Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐപിഎൽ കലാശ പോരാട്ടം ഇന്ന് ; ചെന്നൈ മൂന്നാം കീരിടത്തിനും സൺറൈസേഴ്‌സ് രണ്ടാംകീരിടത്തിനും കോപ്പു കൂട്ടുമ്പോൾ മത്സരം തീപാറുമെന്ന് ഉറപ്പ്; പരിചയസമ്പത്ത് തിളങ്ങി നിൽക്കുന്ന ചെന്നൈയും യുവത്വം നിറഞ്ഞ നിൽക്കുന്ന ഹൈദരാബാദും ഏറ്റുമുട്ടുന്നത് ക്രിക്കറ്റിന്റെ ഈറ്റില്ലമായ മുംബൈയിൽ; ടൂർണമെൻിലെ രണ്ട് കൂൾ ക്യാപ്റ്റന്മാരുടെ കൂടി പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ക്രിക്കറ്റ് ലോകം

ഐപിഎൽ കലാശ പോരാട്ടം ഇന്ന് ; ചെന്നൈ മൂന്നാം കീരിടത്തിനും സൺറൈസേഴ്‌സ് രണ്ടാംകീരിടത്തിനും കോപ്പു കൂട്ടുമ്പോൾ മത്സരം തീപാറുമെന്ന് ഉറപ്പ്; പരിചയസമ്പത്ത് തിളങ്ങി നിൽക്കുന്ന ചെന്നൈയും യുവത്വം നിറഞ്ഞ നിൽക്കുന്ന ഹൈദരാബാദും ഏറ്റുമുട്ടുന്നത് ക്രിക്കറ്റിന്റെ ഈറ്റില്ലമായ മുംബൈയിൽ; ടൂർണമെൻിലെ രണ്ട് കൂൾ ക്യാപ്റ്റന്മാരുടെ കൂടി പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ക്രിക്കറ്റ് ലോകം

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7ന് തുടങ്ങുന്ന ഐ.പി.എല്ലിന്റെ പതിനൊന്നാം എഡിഷന്റെ കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർകിങ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും.കലാശകൊട്ടിന് കൊമ്പുകോർക്കുന്നത് തുല്യ ശക്തികൾ എന്ന വിശേഷണം ഒട്ടും അധികം ആകില്ല. അത് അക്ഷരം പ്രതി തെളിയിച്ച മത്സരമായിരുന്നു ഒന്നാം ക്വാളിഫയർ. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ ഹൈദരാബിദിന്റെ ബോളിങ് കരുത്തിൽ നിന്ന് ചെന്നൈയുടെ ബാറ്റിങ് പരിചയ സമ്പത്ത് തുണയാകുകയായിരുന്നു.

ഇന്ന് മുംബൈയിൽ ഇരു ടീമുകൾ എറ്റുമുട്ടുമ്പോഴും തീപാറുമെന്ന് ഉറപ്പ്. ബാറ്റിംഗിൽ ചെന്നൈയ്ക്കായി 30വയസ് കടന്ന എംഎസ്. ധോണി, ഷെയ്ൻ വാട്‌സസൺ,ഡ്വെയ്ൻ ബ്രാവോ,അമ്പാട്ടി റായുഡു,ഫാഫ് ഡുപ്ലസി എന്നിവർ പടനയിക്കുമ്പോൾ ഹൈദരാബാദ് നിരയിൽ പരിചയസമ്പത്തും യുവത്വവും കൈകോർക്കും.വില്ല്യംസൺ, ധവാൻ എന്നിവരുടെ ബാറ്റിംഗും ഷാക്കിബ്, ഭുവനേശ്വർ, സിദ്ധാർഥ് കൗൾ, ബ്രാത്ത് വൈറ്റ് എന്നിവരെ പോലുള്ള കഠിനാധ്വാനികളുടെ സാന്നിധ്യവും അവർക്ക് മുതൽക്കൂട്ടാണ്. മധ്യനിര അവസരത്തിനൊത്തുയരാത്തതാണ്  പ്രധാന പോരായ്മ. ഒറ്റയാൻ പ്രകടനങ്ങൾക്ക് കെൽപ്പുള്ള നിരവധി താരങ്ങൾ ഹൈദരാബാദിനുമുണ്ട്.

ചെറിയ സ്‌കോറുകൾ പ്രതിരോധിക്കുന്നതിലും വമ്പൻ സ്‌കോറുകൾ പിന്തുടരുന്നതിലും ഒരു പോലെ മികവ് കാണിക്കുന്നവരാണ് ഹൈദരാബാദ്.പന്തുകൊണ്ടും ബാറ്റ് കൊണ്ടും മികവ് കാണിക്കുന്ന റഷീദ് ഖാനാണ് അവരുടെ തുറുപ്പ് ചീട്ട്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ പോയിന്റ് ടേബിളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ വന്ന ടീമുകളാണ് യഥാക്രമം ഹൈദരാബാദും ചെന്നൈയും.

രണ്ട് വർഷത്തെ വിലക്കിന് ശേഷം ഐ.പി.എല്ലിൽ തിരിച്ചെത്തിയ ചെന്നൈ സൂപ്പർ കിങ്സ് മറ്റൊരു ഫൈനലിനുള്ള തയ്യാറെടുപ്പിലാണ്. ഒന്നാം ക്വാളിഫയറിൽ മികച്ച ഫോമിലുള്ള സൺറൈസേഴ്സ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ ഫൈനലിലേക്ക് ടിക്കറ്റെടത്തത്. സീസണിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ധോനിയുടെ ചുമലിലേറിയാണ് ചെന്നൈയുടെ യാത്ര.

നിർണായക മത്സരങ്ങളിൽ ചെന്നൈയ്ക്ക് തുണയായ ധോനിക്ക് കിരീടത്തിലൂടെ അർഹിച്ച സമ്മാനം നൽകണമെന്നാണ് സഹതാരം സുരേഷ് റെയ്നയുടെ ആഗ്രഹം. ധോനിക്ക് വേണ്ടി കിരീടം നേടുമെന്നും റെയ്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഇത്തവണ ടീം ഫൈനലിലെത്തിയപ്പോൾ ധോനി കുറച്ച് വികാരാധീനനായിരുന്നു. 2008 മുതൽ ചെന്നൈയ്ക്കായി ധോനി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ടീമിനെ അത്രയ്ക്ക് സംരക്ഷിക്കുന്നുണ്ട്.

ടീമിനെ നിരാശയിൽ നിന്ന് പലപ്പോഴും കര കയറ്റിയിട്ടുള്ളത് ധോനിയാണ്. അതുകൊണ്ട് തന്നെ ഇത്തവണ മഹിക്ക് വേണ്ടി കപ്പടിക്കണം. റെയ്ന പറയയുന്നു.യൂത്തന്മാർക്കു മാത്രമല്ല, ട്വന്റി20യിൽ ജയിച്ചുകയറാൻ പഴയ പടക്കുതിരകൾക്കും സാധിക്കുമെന്നു കാട്ടിത്തന്നിരിക്കുകയാണു ചെന്നൈ സൂപ്പർ കിങ്‌സ്.താരലേലത്തിൽ ചെന്നൈ ടീമിലെടുത്തവരുടെ പ്രായം കണ്ട ആരാധകരും ട്രോളന്മാരും 'റിട്ടയർമെന്റ് റൂം' എന്നു വിശേഷിപ്പിച്ച ധോണിപ്പടയ്ക്കു മൂന്നാം ഐപിഎൽ കിരീടം കൈപ്പിടിയിലൊതുക്കാൻ ഇനി ആവശ്യം ഒരൊറ്റ ജയം മാത്രം.

വാതുവയപ് വിവാദങ്ങളെച്ചൊല്ലി രണ്ട് വർഷത്തെ വിലക്കിന് ശേഷം വീണ്ടും ഐ.പി.എല്ലിൽ തിരിച്ചെത്തിയ ചെന്നൈ ലക്ഷ്യമിടുന്നത് മൂന്നാമത്തെ ഐ.പി.എൽ കിരീടമാണ്. മറുവശത്ത് ഹൈദരാബാദ് ഉന്നം വയ്ക്കുന്നത് രണ്ടാമത്തെ ചാമ്പ്യൻപട്ടവും.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം ക്വാളിഫയറിൽ എലിമനേറ്ററിൽ രാജസ്ഥാൻ റോയൽസിനെ കീഴടക്കിയെത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അഫ്ഗാൻതാരം റഷീദ് ഖാന്റെ ആൾറൗണ്ട് മികവിൽ 14 റൺസിന് തോൽപിച്ചാണ് ഹൈദരാബാദ് കലാശക്കളിക്ക് ടിക്കറ്റെടുത്തത്

ഇരുടീമുകളും ഇതുവരെ ഒമ്പത് മത്സരങ്ങളിൽ മുഖാമുഖം വന്നിട്ടുണ്ട്. ഇതിൽ ഏഴുതവണയും വിജയം ചെന്നൈയ്ക്കായിരുന്നു. രണ്ടെണ്ണത്തിൽ മാത്രമാണ് ഹൈദരാബാദിന് ജയിക്കാനായത്.
ഇത്തവണ നേർക്കുനേർ വന്ന മൂന്ന് മത്സരങ്ങളിൽ ജയം നേടിയതും ചെന്നൈ സൂപ്പർ കിങ്‌സാണ്.മികച്ച ക്യാപ്ടന്മാർ തമ്മിലുള്ള പോരാട്ടം കൂടിയാണ് ഫൈനൽ. പ്രതിസന്ധി ഘട്ടങ്ങളിലാണ് രണ്ട് പേരും അവരവരുടെ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തത്. വാതുവയ്പുമായി ബന്ധപ്പെട്ട് ലഭിച്ച വിലക്കിനെ തുടർന്ന് കഴിഞ്ഞ രണ്ട് സീസണിലും പുറത്തായിരുന്ന ശേഷം തിരിച്ചെത്തിയ ചെന്നൈയുടെ നായകസ്ഥാനം ഏറ്റെടുത്ത ധോണി എന്നത്തേയും പോലെ ഇത്തവണയും കൂളായി തന്നെ ടീമിനെ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു.

വിമർശകർ വയസൻ പടയെന്ന് കളിയാക്കിയ മഞ്ഞപ്പടയെ വിജയികളുടെ സംഘമാക്കിയതിന് പിന്നിൽ ധോണിയുടെ തന്ത്രങ്ങളായിരുന്നു.ബോൾ ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് കിട്ടിയ ഓസീസ് താരം ഡേവിഡ് വാർണർക്ക് പകരക്കാരനായാണ് വില്ല്യംസൺ ഹൈദരാബാദിന്റെ ക്യാപ്ടൻസി ഏറ്റെടുത്തത്. സൂപ്പർ താരങ്ങൾ ആരും ഇല്ലായിരുന്നെങ്കിലും ലഭ്യമായി വിഭവങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് വില്ല്യംസൺ പ്രതീക്ഷകൾക്കപ്പുറത്തേക്ക് ടീമിനെ എത്തിച്ചു.

ക്യാപ്ടൻസിയിൽ മാത്രമല്ല കളിമികവിലും ഇരുവരും ഉന്നത നിലവാരം പുലർത്തി. വില്ല്യംസൺ 16 മത്സരങ്ങളിൽ നിന്ന് 8 അർദ്ധ സെഞ്ച്വറിയുൾപ്പെടെ 688 റൺസുമായി ടോപ്‌സ്‌കോറർ ആണിപ്പോൾ. ധോണി 15 മത്സരങ്ങളിൽ നിന്ന് 3 അർദ്ധ സെഞ്ച്വറിയുൾപ്പെടെ 455 റൺസ് നേടിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP