Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കഴിവ് തെളിയിച്ച നായികമാർക്ക് മലയാളത്തിൽ അവസരമില്ല; തഴയപ്പെടുന്ന വേദന പങ്കുവച്ച് രമ്യാനമ്പീശൻ; കൈ നിറയെ അവസരങ്ങൾ പുതുമുഖങ്ങൾക്ക്; റിലീസിനൊരുങ്ങുന്ന തൊണ്ണൂറ് ശതമാനം ചിത്രത്തിലും പുതുമുഖങ്ങളെന്നും നടി

കഴിവ് തെളിയിച്ച നായികമാർക്ക് മലയാളത്തിൽ അവസരമില്ല; തഴയപ്പെടുന്ന വേദന പങ്കുവച്ച് രമ്യാനമ്പീശൻ; കൈ നിറയെ അവസരങ്ങൾ പുതുമുഖങ്ങൾക്ക്; റിലീസിനൊരുങ്ങുന്ന തൊണ്ണൂറ് ശതമാനം ചിത്രത്തിലും പുതുമുഖങ്ങളെന്നും നടി

വേറിട്ട വഴികളുലൂടെ സഞ്ചിരിക്കുന്ന മലയാള സിനിമ എന്നും പ്രേക്ഷകർക്ക് നൽകാൻ ശ്രമിക്കുന്നത് പുതുമയാണ്. അത് പ്രേമയത്തിന്റെ കാര്യത്തിലായാലും നടീനടന്മാരുടെ കാര്യത്തിലും. പോയ വർഷങ്ങളിൽ ഇറങ്ങിയ സിനിമകൾ പരിശോധിച്ചാൽ മനസിലാകും പുതുമുഖ നായികമാരും നായകന്മാരും പ്രതിഭ തെളിയിച്ച വർഷങ്ങളായിരുന്നു കഴിഞ്ഞു പോയത്. എന്നാൽ സിനിമ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുമ്പോൾ കഴിവു തെളിയിച്ച നടമാർക്ക് അവസരം ലഭിക്കുന്നില്ലെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് ഗായികകൂടിയായ മലയാളി നടി രമ്യാനമ്പീശൻ.

രണ്ടായിരത്തിൽ മലയാളസിനിമയിൽ ബാലതാരമായി ആരംഭിച്ച നായികയായി നിറഞ്ഞുനിന്ന താരമായിരുന്നു രമ്യാ നമ്പീശൻ. മലയാള സിനിമയുടെ അവഗണനയിൽ നിന്നുള്ള സങ്കടത്തിലാണ് താരം.2015-ൽ സൈഗാൾ പാടുകയാണ് എന്ന മലയാളച്ചിത്രത്തിലാണ് ഞാൻ അവസാനമായി അഭിനയിച്ചത്. ഞാൻ ആരെയും കുറ്റം പറയുകയല്ല.

അതിനുശേഷം മലയാളസിനിമയിൽനിന്ന് നല്ല ഓഫറുകളൊന്നും എന്നെത്തേടി വന്നില്ല. തമിഴ് സിനിമാഫീൽഡ് അങ്ങനെയല്ല, അവിടെ ചുവടുറപ്പിച്ചവരെ മാറ്റിനിർത്തില്ല. ഞാൻ തമിഴ് സിനിമയിൽ സജീവമായതിനാൽ അഭിനയിക്കാതെ മാറിനിൽക്കേണ്ടി വന്നില്ല. എത്രയോ നായികമാർ അവസരങ്ങളില്ലാതെ മാറിനിൽക്കുന്നുണ്ട്. തമിഴ്, കന്നട ചിത്രങ്ങളിൽ അവസരങ്ങളുള്ള ഞങ്ങൾക്ക് മലയാളത്തിൽനിന്ന് അവസരമില്ലാത്തതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും രമ്യ പറയുന്നു.

വരാനിരിക്കുന്ന രണ്ട് ഡസനോളം ചിത്രങ്ങളിൽ പുതുമുഖങ്ങളാണ് നായികമാർ. ടൊവിനോ തോമസ് നായകനാകുന്ന മറഡോണയിലെ നായിക ശരണ്യയും സണ്ണി വെയ്ൻ നായകനായ ഫ്രഞ്ച് വിപ്ലവത്തിലെ നായിക ആര്യാഉണ്ണിയും പുതുമുഖങ്ങളാണ്.ആർ.കെ. അജയകുമാർ ഭഗത് മാനുവൽ, സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ഇസഹാക്കിന്റെ ഇതിഹാസം. ചിത്രത്തിലെ നായിക സുനിധി പുതുമുഖമാണ്. എണ്ണം തീരുന്നില്ല, ആർ. അജിത്തിന്റെ സമസ്തേ ഇന്ത്യ എന്ന സിനിമയിലെ നായികയായ നേഹാ ആനന്ദ്, കാന്താരത്തിലെ ജീവിക, നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ചിത്രത്തിലെ ശൈത്യ സന്തോഷ്,

പ്രിയപ്പെട്ടവനിലെ അനുശ്രീ, പെട്ടിലാമ്പട്രയിലെ നേഹാ കൃഷ്ണൻ, ബ്ലൂ വെയിലിലെ ഗോപിക, മധുരമീയാത്രയിലെ സമർഥ്യ, ഒരു പത്താം ക്ലാസ് പ്രണയത്തിലെ ആര്യാദേവി, വാരിക്കുഴിയിലെ കൊലപാതകത്തിലെ അമീറ, കോണ്ടസയിലെ അതുല്യ, താമരക്കുന്നിലെ ഭദ്രപുരാണത്തിലെ സൂര്യാ രാജേഷ്, സ്ഥാനത്തിലെ മാളവികാ രാജൻ, കൈതോലച്ചാത്തനിലെ അമൃത, അങ്ങനെ ഞാനും പ്രേമിച്ചു എന്നസിനിമയിലെ ശിവകാമി, കുതിരപ്പവനിലെ സൂര്യാ സുബ്രഹ്മണ്യം, കുഞ്ഞിരാമന്റെ കുപ്പായത്തിലെ ലിന്റാ കുമാർ, പപ്പാസിലെ പാർവതി, ബ്രിട്ടീഷ് ബംഗ്ലാവിലെ മൃദുലാ വിജയ്, അറ്റ് അവൾക്കൊപ്പത്തിലെ വൃന്ദാകൃഷ്ണ, നഗര വാരിധി നടുവിൽ ഞാൻ എന്ന ചിത്രത്തിനുശേഷം ഷിബു ബാലൻ സംവിധാനം ചെയ്യുന്ന ഒന്നൊന്നര പ്രണയകഥയിലെ റെയ്ച്ചൽ എന്നിവരെല്ലാം പുതുമുഖങ്ങളാണ്.

റിലീസിനൊരുങ്ങുന്ന ചിത്രങ്ങളുടെ അവസ്ഥയാണിത്. ചിത്രീകരണം പുരോഗമിക്കുന്ന 90 ശതമാനം ചിത്രങ്ങളിലും നായികാ ഗണത്തിൽ പുതുമുഖങ്ങളാണ്. ഇതിന്റെ കാരണം എന്താണെന്ന് പൂർണമായും തനിക്കറിയില്ല. അതിനുപിന്നിലെ കാര്യം വ്യക്തമാണ്. ഒന്ന് പുതുമുഖങ്ങൾ പ്രതിഫലം ഡിമാൻഡ് ചെയ്യില്ല, കിട്ടുന്നത് വാങ്ങി മിണ്ടാതെ പോകും അങ്ങനെ ചെലവ് കുറയ്ക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP