്ചിമബംഗാളിലെ മാൾഡ ജില്ലയിൽ ഹൗറ-മാൾഡ പാസഞ്ചർ ട്രെയിനിലാണ് യുവാവിനെ നാലുപേർ ചേർന്ന് മർദ്ദിച്ചത്. ഗുജറാത്ത് സ്വദേശിയായ ജമാൽ മോമിൻ എന്നയാളാണ് അക്രമത്തിനിരയായത്.മാൾഡയിലെ കാലിയാചക്കിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്നു ജമാൽ. യാത്രക്കിടയിൽ ഇയാൾക്ക് സമീപത്തു വന്നിരുന്ന നാലുപേർ ജമാലിനോട് പ്രധാനമന്ത്രിയെക്കുറിച്ചും ദേശീയഗാനത്തെക്കുറിച്ചും ബംഗാൾ മുഖ്യമന്ത്രിയെക്കുറിച്ചുമെല്ലാം ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു.

പല ചോദ്യങ്ങൾക്കും ഉത്തരം പറയാനാവാതെ വന്നതോടെ നാലുപേരും ചേർന്ന് ജമാലിനെ അപമാനിക്കുകയും മർദ്ദിക്കുകയുമായിരുന്നു. തനിക്ക് കുറഞ്ഞ വിദ്യാഭ്യാസമേ ഉള്ളുവെന്നും വെറുതെവിടണമെന്നും അപേക്ഷിച്ചെങ്കിലും അക്രമികൾ വെറുതെവിട്ടില്ല. 'ഇന്ത്യയുടെ പ്രധാനമന്ത്രി ആര്?', 'മുഖ്യമന്ത്രിയുടെ പേരെന്ത്?', 'ദേശീയ ഗാനം ഏത്?', 'ആരാണ് നവാസ് ഷെരീഫ് ?' എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ.

സീറ്റ് മാറിയിരിക്കാനാണ് ആദ്യം അക്രമികൾ ആവശ്യപ്പെട്ടതെന്ന് ജമാൽ പറഞ്ഞു. അതിനു സമ്മതിച്ചെങ്കിലും പോകാൻ അനുവദിക്കാതെ ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. ചിലതിനെല്ലാം മറുപടി നൽകിയെങ്കിലും മറ്റു പലതിനും മറുപടി അറിയില്ലായിരുന്നു. തുടർന്ന് തന്റെ കുടുംബത്തെയും മതത്തെയും അധിക്ഷേപിക്കുകയും മർദ്ദിക്കുകയുമായിരുന്നെന്നും ജമാൽ വ്യക്തമാക്കുന്നു. തീവണ്ടിയിലുണ്ടായിരുന്ന ആരും ഇതിനെതിരേ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

ജമാലിനെക്കൊണ്ട് നിർബന്ധപൂർവ്വം 'ഭാരത് മാതാ കി ജയ്' എന്ന് പറയിപ്പിക്കുകയും ബാൻഡൽ സ്റ്റേഷനിൽ ഇറക്കിവിടുകയും ചെയ്തു. അക്രമികളിൽ ചിലർ ഈ ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റും ചെയ്തിരുന്നു. സംഭവം നടന്ന് നാലുദിവസത്തിനുള്ളിൽ ജമാൽ കുടുംബത്തോടൊപ്പം സ്വദേശമായ ഗുജറാത്തിലേക്ക് മടങ്ങി.

മെയ് 14ന് നടന്ന സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് 'ബംഗ്ല സംസ്‌കൃതി മഞ്ച' എന്ന സന്നദ്ധ സംഘടന ഇടപെട്ടു. സംഘടനയുടെ അംഗങ്ങൾ ജമാലിന്റെ വീട്ടിലെത്തുകയും ഭാര്യയെക്കൊണ്ട് പൊലീസിൽ പരാതി കൊടുപ്പിക്കുകയുമായിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരേ കേസെടുത്തതായും മാൾഡ എസ്‌പി. അർണാബ് ഘോഷ് വ്യക്തമാക്കി.

ഇന്ത്യൻ പ്രധാനമന്ത്രി ആരെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നു പറഞ്ഞ തൊഴിലാളിയെ ഒരു സംഘം മർദിച്ചു. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന തൊഴിലാളിയെ നാലുപേർ ചേർന്നാണ് മർദിച്ചത്. പശ്ചിമ ബംഗാളിലാണ് സംഭവം.

മാൾഡ ജില്ലയിലെ ഹൗറാഹിൽനിന്നും കാലിയാചക്കിലേക്ക് ട്രെയിനിൽ വരികയായിരുന്നു ഇതരസംസ്ഥാനക്കാരനായ തൊഴിലാളി. കുറച്ചു കഴിഞ്ഞപ്പോൾ ട്രെയിനിൽ കയറിയ നാലുപേർ യുവാവിന് സമീപത്തായി വന്നിരിക്കുകയും ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുകയും ചെയ്തു. ഇന്ത്യയുടെ പ്രധാനമന്ത്രി ആരെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ആരെന്നും ചോദിച്ചു. ഇന്ത്യയുടെ ദേശീയ ഗാനത്തെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. ഉത്തരം അറിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് യുവാവിനെ മർദിക്കുകയായിരുന്നുവെന്ന് പൊലീസ് ഓഫിസർ പറഞ്ഞു. ബെൻഡേൽ സ്റ്റേഷൻ എത്തിയപ്പോൾ നാലംഗ സംഘം ട്രെയിനിൽനിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP