Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കരീബിയൻ ദ്വീപ് രാഷ്ട്രമായ ബാർബഡോസിൽ ആദ്യ വനിത പ്രധാനമന്ത്രി; ലേബർ പാർട്ടി ബാർബഡോസ് ഭരിക്കുക പ്രതിപക്ഷമില്ലാതെ; ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം ബാർബഡോസിലെ ആദ്യത്തെ വനിത പ്രധാനമന്തിയായി മിയ മൊട്ടെല്ലെ

കരീബിയൻ ദ്വീപ് രാഷ്ട്രമായ ബാർബഡോസിൽ ആദ്യ വനിത പ്രധാനമന്ത്രി; ലേബർ പാർട്ടി ബാർബഡോസ് ഭരിക്കുക പ്രതിപക്ഷമില്ലാതെ; ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം ബാർബഡോസിലെ ആദ്യത്തെ വനിത പ്രധാനമന്തിയായി മിയ മൊട്ടെല്ലെ

ബ്രിഡ്ജ് ടൗൺ: കരീബിയൻ ദ്വീപായ ബാർബഡോസിൽ ആദ്യ വനിത പ്രധാന മന്ത്രിയായി മിയ മൊട്ടെല്ലേ തിരഞ്ഞെടുക്കപ്പെട്ടു. 1966ൽ ബ്രിട്ടനിൽ നിന്നും സ്വതന്ത്രമായതിന് ശേഷം ഇത് ആദ്യമായിട്ടാണ് ബാർബഡോസ് ഭരണത്തിന്റെ തലപ്പത്ത് ഒരു വനിത എത്തുന്നത്. ഭരണകക്ഷിയായ ഡെമോക്രാറ്റിക് ലേബർ പാർട്ടിയെ പരാജയപ്പെടുത്തിയാണ് മൊട്ടെല്ലയുടെ ബാർബഡോസ് ലേബർ പാർട്ടി അധികാരത്തിലെത്തിയിരിക്കുന്നത്. 28ലക്ഷം ജനസംഖ്യയാണ് ബാർഡഡോസിൽ ഉള്ളത്.

ദ്വീപിലെ എല്ലാ സീറ്റുകളിലും വിജയിച്ചാണ് മൊട്ടെല്ലെയുടെ ബാർബഡോസ് ലേബർ പാർട്ടി ഭരണ കക്ഷിയെ അധികാരത്തിൽ നിന്നും തൂത്തെറിഞ്ഞത്.ഇത് ബാർഡഡോിലെ ജനങ്ങളുടെ വിജയമാണെന്നാണ് 52കാരിയായ മൊട്ടെ്‌ലലേ അഭിപ്രായപ്പെട്ടത്.പ്രതിപക്ഷമില്ലാത്ത സഭയിലായിരിക്കും മൊട്ടെല്ല ഭരണം നടത്തുക

ദ്വീപിൽ മൊത്തം 30 സീറ്റുകളാണ് ഉള്ളത്. ഇവയിലെല്ലാം തങ്ഹളെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി പറഞ്ഞ ശേഷം ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന തലസ്ഥാനമായ ബ്രിഡ്ജ് ടൗണിലെ പാർട്ടി ആസ്ഥാനത്ത് അവർ പ്രസ്താവന നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP